ഈ സ്നേഹം കണ്ടു നിന്നവരുടെ വരെ കണ്ണ് നിറച്ചു. മനുഷ്യൻ പോലും ചെയ്യാത്ത കാര്യങ്ങളാണ് നായ ചെയ്തത്.

പരിക്ക് പറ്റിയ തന്റെ യജമാനനെ ആശുപത്രിയിൽ എത്തിക്കുന്ന നായ കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് അപകട സ്ഥലത്ത് എത്തിക്കുവാനും അവിടെ നിന്നും ആശുപത്രിയിലേക്ക് അനുഗമിക്കുവാനും നായ കൂടെ തന്നെ ഉണ്ടായിരുന്നു. തുർക്കിയിലാണ് ഈ സംഭവം നടക്കുന്നത്. വളർത്തു മൃഗങ്ങളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന യഥാർത്ഥ ജീവിത ദൃശ്യമാണ് ഈ വീഡിയോ .

റോഡ് അപകടത്തിൽ പരിക്കുപറ്റി ചോരയിൽ നിൽക്കുന്ന തന്റെ യജമാനയ്ക്ക് വേണ്ടി വരുന്ന ആംബുലൻസിനെ വളരെ ദൂരെ നിന്ന് തന്നെ അകമ്പടി സേവിക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം തന്റെ യജമാനയെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുമ്പോഴും അവൻ കൂടെ തന്നെയുണ്ടായിരുന്നു എന്നാൽ എല്ലാവരും ആ നായയെ മറന്നു അവനെ കയറ്റാതെ വണ്ടി മുന്നോട്ട് പോയെങ്കിലും തന്റെ യജമാനനെ വിട്ടുപോകാൻ അവൻ ആയില്ല .

അവൻ വണ്ടിയുടെ പിന്നാലെ ഓടുകയാണ് കുറെ നേരമായി ഒരു നായ ഓടിവരുന്നത് കണ്ണാടിയിലൂടെ കണ്ട ഡ്രൈവർ ആ നായയെ വണ്ടിയിലേക്ക് കയറ്റുകയാണ് ശേഷം ആശുപത്രിയിൽ എത്തിയതിനുശേഷം യജമാനയെ ആശുപത്രിയിലേക്ക് കയറ്റുമ്പോഴും അവൻ യാതൊരു ബഹളവും കൂടാതെ അവിടെത്തന്നെ നിന്നു ആശുപത്രിയുടെ മുന്നിലായി തന്റെ യജമാനയ്ക്ക് കാവലായി അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു ഈ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

നായ്ക്കുട്ടിയുടെ സ്നേഹവും കരുതലും കാണുമ്പോൾ നമുക്കറിയാം സാധിക്കും ആ സ്ത്രീ എത്രയോ ഭാഗ്യവതിയാണ്. ഇതുപോലെ സ്നേഹിക്കാൻ കഴിയുന്ന നായ്ക്കുട്ടികൾ ഉള്ളവർക്ക് എല്ലാവർക്കും തന്നെ ആ മാനസികാവസ്ഥ മനസ്സിലാക്കാനായി സാധിക്കും. അപകടം പറ്റിയാലും ഓടി വരാനും രക്ഷിക്കാനും മനുഷ്യർ ഇല്ലാത്ത കാലത്താണ് ഈ നായക്കുട്ടി ശ്രദ്ധേയനാകുന്നത്.