കൂട്ടുകാർ വന്നു ഈ പെൺകുട്ടിക്ക് കൊടുത്ത സർപ്രൈസ് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

കോളേജിലേക്കുള്ള ബസ് ഇറങ്ങി ലക്ഷ്മി നടന്നു പോവുകയായിരുന്നു അപ്പോഴാണ് മാളവിക മുന്നിൽ സ്കൂട്ടിയുമായി വന്നത് ലക്ഷ്മി അവളുടെ പുറകിൽ കയറി കോളേജിലേക്ക് എത്തി അപ്പോൾ മുന്നിൽ നിൽക്കുന്നു ക്ലാസിലെ എല്ലാ കുട്ടികളും. അവരെല്ലാവരും ചേർന്ന് ക്ലാസിലെ ആരതിയോടെ പിറന്നാളിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. എല്ലാവരും ചേർന്ന് ആരതിയോടെ പിറന്നാളിന് സമ്മാനം കൊടുക്കുവാൻ തീരുമാനിച്ചു എല്ലാവരും പൈസ പിരിക്കുകയായിരുന്നു. ലക്ഷ്മി തന്റെ പേഴ്‌സിലേക്ക് നോക്കിയപ്പോൾ ആകെ ഉണ്ടായിരുന്നത് 20 രൂപ നോട്ട്. ലക്ഷ്മി പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു മറ്റുള്ളവരുടെ വീട്ടിൽ അടുക്കളപ്പണി ചെയ്തു കിട്ടുന്ന പൈസയാണ് അമ്മ എന്നും കൊടുക്കാറുള്ളത്.

മാളവിക്ക് അവളുടെ അവസ്ഥയെല്ലാം അറിയാം അതുകൊണ്ട് മാളവിക അവളുടെയും പൈസ ചേർത്തു കൊടുത്തു ഉച്ചയ്ക്ക് എല്ലാവരും ആരതിയുടെ വീട്ടിൽ പോകാനും തീരുമാനിച്ചു. ആദ്യമായിട്ടാണ് ലക്ഷ്മി അത്രയും വലിയൊരു വീട് കാണുന്നത് മാത്രമല്ല ഇതുപോലെ കഴിക്കാനുള്ള ഭക്ഷണങ്ങളും അവർക്ക് അതൊന്നും തന്നെ ഇറങ്ങുന്നുണ്ടായിരുന്നില്ല. മറ്റു കുട്ടികൾക്ക് ഒന്നും തന്നെ ലക്ഷ്മിയുടെ അവസ്ഥ അറിയില്ലായിരുന്നു.

അതിനിടയിൽ ആയിരുന്നു മാളവിക പറഞ്ഞത് അടുത്തത് നമ്മുടെ ലക്ഷ്മിയുടെ വീടാണ് ഇതുപോലെ നമുക്ക് ലക്ഷ്മിയുടെ വീട്ടിലേക്ക് പോകണ്ടേ ലക്ഷ്മി ഞെട്ടി എല്ലാം അറിയാമായിരുന്നിട്ടും എന്തിനാണ് അവൾ ഇങ്ങനെ പറഞ്ഞത് എല്ലാവരും തന്നെ ശരിയെന്ന് ഉറപ്പു പറയുകയും ചെയ്തു. അന്ന് വൈകുന്നേരം വീട്ടിലെത്തിയ ലക്ഷ്മിക്ക് ഉറങ്ങാൻ സാധിച്ചില്ല മകളുടെ മുഖം വാടിയത് കണ്ടപ്പോൾ അമ്മ കാര്യം എന്താണെന്ന് ചോദിച്ചു അപ്പോൾ അവൾ പറഞ്ഞു അടുത്ത മാസത്തെ പിറന്നാളിന് ക്ലാസിലെ കുട്ടികൾക്ക് എല്ലാം എന്റെ വീട്ടിലേക്ക് വരണമെന്നാണ് പറയുന്നത്. സങ്കടത്തോടെ അമ്മ പറഞ്ഞു .

ഈ ചെറിയ കുടിലിന്റെ ഉള്ളിൽ എങ്ങനെയാണ് ആ കുട്ടികളെ എല്ലാം ഞാൻ വിളിക്കുക. പിറന്നാളിന്റെ അന്നത്തെ ദിവസം ലക്ഷ്മി കോളേജിലേക്ക് പോയില്ല അമ്മ അവളെ നിർബന്ധിക്കാനും പോയില്ല അമ്മ ജോലിക്ക് പോയതിനു ശേഷം അവൾ മുറ്റത്തേക്ക് ഇറങ്ങി. അപ്പോഴാണ് മുന്നിൽ ഒരു കാർ വന്ന് നിന്നത് ക്ലാസിലെ എല്ലാ കുട്ടികളും അവളുടെ വീട്ടിലേക്ക് വന്നിരുന്നു പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അവൾക്കറിയില്ലായിരുന്നു. മാളവിക ഇറങ്ങിവന്ന് പെട്ടെന്ന് തന്നെ റെഡിയായി വരാൻ പറഞ്ഞു. അവൾക്ക് ഒന്നും മനസ്സിലായില്ല പുതിയ ഡ്രസ്സ് എല്ലാം ഇട്ട് അവൾ കാറിൽ കയറി എങ്ങോട്ടാണ് പോകുന്നത് .

എന്ന് ഒന്നും തന്നെ അവളോട് പറഞ്ഞില്ല. വണ്ടി എന്നത് ഒരു പുതിയ വീടിന്റെ മുന്നിലായിരുന്നു അവൾ പുറത്തേക്കിറങ്ങി നോക്കിയപ്പോൾ അവിടെ കോളേജിലെ മുഴുവൻ കുട്ടികളും കൂടെ തന്നെ അമ്മയും. ആ വീടിന്റെ മുന്നിൽ എഴുതിയിരിക്കുന്നു ലക്ഷ്മി ഭവനം. കോളേജ് പ്രിൻസിപ്പാൾ ലക്ഷ്മിയുടെ മുന്നിൽ വന്നു പറഞ്ഞു ഇത് ലക്ഷ്മിക്ക് നിന്റെ ക്ലാസിലെ കൂട്ടുകാർ ചേർന്ന് നൽകിയ സ്നേഹസമ്മാനം. ഇത് ലക്ഷ്മിയുടെ സ്വന്തം വീട്. അവൾ നിറകണ്ണുകളോടെ തന്റെ കൂട്ടുകാരെ നോക്കി അവരെ എല്ലാവരുടെയും കണ്ണുകൾ നിറയുകയായിരുന്നു കാരണം ലക്ഷ്മി അവർക്കെല്ലാവർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു.