ഈ മകളുടെ കഴിവിനു മുമ്പിൽ നമ്മൾ ഒന്നും ഒന്നുമല്ല. തന്റെ കുറവുകളെ നോക്കാതെ ഈ പെൺകുട്ടി നേടിയ വിജയം കണ്ടോ.

നമ്മൾ പലരും സ്വന്തം കഴിവുകളെ മറച്ചുവെക്കാൻ ശ്രമിക്കുന്നവർ ആയിരിക്കും. എല്ലാവർക്കും തന്നെ ഓരോ കഴിവുകൾ ഉണ്ട് അതെല്ലാം വളരെയധികം വ്യത്യസ്തമായിരിക്കും. കുറെയാളുകൾ തന്റെ കഴിവുകൾ മറ്റുള്ളവർ കാണണമെന്നും തന്നെ അഭിനന്ദിക്കണം എന്നും . ഈ ലോകത്ത് തന്റേതായ ഒരു സ്ഥാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കും. എന്നാൽ തന്റെ കഴിവുകളെ മറ്റാരും തന്നെ അറിയപ്പെടാതെ തന്നിൽതന്നെ വയ്ക്കുന്ന പലരും ഉണ്ട്,

അവർക്ക് എല്ലാം തന്നെ ഒരു പ്രചോദനമാണ് ഈ പെൺകുട്ടി ഇവളുടെ കഴിവിനു മുൻപിൽ നമ്മൾ ഒന്നും തന്നെ അല്ല. കൂടുതൽ ആളുകളും ശാരീരികമായിട്ടുള്ള പല ബുദ്ധിമുട്ടുകൾ കാരണമായിരിക്കും പൊതുവേദിയിലേക്ക് മറ്റുള്ളവരുടെ മുന്നിലേക്ക് വരാൻ മടി കാണിക്കുന്നത് എന്നാൽ ഈ പെൺകുട്ടിയെ കണ്ടുപഠിക്കണം രണ്ട് കൈകൾ ഇല്ലെങ്കിലും അവൾ അവളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കുന്നു തന്റെ കഠിനാധ്വാനത്തിലൂടെ തന്റെ ആഗ്രഹം സഫലീകരണത്തിലൂടെ. രണ്ട് കൈകൾ ഇല്ലെങ്കിലും അവൾ മനോഹരമായി കനകാട്ടം കളിക്കുന്നു.

വസ്ത്രങ്ങളെല്ലാം ധരിച്ച് ആഭരണങ്ങൾ എല്ലാം അണിഞ്ഞ് ഇനി ബാക്കിയുണ്ടായിരുന്നത് തലയിൽ വയ്ക്കുന്ന കുടം മാത്രമായിരുന്നു രണ്ട് കൈകൾ ഇല്ലാത്തതുകൊണ്ട് അത് ആരെങ്കിലും വച്ച് തരുമോ എന്ന് പോലും അവൾ ചിന്തിക്കുന്നില്ല തന്റെ കാലുകൾ ഉപയോഗിച്ചുകൊണ്ട് അവൾ കുടമെടുത്ത് തന്റെ തലയിൽ വയ്ക്കുകയാണ്. അതിനുപോലും അവൾ ആരുടെയും സഹായം ചോദിക്കുന്നില്ല സ്വന്തമായാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്.

നമ്മളെല്ലാവരും നമ്മുടെ കാര്യങ്ങൾ സ്വന്തമായി തന്നെ ചെയ്യണം ആരുടെയും സഹായം ചോദിക്കരുത്. കാരണം നമ്മൾ സ്വയം ശ്രമിച്ചാൽ മാത്രമേ ഇക്കാലത്ത് മുന്നോട്ടു വരാൻ സാധിക്കൂ മറ്റുള്ളവർ നമ്മെ അംഗീകരിക്കൂ. ഇനിയെങ്കിലും സ്വന്തം കഴിവുകൾ മറച്ചു വയ്ക്കാതെ അത് സമൂഹത്തിനുമുമ്പിൽ പ്രദർശിപ്പിക്കും. നിങ്ങളെ കാണാനും പ്രോത്സാഹിപ്പിക്കാനും ഒരുപാട് ആളുകൾ ഉണ്ട്.