കല്യാണം കഴിഞ്ഞ ഉടനെ തന്നെ സ്വർണ്ണം ചോദിച്ച അമ്മായിയമ്മയോട് മരുമകൾ പറഞ്ഞത് കേട്ടോ.

നിത്യ വലതുകാലിൽ വെച്ച് ആ വീട്ടിലേക്ക് കയറി എല്ലാവരും അവളെ നോക്കുന്നതിലും അവളുടെ കഴുത്തിലും കിടക്കുന്ന സ്വർണത്തിലേക്ക് ആയിരുന്നു എല്ലാവരും നോക്കിയത്. അതിൽ ഓരോ മാരയുടെയും വിലവരെ ഓരോരുത്തർ നിശ്ചയിച്ചു പറയാൻ തുടങ്ങിയിരുന്നു. പക്ഷേ എനിക്കത് കിടക്കുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു കാരണം എന്റെ അച്ഛന്റെ കഠിനാധ്വാനമാണ് എന്റെ കഴുത്തിൽ കിടക്കുന്നത് എന്റെ അമ്മയുടെ പ്രിയപ്പെട്ട പശുക്കിടാവാണ് എന്റെ കയ്യിൽ വളയായി കിടക്കുന്നത്. പാതിരാത്രിയിൽ തന്നെയും ഭർത്താവ് എന്നോട് സ്വർണം എല്ലാം അമ്മയ്ക്ക് അഴിച്ചു കൊടുക്കാൻ പറഞ്ഞു.

എന്റെ സ്വർണം സൂക്ഷിക്കാൻ എനിക്കറിയാം നിത്യ മറുപടി പറഞ്ഞു. ആദ്യം തന്നെ വഴക്കിടണ്ട എന്ന് കരുതി വിനു ഒന്നും പറഞ്ഞില്ല. വീട്ടിലെ നാത്തൂൻ അവളുടെ അടുത്തേക്ക് ഓടി വന്നു പറഞ്ഞു മോളെ അത് നന്നായി നീ പറഞ്ഞത് എന്റെ സ്വർണവും ആദ്യ രാത്രിയിൽ തന്നെ അവർ ഒരു മേടിച്ചതാണ് പിന്നീട് അത് ഞാൻ കണി കണ്ടിട്ട് പോലും ഇല്ല ഇവിടെ അനിയത്തിയുടെ വിവാഹം നടത്താൻ അവരത് ഉപയോഗിച്ച് എനിക്ക് പറഞ്ഞു കഴിയാത്തതുകൊണ്ട് എന്റെ സ്വർണം എല്ലാം പോയി എന്റെ വീട്ടുകാർ ഒരുപാട് കഷ്ടപ്പെട്ടാണ് .

എനിക്ക് അത് നൽകിയത്. ചേച്ചിയുടെ ഭാഗത്ത് തന്നെയാണ് ഞാൻ തെറ്റ് പറയുകയുള്ളൂ കാരണം അവനവന്റെ സാധനങ്ങൾ സൂക്ഷിക്കേണ്ടത് അവനവൻ തന്നെയാണ്. ചേച്ചി പറഞ്ഞത് പോലെ തന്നെ സംഭവിച്ചു രണ്ടാമത്തെ അനിയത്തിയുടെ വിവാഹമുറപ്പിച്ചു എന്റെ സ്വർണം ആവശ്യപ്പെട്ടപ്പോൾ ഞാൻ അത് കൊടുത്തില്ല എന്ന് പറഞ്ഞു ഒടുവിൽ അമ്മായിഅമ്മയും വഴക്കിനായി വന്നു ഞാൻ തീർത്തും പറഞ്ഞു അത് തരില്ല എന്ന്. വിചാരിച്ചത് പോലെ തന്നെ ഇറങ്ങി പൊക്കോളാൻ പറഞ്ഞു ഞാൻ സാധനങ്ങളും എടുത്ത് ഇറങ്ങിയപ്പോൾ എന്റെ ഭർത്താവിനോട് ഒന്നു മാത്രമേ പറഞ്ഞുള്ളൂ ഇത് നിങ്ങളുടെയും തീരുമാനമാണെങ്കിൽ ഈ ബന്ധം ഇവിടെ തീർന്നു.

ഇത് കേട്ട ഭർത്താവ് പറഞ്ഞു അമ്മയെ അവൾ പറയുന്നതും ശരിയാണ് എന്തിനാണ് അവളുടെ സ്വർണം ഞാൻ ഈ വിവാഹം നടത്തിക്കോളാം. വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും ഓടിനടന്ന് നടത്തിയതുകൊണ്ട് തന്നെ എല്ലാം കഴിഞ്ഞപ്പോൾ എന്നോട് വിനുവേട്ടൻ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ നിന്റെ സ്വർണം എല്ലാം അച്ഛനെ തിരികെ കൊടുക്കണം എനിക്കും അതിനു സന്തോഷമായിരുന്നു ഞാൻ തിരികെ കൊടുത്തു. മക്കളെ വിവാഹം കഴിപ്പിച്ചപ്പോൾ ഓരോ അച്ഛനും അമ്മയും ഇതുപോലെ കടക്കാരായി മാറാറുണ്ട് എന്നാൽ വിവേകമുള്ള മക്കൾ അതിനെ തിരുത്തുകയാണ് വേണ്ടത്.