സാമ്പത്തികമായി നിങ്ങൾക്ക് ഉയർച്ച ഉണ്ടാക്കണോ വീടിന്റെ ഈ ഭാഗത്ത് കുബേര പ്രതിമ വെച്ചാൽ മതി.

ജീവിതത്തിൽ ഒരു കെട്ടുറപ്പ് ഉണ്ടാകുന്നതിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ് സമ്പത്ത് എന്ന് പറയുന്നത്. സമ്പത്ത് ഉണ്ടാകുന്നതിന് വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത് ഇതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് വീട്ടിൽ ഒരു കുബേര പ്രതിമ വാങ്ങണം എന്നുള്ളതാണ് ഇത് ഇങ്ങനെ വാങ്ങണം എങ്ങനെയാണ് വീട്ടിൽ വെക്കേണ്ടത് എന്നതിനെപ്പറ്റി പറയാം .

ആദ്യമായി മനസ്സിലാക്കേണ്ടത് കുബേര പ്രതിമ വാങ്ങുന്ന സമയത്ത് എന്തെങ്കിലും തരത്തിലുള്ള പൊട്ടലുകളും കേടുപാടുകളും ഉണ്ടോയെന്ന് ശരിക്കും പരിശോധിക്കുക പരിശോധിച്ചതിനുശേഷം വളരെ നല്ല രീതിയിൽ ഉള്ള പ്രതിമ വാങ്ങിക്കുക.അതിനുശേഷം ചെയ്യേണ്ട കാര്യം വാങ്ങിച്ചു കഴിഞ്ഞു കഴിയുമ്പോൾ വീട്ടിലേക്ക് കൊണ്ടുവരുന്നതിനു മുൻപ് 12 മണിക്കൂർ നേരത്തേക്ക് ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് തുളസിയുടെ ഇലകൾ ഇട്ട് അടച്ചുവയ്ക്കുക.

ശേഷം കുബേര പ്രതിമ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ ഈ വെള്ളത്തിൽ വേണം കഴുകുവാൻ ഒരു പാത്രത്തിൽ കുബേര പ്രതിഭ വെച്ച് ഓരോ പ്രാവശ്യം വെള്ളം ഒഴിച്ച് കഴുകി വൃത്തിയാക്കുക. അതുകഴിഞ്ഞ് വീടിന്റെ വടക്ക് ദിശയിൽ എവിടെയെങ്കിലും ഈ പ്രതിമ സ്ഥാപിക്കുക. പ്രതിമ വെറുതെ വെച്ചാൽ പോര ഏതെങ്കിലും പ്രതലത്തിലോ അല്ലെങ്കിൽ അത് വയ്ക്കുന്നതിനു വേണ്ടിയിട്ടുള്ള എന്തെങ്കിലും ചെറിയ തളിയിലോ വെക്കുക.

ശേഷം അതിന്റെ മുൻപിൽ നിലവിളക്ക് കത്തിക്കുന്നതും ചന്ദനത്തിരി കത്തിക്കുന്നതും എല്ലാം തന്നെ എപ്പോഴും ഐശ്വര്യം ഉണ്ടാക്കുന്നതായിരിക്കും വീട്ടിൽ എല്ലാ ദിവസവും പൂജ കഴിഞ്ഞ് കുബേര ദേവനെയും പ്രാർത്ഥിക്കുക ഇത് നിങ്ങളുടെ വീട്ടിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളെയും ഇല്ലാതാക്കുന്നതായിരിക്കും എല്ലാവിധ ഉയർച്ചകളും ഉണ്ടാകുന്നതായിരിക്കും.