മനസ്സിൽ എന്ത്‌ ആഗ്രഹിച്ചാലും അത് ഉടൻതന്നെ നടന്നിരിക്കും ഹനുമാൻ സ്വാമിക്ക് ഇങ്ങനെ എഴുതി മാല ചാർത്തു.

മനസ്സിലുള്ള ഭക്തി അത് സത്യമുള്ളതാണെങ്കിൽ ഉള്ളിൽ തട്ടി വിളിക്കുന്നതാണെങ്കിൽ ഏത് അറ്റം വരെ പോയി നമ്മുടെ സർവ്വ കാര്യ വിഷയങ്ങൾക്ക് ഒപ്പം നിൽക്കുന്ന ദേവനാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത്. അത്ഭുത കാര്യങ്ങളുടെ ദേവൻ എന്നാണ് ഹനുമാൻ സ്വാമിയെ പറയുന്നത്. ഈ ലോകം മുഴുവൻ നടക്കില്ല എന്ന് വിധിയെഴുതിയ കാര്യം ഈ പ്രപഞ്ച ശക്തികൾ മുഴുവൻ എതിരെ നിൽക്കുന്ന കാര്യമാണെങ്കിലും ഹനുമാൻ സ്വാമി തന്റെ മുഷ്ടി ചുരുട്ടി മുൻപോട്ട് ഇറങ്ങിയാൽ ആ തടസ്സങ്ങൾ ആ പ്രതിബിംബങ്ങളെല്ലാം തന്നെ എല്ലാ ശക്തികളും തന്നെ വഴിമാറും എന്നുള്ളതാണ്.

അത്രയേറെ കരുത്തും ധൈര്യവും ഉള്ള ദേവനാണ് ഹനുമാൻ സ്വാമി. നിങ്ങൾ ഒരു വിശ്വാസിയാണോ ഹനുമാൻ സ്വാമിയിൽ വിശ്വസിക്കുന്ന വ്യക്തിയാണോ അങ്ങനെയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ ആയിരിക്കും ഇത് സൃഷ്ടിക്കുന്നത്. നിങ്ങൾ ആത്മാർത്ഥമായി എന്തെങ്കിലും ഒരു കാര്യത്തിന് പ്രയത്നിച്ച് അത് നടക്കാതെ പോകുന്നവർ വല്ലാതെ വിഷമിക്കുന്നവർ അതുപോലെ ലോകം മുഴുവൻ നടക്കില്ല എന്ന വിധിയെഴുതിയ കാര്യം പോലും നടക്കാൻ സാധ്യമാക്കുന്ന ഒരു വഴിയാണ് പറയാൻ പോകുന്നത്.

ഇതിനായി എല്ലാ ദിവസവും ഒരു കാര്യം എഴുതണം. 18 ദിവസം തുടർച്ചയായി എഴുതുക അതായത് ഇതിനായി ഒരു നോട്ടുബുക്ക് ഇതിനുവേണ്ടി വാങ്ങിക്കുക അല്ലെങ്കിൽ വൃത്തിയുള്ള പേപ്പറുകൾ എടുക്കുക. ഉറങ്ങാൻ പോകുന്നതിനു മുൻപ് അല്ലെങ്കിൽ നിലവിളക്ക് കത്തിച്ച ആ സമയത്തോ നിങ്ങൾക്ക് ഏത് നേരത്തെ വേണമെങ്കിലും എഴുതാവുന്നതാണ്. ശേഷം ചെറിയ കടലാസിൽ ശ്രീരാമജയം എന്ന് എഴുതുക.

ഇതുപോലെ നിങ്ങൾ ചെറിയ കടലാസുകളിൽ ശ്രീരാമജയം എന്ന് എഴുതിയതിനുശേഷം അതൊരു വലിയ മാല പോലെ കോർക്കുക. ഒരു വലിയ മാലയാക്കി കഴിഞ്ഞാൽ അടുത്തുള്ള ഹനുമാൻ ക്ഷേത്രങ്ങളിൽ നിങ്ങൾക്ക് കൊണ്ടുപോകാവുന്നതാണ് അവിടെ ഈ മാല നിങ്ങൾക്ക് ഹനുമാൻ സ്വാമിയുടെ കഴുത്തിൽ ചാർത്താം. ഇതൊരു വഴിപാട് പോലെ നിങ്ങൾ പൂർണ്ണ മനസ്സോടെ ചെയ്യുക നിങ്ങൾ മനസ്സിലായെല്ലാം തന്നെ നടന്നു കിട്ടുന്നതായിരിക്കും എത്ര തടസ്സങ്ങൾ ഉണ്ടെങ്കിലും അതെല്ലാം തന്നെ പോവുകയും ചെയ്യും.