അച്ഛന്റെ മരണശേഷം അമ്മയെയും ഗ്രാമത്തിൽ നിന്നും സിറ്റിയിലേക്ക് കൊണ്ടുപോയി മകൾ. അവിടെയെത്തിയതിനു ശേഷം അമ്മയുടെയും അവസ്ഥ ഇതാ.

അമ്മക്ക് ഇവിടെ എന്തിന്റെ കുറവുണ്ടായിട്ടാണ് കഴിക്കാൻ ഭക്ഷണവും സുഖമായി താമസിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടല്ലോ ആ ഗ്രാമത്തിൽ ആ കൊച്ചു വീട്ടിൽ ഇതൊന്നും ഇല്ലായിരുന്നു. ഇത്രയും സുഖസൗകര്യങ്ങൾ കൂടിയതുകൊണ്ടാണ് അമ്മയ്ക്ക് എത്രയും പെട്ടെന്ന് ആ ഗ്രാമത്തിലേക്ക് തന്നെ തിരികെ പോകണം എന്ന് പറയുന്നത്. അതോടെ മകൾ ചോദിച്ചപ്പോൾ ഉത്തരം ഇല്ലാതെ ഭവാനിയമ തലകുനിച്ചു നിന്നു.

പക്ഷേ അമ്മ ചിന്തിച്ചത് എത്ര പെട്ടെന്നാണ് തന്റെ മകൾ മാറിയത് എന്നാണ് പണ്ടെല്ലാം ആ ഗ്രാമവും ആ വീടും അവൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു എപ്പോഴാണ് അതെല്ലാം മാറിമറിഞ്ഞത്. ബഹളം കേട്ട് മരുമകൻ അവിടേക്ക് വന്നു എന്താണ് ഇവിടെ സംസാരം. അമ്മയ്ക്കിടെ ഇപ്പോൾ ആ വീട്ടിലേക്ക് തിരികെ പോകണമെന്ന്. നീ അങ്ങോട്ട് പൊയ്ക്കോ ഞാൻ അമ്മയോട് സംസാരിച്ചോളാം. അമ്മ പറയൂ എന്താണ് പ്രശ്നം? എന്തുണ്ടായാലും എന്നോട് പറഞ്ഞോളൂ. മോനെ എനിക്കിവിടെ പറ്റുന്നില്ല. ഞാനും എന്റെ ഭർത്താവും ഒരുപാട് കഷ്ടപ്പെട്ടുണ്ടാക്കിയതാണ് ഗ്രാമത്തിലെ ആ കൊച്ചു വീട്.

അവിടേക്ക് പോകാതെ ആ പറമ്പിൽ ഒന്നു നടക്കാതെ എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല അച്ഛനും ഞാനും ഒരുമിച്ച് മരണപ്പെടണം എന്ന് ആഗ്രഹിച്ചവരാണ് എന്നാൽ അച്ഛന്റെ വേർപാട് എനിക്ക് പറ്റുന്നില്ല അവിടെ ഇരിക്കുമ്പോൾ അച്ഛൻ കൂടെ ഉള്ളതുപോലെ എനിക്ക് തോന്നും. ഇവിടേക്ക് നിങ്ങളുടെ നിർബന്ധപ്രകാരം മാത്രമാണ് ഞാൻ വന്നത് ഇവിടെ എനിക്ക് ഒട്ടും പറ്റുന്നില്ല ഇവിടേക്ക് വരുന്ന സമയത്ത് കുഞ്ഞിനെയും വേറൊരാളെ ഏൽപ്പിച്ചു പോകാൻ സാധിക്കില്ലല്ലോ എന്നായിരുന്നു അവൾ ആദ്യം പറഞ്ഞത്.

മാത്രമല്ല ഇപ്പോൾ അവൾ എന്നെക്കൊണ്ട് ഓരോ ജോലികളും ചെയ്യിപ്പിക്കുന്നുണ്ട് എന്റെ ആരോഗ്യം അതിനു സമ്മതിക്കുന്നില്ല. എത്രയും പെട്ടെന്ന് എന്നെ ഇവിടെ നിന്നും ആ പഴയ വീട്ടിലേക്ക് തന്നെ കൊണ്ടാക്കിയേക്ക്. അപ്പോൾ ആയിരുന്നു മനസ്സിലാക്കിയത് അമ്മ എത്രത്തോളം ആണ് ഇവിടെ അനുഭവിച്ചിരുന്നത് എന്ന് ഒരു വേലക്കാരിയുടെ സ്ഥാനമല്ലേ അമ്മയ്ക്ക് അവൾ കൊടുത്തിരുന്നത് ഇനി ഇതിന് പാടില്ല പിറ്റേദിവസം തന്നെ അമ്മയെ വീട്ടിലേക്ക് പറഞ്ഞയക്കാൻ തീരുമാനിച്ചു.