ഓട്ടിസമുള്ള കുട്ടിയുമായി ക്ഷേത്രത്തിൽ വന്നപ്പോൾ മറ്റുള്ളവർ പറയുന്നത് കേട്ട് പൂജാരി ചെയ്തത് കണ്ടോ.

മോളെ ഇങ്ങനെയുള്ള കുട്ടികളെയൊന്നും അമ്പലത്തിൽ കൊണ്ടുവരരുത് ഇവർക്ക് പ്രത്യേകിച്ച് ബോധമൊന്നും ഉണ്ടാകില്ല ഇവിടെ മൂത്രം ഒഴിക്കുകയോ അല്ലെങ്കിൽ ചെയ്ത ദൈവഗോപം ഉണ്ടാകും അതുകൊണ്ട് ഇതുപോലെയുള്ള കുട്ടികളെ ഒന്നും ഇനി ഞങ്ങൾ അമ്പലത്തിലേക്ക് കൊണ്ടുവരരുത് കേട്ടോ.ഓട്ടിസം ഉള്ള തന്റെ മകനുമായി അമ്പലത്തിലേക്ക് എത്തിയപ്പോൾ ഈ അമ്മയ്ക്ക് മറ്റുള്ളവരിൽ നിന്നും കേൾക്കാൻ കഴിഞ്ഞതാണ് ഇത്. തന്റെ മകൻ ജനിച്ചത് മുതൽ സമൂഹത്തിൽ നിന്നും ഇതുപോലെയുള്ള ഒരുപാട് അഭിപ്രായങ്ങൾ കേട്ട് ശീലമുള്ള അമ്മയ്ക്ക് പെട്ടെന്ന് അത് സങ്കടമായി തോന്നിയില്ല.

പക്ഷേ അതല്ല അത്ഭുതം ഇത് കേട്ട് നിന്ന് പൂജാരി അവിടെ നിന്നും ഇറങ്ങി വന്ന അമ്മയോട് പറഞ്ഞതായിരുന്നു. നിങ്ങളെല്ലാവരും എന്തിനാണ് ക്ഷേത്രത്തിൽ വരുന്നത് ദൈവത്തെ പ്രാർത്ഥിക്കാൻ തന്നെയാണോ മനസ്സിൽ ഇത്രയും ദുഷിച്ച ചിന്തകൾ വച്ചുകൊണ്ട് ദൈവത്തെ പ്രാർത്ഥിച്ചാൽ ആ ദൈവം പോലും ഇവിടെ നിന്നും ഇറങ്ങി പോകും മോളെ നീ വാ നീ ഇവിടെയെല്ലാം നിക്കേണ്ടത് ആ മുന്നിൽ വന്ന് നിൽക്ക് മോളാണ് ദൈവത്തെ ആദ്യം പ്രാർത്ഥിക്കേണ്ടത്. ശരിക്കും അവൾക്ക് അത് ഒരു അത്ഭുതം ആയിരുന്നു ഇതുപോലെ ഒരിക്കലും ഒരു നല്ല ചിന്ത സമൂഹത്തിൽ നിന്നും അവൾക്ക് ലഭിച്ചിട്ടില്ലായിരുന്നു.

അത്രയും നേരം കുസൃതി കാണിച്ചു തന്റെ മകൻ ദൈവത്തിന്റെ മുന്നിലെത്തിയപ്പോൾ അനങ്ങാതെ നിൽക്കുന്നത് കണ്ട് അവൾ ശരിക്കും ഞെട്ടി. പ്രാർത്ഥനകൾ എല്ലാം കഴിഞ്ഞ് ക്ഷേത്രപരിസരത്ത് തന്നെ മകനോടൊപ്പം ഇരിക്കുമ്പോഴാണ് പെട്ടെന്ന് പിന്നിൽ ഒരു കൈ പതിച്ചത്. അതെ തന്നെ പഠിപ്പിച്ച ടീച്ചർ മോളെ നീ എവിടെയാണ് ഒരു വിവരവുമില്ലല്ലോ വിവാഹം കഴിഞ്ഞു എന്ന് മാത്രമേ അറിയാൻ കഴിഞ്ഞുള്ളൂ എന്തൊക്കെയുണ്ട് വിശേഷം ഇതാണോ നിന്റെ മകൻ. ടീച്ചർ തന്റെ സുഖമില്ലാത്ത മകനോട് സ്നേഹം കാണിച്ചപ്പോൾ അവൾക്ക് സന്തോഷം തോന്നി.

കുഴപ്പമില്ലാതെ പോകുന്നു ടീച്ചർ പിന്നെ എന്ത് പറയാനാണ് ഇതാണ് എന്റെ മകൻ മനസ്സിലായില്ലേ ഇവൻ ജനിച്ചതോടെ ഭർത്താവ് എന്നെ ഇട്ടിട്ടു പോയി ഇതുപോലെ ഒരു മകൻ ജനിച്ചത് എന്റെകുറ്റമാണോ ടീച്ചർ. ടീച്ചർ അവളെ സമാധാനപ്പെടുത്തി മോളെ നീ എന്റെ കൂടെ വരൂ. ടീച്ചറുടെ വീട്ടിലേക്കാണ് അവളെ കൊണ്ടുപോയത് അവിടെയെത്തിയപ്പോൾ തന്റെ മകനെപ്പോലെ ഒരുപാട് കുട്ടികൾ കൂട്ടത്തിൽ ടീച്ചറുടെ മകനെയും പരിചയപ്പെടുത്തി ആ കുട്ടി ഒരു ഡോക്ടറാണ് അവന്റെ ഭാര്യയും തന്റെ മകനെ പോലെ തന്നെ. മോളെ നീ വിഷമിക്കേണ്ട നിന്റെ മകൻ ഇവിടെ വളരട്ടെ അവനു വേണ്ട എല്ലാ വിദ്യാഭ്യാസവും എല്ലാ ഗൈഡൻസും നൽകി അവനെ ഒരു മിടുക്കനായി തന്നെ നിന്റെ കയ്യിൽ ഞങ്ങൾ ഏൽപ്പിക്കാം. ഒറ്റ ദിവസം കൊണ്ട് തന്നെ തന്റെ മകന്റെ ജീവിതം ആകെ മാറ്റിമറിഞ്ഞു അതിന്റെ അത്ഭുതം ആയിരുന്നു അമ്മയുടെ മുഖത്ത്.