അച്ഛനെയാണോ അമ്മയെ ആണോ കൂടുതൽ ഇഷ്ടം ഉത്തരം വായിച്ച അച്ഛൻ ഞെട്ടി.

മകളുടെ ക്ലാസ് ഗ്രൂപ്പിൽ ടീച്ചർ ഒരു ചോദ്യമിട്ടു നിങ്ങൾക്ക് അച്ഛനെയാണോ അമ്മയെയാണോ ഏറ്റവും കൂടുതൽ ഇഷ്ടം അതിന്റെ കാരണവും എഴുതുക അത് കേട്ട് ഉടനെ തന്നെ വളരെ സന്തോഷമായി കാരണം തന്റെ മകൾ നാളെ ക്ലാസ്സിൽ പോയി അച്ഛനെയാണ് കൂടുതൽ ഇഷ്ടം എന്നും അച്ഛൻ അവൾക്ക് വേണ്ടി ചെയ്തുകൊടുത്ത കാര്യങ്ങളെല്ലാം ഫ്രണ്ട്സിനോട് പറയുമ്പോൾ അവൾ വളരെയധികം സന്തോഷിക്കുമെന്നും അവൾ എന്താണ് എന്നെപ്പറ്റി എഴുതുക എന്നറിയാൻ വളരെയധികം കൗതുകം ഉണ്ടായിരുന്നു.

മകളുടെ മുറിയിലേക്ക് പോയപ്പോൾ അവൾ എഴുതുകയാണ് അവൾ എഴുതിക്കോട്ടെ തന്നെ പറ്റിയാണല്ലോ എഴുതാൻ പോകുന്നത് അതിനിടയിലാണ് ഭാര്യ ഭക്ഷണം കഴിക്കാൻ വിളിച്ചത് വരാമെന്ന് പറയുകയും ചെയ്തു മകളെ ഞാനാണ് വിളിക്കാറുള്ളത് മോളെ ഭക്ഷണം കഴിക്കാം നീ പഠിച്ചുകഴിഞ്ഞു. മകളെ അവിടെ നിന്നും മാറ്റുന്നതിന് വേണ്ടി മോളെ ഫ്രഷ് ആയിട്ട് ഭക്ഷണം കഴിക്കാമെന്ന് പറയുകയും ചെയ്തു അവൾ ബാത്റൂമിൽ പോയ നേരത്ത് പുസ്തകം എടുത്തു വായിച്ചു അതിൽ എഴുതിയിരിക്കുന്നു ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ അമ്മയെയാണ്. പെട്ടെന്ന് എന്തോ ദേഷ്യം വന്നതുപോലെ തോന്നി.

മകൾ ബാത്റൂമിൽ നിന്നും ഇറങ്ങി തന്റെ കൈപിടിച്ചപ്പോൾ എന്തോ മുഖത്ത് വളരെയധികം ദേഷ്യമാണ് ഉണ്ടായത് അവളോട് ചോദിക്കണം എന്ന് മനസ്സിൽ തോന്നിക്കൊണ്ടിരുന്നു ഒടുവിൽ ചോദിച്ചു മോളെ നിനക്ക് എല്ലാ സാധനങ്ങളും വാങ്ങിത്തരുന്നതും എല്ലാ കഷ്ടങ്ങൾക്കും നൽകുന്നതും അച്ഛനല്ലേ മോളെ എപ്പോഴും അമ്മ വഴക്ക് പറയുകയല്ലേ ചെയ്യാറുള്ളത് എന്നിട്ടും അമ്മയെ ആണോ നിനക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. മകൾ ചോദിച്ചു അച്ഛൻ എന്റെ പുസ്തകം വായിച്ചു അല്ലേ ശരിയാണ് അച്ഛൻ എനിക്ക് എല്ലാ സാധനങ്ങളും വാങ്ങിച്ചു നൽകും.

എന്നെ എല്ലാ സ്ഥലത്തും കൊണ്ടുപോകും പക്ഷേ ഇവിടെ അമ്മ എന്ന് ഒരാൾ ഉണ്ട് എന്ന് അച്ഛൻ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണെന്ന് അച്ഛൻ അറിയാമോ ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് അറിയാമോ ഒന്നുമില്ല അച്ഛൻ എന്നെ മാത്രം സ്നേഹിച്ചു എന്നെ മാത്രം അമ്മയെ പറ്റി ചിന്തിച്ചതേയില്ല അങ്ങനെയുള്ളപ്പോൾ അമ്മ ഈ വീട്ടിൽ നിൽക്കുന്നുണ്ട് .

എങ്കിൽ അതിന് കാരണം ഞാൻ മാത്രമാണ് എനിക്ക് അച്ഛനും അമ്മയും ഉണ്ടാകണമെന്ന് ആഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് അങ്ങനെ അമ്മയുടെ ജീവിതം വേണ്ട എന്ന് വെച്ചുകൊണ്ട് എനിക്ക് വേണ്ടി നിൽക്കുമ്പോൾ തന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അമ്മയല്ലേ. അച്ഛൻ നല്ലൊരു അച്ഛനാണ് പക്ഷേ ഒരിക്കലും നല്ലൊരു ഭർത്താവല്ല. മകൾ തന്റെ മുഖത്തുനോക്കി അങ്ങനെ പറഞ്ഞപ്പോൾ ശരിക്കും തന്നെ ഓർത്ത് ദേഷ്യം തോന്നി. കാരണം ശരിയായിരുന്നു അവൾ പറഞ്ഞതെല്ലാം.