അച്ഛന്റെ മരണസമയത്ത് അച്ഛനെ ചേർത്തുപിടിച്ചുകൊണ്ട് പാട്ടുപാടി കൊടുക്കുന്ന അമ്മ. കണ്ണ് നിറയുന്ന കാഴ്ച.

സോഷ്യൽ മീഡിയയിൽ ഈ വൃദ്ധരായ ദമ്പതികളുടെ വീഡിയോ വൈറൽ ആവുകയാണ് ഇവരുടെ സ്നേഹത്തിനു മുൻപിൽ നമ്മൾ ഒന്നും ഒന്നുമല്ല ഇന്നത്തെ കാലത്ത് അഹങ്കാരത്തിന്റെ പേരിലും പലതരത്തിലുള്ള തെറ്റിദ്ധാരണകളുടെ പേരിലും ജീവിതം അവസാനിപ്പിച്ച്രണ്ടു വഴിക്കായി പോകുന്ന ദമ്പതികൾ ഉള്ള നാട്ടിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് നമുക്കറിയാം കല്യാണം കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും ഡിവോഴ്സ് എന്നൊരു ചടങ്ങ് കൂടി കയറി വരും.

അതോടെ രണ്ട് ഹൃദയങ്ങൾ വീണ്ടും പിരിയും.എന്നാൽ ഇവിടെ മരണസമയത്ത് പോലും തന്റെ പ്രിയപ്പെട്ടവനെ പിരിയാൻ കഴിയാത്ത അമ്മ തന്റെ പ്രിയപ്പെട്ടവനെ വളരെ ഇഷ്ടപ്പെട്ട പാട്ടുകൾ പാടിക്കൊണ്ട് കെട്ടിപ്പിടിച്ചു കിടക്കുന്ന ദൃശ്യങ്ങൾ.മകളായിരുന്നു ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് തന്റെ അച്ഛനും അമ്മയും ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ഇത്രയും സ്നേഹത്തോടെ കഴിയുന്നുണ്ടെങ്കിൽ .

ആ മക്കളും എത്ര സ്നേഹത്തോടെ ആയിരിക്കും കഴിയുന്നത് എന്ന് നമുക്ക് മനസ്സിലാക്കാനായി സാധിക്കും അച്ഛന്റെ മരണത്തിന്റെ അവസാന നിമിഷങ്ങളിൽ അച്ഛൻ ഇഷ്ടമുള്ള പാട്ടുകൾ അമ്മ പാടി കൊടുക്കുക ചിലപ്പോൾ അവരുടെ തന്നെ സ്വകാര്യ നിമിഷങ്ങളിൽ അവർ ഈ പാട്ടുകളെല്ലാം പാടിയിട്ടുണ്ടാകും.

അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം എത്രത്തോളം ആണെന്ന് മനസ്സിലാക്കാൻ ഇതിലും വലിയ തെളിവ് വേറെയുണ്ടോ. ദാമ്പത്യജീവിതത്തിൽ സ്നേഹത്തിന് വളരെയധികം പ്രാധാന്യമുണ്ടല്ലോ എന്നാൽ ആ സ്നേഹത്തിന് യാതൊരു വിലയും കൽപ്പിക്കാതെ പോകുന്ന പലർക്കും ഇതൊരു വലിയ മാതൃകയാണ് എല്ലാവരും ഇത് കാണുക തന്നെ വേണം. ഇതുപോലെ ഭരണസമയത്ത് വരെ സ്നേഹിക്കാൻ നമുക്ക് പരസ്പരം കഴിയേണ്ടതുമാണ്.