ഇത് എന്റെ കുഞ്ഞിന് വാങ്ങിയതല്ലേ എന്റെ കുഞ്ഞു കഴിച്ചോ. അച്ഛനെ സ്നേഹത്തോടെ വാരി നൽകുന്ന മകൾ.

മാതാപിതാക്കൾ നമുക്ക് വേണ്ടി എത്രത്തോളമാണ് കഷ്ടപ്പെടുന്നത് പലപ്പോഴും നമ്മൾ അത് അറിയാറില്ല ദുഃഖങ്ങളും ദുരിതങ്ങളും അവർ നമ്മളെ അറിയിക്കാറുമില്ല. പക്ഷേ മക്കളെല്ലാവരും മനസ്സിലാക്കേണ്ടതാണ് ഓരോ അച്ഛനും അമ്മയും ഞങ്ങളെ എത്ര കഷ്ടപ്പെട്ടാണ് വളർത്തുന്നത് എന്ന്. ഇവിടെ തന്റെ അച്ഛൻ തന്നെ എത്ര കഷ്ടപ്പെട്ടാണ് വളർക്കുന്നത് എന്ന് മനസ്സിലാക്കിയ മകൾ അച്ഛനുവേണ്ടി ചെയ്യുന്നത് കണ്ടു ആരുടെയും കണ്ണ് നിറഞ്ഞു പോകും.

അവൾ ഒരു പെൺകുഞ്ഞ് കൂടിയായിരുന്നു അതുകൊണ്ടുതന്നെ അച്ഛന്റെ സങ്കടങ്ങളും മനസ്സിലാക്കാൻ അവൾക്ക് സാധിക്കുമായിരുന്നു. ട്രെയിൻ യാത്രയിലെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇതിൽ നമുക്ക് കാണാം അവർ അത്ര പൈസയുള്ള ആൾക്കാർ ഒന്നുമല്ല എന്ന് തെരുവിൽ കച്ചവടം നടത്തുന്നത് വ്യക്തിയാണ് അത് അയാൾ തനിക്ക് കിട്ടിയ പൈസ കൊണ്ട് മകൾക്ക് കഴിക്കാൻ കുറച്ചു ഭക്ഷണങ്ങൾ വാങ്ങിക്കൊടുത്തു .

അവൾ ആണെങ്കിലും അവൾ കഴിക്കുന്നതിനോട് ഒപ്പം തന്നെ അച്ഛനെ വാരി കൊടുക്കുകയും ആണ് ചെയ്യുന്നത്. കാരണം അവൾക്കറിയാം തനിക്ക് വേണ്ടി ഈ ഭക്ഷണം വാങ്ങി നൽകിയ അച്ഛൻ ഒന്നും തന്നെ കഴിച്ചിട്ടുണ്ടാവില്ല എന്ന് അതുകൊണ്ട് അവളും അച്ഛനുവേണ്ടി ഒരു പങ്ക് മാറ്റി വയ്ക്കുകയാണ്.

അച്ഛൻ പലപ്പോഴും എനിക്ക് വേണ്ട എന്ന് പറയുന്നുണ്ടെങ്കിലും നിർബന്ധിച്ചു അച്ഛനും വാരി കൊടുക്കുന്ന മകളെയാണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇതുപോലെയായിരിക്കണം നമ്മളെല്ലാവരും അച്ഛനും അമ്മയും എത്രത്തോളം കഷ്ടപ്പെട്ടാണ് നമ്മളെ വളർത്തുന്നത് എന്ന് മനസ്സിലാക്കുകയും അവർക്ക് വേണ്ട സമയത്ത് വേണ്ട രീതിയിൽ നമ്മൾ കാര്യങ്ങൾ ഒരുക്കി നൽകുകയും വേണം അത് മാതാപിതാക്കൾക്ക് ഉണ്ടാക്കുന്ന സന്തോഷം ചെറുതൊന്നുമല്ല.