കഷ്ടപ്പെട്ട് വളർത്തിയ അമ്മയ്ക്ക് മകൾ കൊടുത്ത ഒരു വലിയ സർപ്രൈസ് കണ്ടോ.

അവൾ ഇന്ന് ആദ്യമായി ജോലിക്ക് പോയി ശമ്പളം ഇന്ന് കിട്ടും എന്റെ മകൾ സ്വന്തമായി ജോലിക്ക് പോയി സമ്പാദിക്കുന്ന ദിവസം ഞാൻ എത്ര തന്നെ സന്തോഷവതിയാണ് അമ്മ മനസ്സിൽ ചിന്തിച്ചു. മോള് ഇതുവരെ വന്നില്ലല്ലോ ഭർത്താവിനോട് പറഞ്ഞു എന്റെ പൊന്നു ടീച്ചറെ ഒന്ന് ക്ഷമിക്ക് അവൾ ചെറിയ കുട്ടി ഒന്നുമല്ല വലിയ കുട്ടിയാണ് മാത്രമല്ല എന്നല്ലേ ശമ്പളം വരുന്നത് ചിലപ്പോൾ കൂട്ടുകാരും ഒത്ത് കറങ്ങാൻ പോയിട്ടുണ്ടാകും. ഭർത്താവ് എന്നെ ടീച്ചർ എന്നാണ് വിളിക്കാറുള്ളത് മകളെ ഗർഭിണി ആയിരിക്കുന്നതിനു മുൻപ് വരെ ഞാൻ കുട്ടികളെ പഠിപ്പിക്കാൻ പോയിരുന്നു .

പക്ഷേ അവൾ വന്നതിനുശേഷം എന്റെ ആഗ്രഹങ്ങളെല്ലാം ഞാൻ മാറ്റിവെച്ചു അവൾക്കു വേണ്ടി മാത്രം ഇപ്പോൾ അവൾ എന്നെ മറന്നു പോയോ കൂട്ടുകാരുടെ അടുത്ത് പോയി അവൾ എന്നെ മറന്നു പോയോ അമ്മയുടെ മനസ്സിൽ വളരെയധികം സങ്കടമായി. അവൾക്ക് ഇഷ്ടപ്പെട്ട പല സാധനങ്ങളും അമ്മ കരുതിവച്ചു അവൾക്കുവേണ്ടി കാത്തിരുന്നു കുറെ നേരം വാതിലിന്റെ മുന്നിൽ വന്നു നിന്നു വഴിയോരത്ത് കണ്ണും നട്ടിരുന്നു അപ്പോഴൊന്നും അവൾ വന്നില്ല. അവളെ വിളിച്ചു നോക്കി ഫോൺ ബെൽ അടിക്കുന്നുണ്ട് എടുക്കുന്നില്ല .

അവൾ വരട്ടെ എന്നിട്ട് ഞാൻ ഭക്ഷണം കഴിക്കാമെന്ന് സ്വന്തമായി കരുതി അമ്മ അകത്തു പോയി കിടന്നു. പെട്ടെന്ന് ഉറങ്ങിപ്പോയി പെട്ടെന്നാണ് മകൾ വന്നു വിളിച്ചത്. അമ്മേ വേഗം വാ എനിക്ക് വിശക്കുന്നു. അവൾക്ക് ഇഷ്ടപ്പെട്ട ഉണ്ടാക്കിയ എല്ലാ ഭക്ഷണങ്ങളും കൊടുത്തു അവൾ അത് എല്ലാം ആർത്തിയോടെ കഴിച്ചു എഴുന്നേറ്റ് പോകും മുൻപ് അമ്മയുടെ പിന്നിൽ നിന്നും അവൾ കണ്ണുകൾ പൊത്തി.

അമ്മയ്ക്ക് ഒരു വലിയ സർപ്രൈസ് ഉണ്ട് ഞാൻ കാണിച്ചു തരാം വരൂ എന്നോടൊപ്പം കണ്ണുതുറന്നപ്പോൾ കാണുന്നത് ഒരു മേശയും ലാപ്ടോപ്പും പിന്നെ കുറെ സാധനങ്ങളും. നാളെ മുതൽ എന്റെ അമ്മ വലിയ തിരക്കിലായിരിക്കും ഒരു ട്യൂഷൻ ക്ലാസ് തുടങ്ങി ഞാൻ ഓൺലൈൻ ട്യൂഷൻ ക്ലാസ് അമ്മയ്ക്ക് കുട്ടികളെ പഠിപ്പിക്കാൻ ഇഷ്ടമല്ലേ ഇനി എനിക്ക് വേണ്ടി അമ്മ ആഗ്രഹങ്ങളെല്ലാം മാറ്റിവച്ചത് മതി ഇനി അമ്മ കുറച്ചുനാൾ അമ്മയ്ക്ക് വേണ്ടി ജീവിക്ക്. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഇത് അച്ഛനെയും പ്ലാൻ ആണ് കേട്ടോ.