അച്ഛനെ കാണാൻ ഭംഗി ഇല്ലാത്തതുകൊണ്ട് അമ്മാവനുമായി സ്കൂളിൽ പോയ പെൺകുട്ടി എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ.

അമ്മേ നാളെയാണ് സ്കൂളിൽ മീറ്റിംഗ് പറഞ്ഞിരിക്കുന്നത് എല്ലാവരും അച്ഛനെ കൊണ്ടുപോകാനാണ് പറഞ്ഞത് ഞാൻ എങ്ങനെയാണ് അച്ഛനെ കൊണ്ടുപോവുക അച്ഛനെ എന്തെങ്കിലും ചോദിച്ചാൽ പോലും പറയാനുള്ള വിദ്യാഭ്യാസമില്ല പിന്നെ എന്റെ അച്ഛനെ കാണാനും ഭംഗിയില്ല മറ്റുള്ളവരുടെ അച്ഛൻമാർ എല്ലാവരും നല്ല വസ്ത്രങ്ങളെല്ലാം ധരിച്ചാണ് വരുന്നത് എന്നാൽ ഇവിടെ അച്ഛനെ ഒരു മുണ്ടും ഷർട്ടും മാത്രമല്ലേ ഉള്ളൂ. അമ്മ അത് ശരിവെച്ചുകൊണ്ട് പറഞ്ഞു നീ ഒരു കാര്യം ചെയ്യ് അമ്മാവനുമായി പൊക്കോ എന്തായാലും ടീച്ചർമാർ ആരും നിന്റെ അച്ഛനെ കണ്ടിട്ടില്ലല്ലോ.

ഇതെല്ലാം കേട്ടുകൊണ്ടായിരുന്നു അച്ഛൻ കയറി വന്നത് അച്ഛന്റെ മുഖം ആകെ സങ്കടപ്പെട്ടു. പക്ഷേ അതവരുടെ മുൻപിൽ കാണിക്കാൻ ഒന്നും പോയില്ല പിറ്റേ ദിവസം സ്കൂളിൽ അമ്മാവനും ആയി ആ കുട്ടി പോയി. അവിടെയെത്തി മീറ്റിംഗ് തുടങ്ങുന്നതിന്റെ ഒപ്പം തന്നെ പ്രിൻസിപ്പൽ വന്ന് സംസാരിച്ചു നിങ്ങൾക്ക് മുൻപിൽ ഒരു വിശിഷ്ട വ്യക്തിയെ എനിക്ക് കാണിക്കണം. അത് ആരാണെന്ന് വെച്ചാൽ നമ്മുടെ സ്കൂളിൽ പത്താം ക്ലാസിൽ ഉയർന്ന മാർക്ക് വേടിച്ച രണ്ടു കുട്ടികളെ പഠിപ്പിക്കുന്ന ഒരു വ്യക്തിയാണ് അയാൾ തന്റെ സമ്പാദ്യത്തിൽ നിന്നും കുറച്ച് എടുത്താണ് ഈ കുട്ടികളെയും പഠിപ്പിക്കുന്നത് .

അയാളെ ഈ വേദിയിലേക്ക് ഞാൻ സ്വാഗതം ചെയ്യുന്നു. എന്നു പറഞ്ഞ് പ്രിൻസിപ്പൽ വിളിച്ചതും കയറിവരുന്ന അച്ഛനെ കണ്ട് അവളുടെ കണ്ണുകൾ തള്ളി. അച്ഛൻ പറഞ്ഞു എന്ന് എനിക്ക് വളരെ സന്തോഷമുള്ളതും സങ്കടം ഉള്ളതുമായ ദിവസമാണ് കാരണം എനിക്ക് വിദ്യാഭ്യാസം ഇല്ല അതുപോലെ ഒരു അവസ്ഥ ആർക്കും ഉണ്ടാകാൻ പാടില്ല അതുകൊണ്ടാണ് ഈ കുട്ടികളെ ഞാൻ പഠിപ്പിച്ചത് നിന്നെ എന്റെമകൾക്ക് വിദ്യാഭ്യാസം വേണമെന്ന വിചാരിച്ചാണ് നല്ല സ്കൂളിൽ അവളെ ചേർത്തത് പക്ഷേ അവൾ വളരുംതോറും എനിക്ക് വിദ്യാഭ്യാസം ഇല്ലാത്തത് അവൾക്കൊരു കുറവായി മാറി തുടങ്ങിയിരുന്നു.

ഇപ്പോൾ എന്റെ മകളുടെ പ്രോഗ്രസ് കാർഡ് ഒപ്പിടേണ്ട സ്ഥാനത്ത് ഈ രണ്ടു കുട്ടികളുടെ മാർക്കിൽ ഒപ്പിടേണ്ട ഒരു ഭാഗ്യം എനിക്ക് ലഭിച്ചു. അതും പറഞ്ഞ് അച്ഛന്റെ കണ്ണുകൾ നിറഞ്ഞു അവൾക്കും കണ്ണുകൾ നിറഞ്ഞു കാരണം താൻ ചെയ്തത് തെറ്റാണെന്നുള്ള ബോധ്യം അവൾക്കുണ്ടായിരുന്നു. അമ്മാവനോട് അവൾ പറഞ്ഞു അമ്മാവാ എനിക്ക് എന്റെ അച്ഛനെ കൂട്ടി പോയാൽ മതി എനിക്ക് എല്ലാവരോടും പറയണം. ഇത് എന്റെ അച്ഛനാണെന്ന് എന്റെ തെറ്റിനെ മാപ്പ് ചോദിക്കുകയും വേണം അത് പറഞ്ഞ് അവൾ അച്ഛന്റെ അടുത്തേക്ക് ഓടി.