വിവാഹശേഷം പെങ്ങൾ ഓഹരി ചോദിച്ചപ്പോൾ കൊടുക്കില്ലെന്ന് തീർത്ത് പറഞ്ഞ സഹോദരൻ എന്നാൽ മാസങ്ങൾക്ക് ശേഷം സംഭവിച്ചത് കണ്ടോ.

മൂന്നാം മാസങ്ങൾക്ക് ശേഷം തോളിൽ ഒരു ബാഗമായി ഒരു വെള്ളിയാഴ്ച ദിവസം വീട്ടിലേക്ക് പെങ്ങളും കുട്ടികളും വന്നു കയറുക. കുറച്ചു ദിവസങ്ങൾക്കുശേഷം അവർ തിരികെ പോകുമ്പോൾ ഒരു ബാഗിന് പകരം ഒരുപാട് ബാഗുകളും വീട്ടിലുണ്ടായിട്ടുള്ള ചക്കയും മാങ്ങയും എല്ലാം ഉണ്ടാകും അത് മാത്രമല്ല പെങ്ങളും കുട്ടികളും വന്നാൽ പിന്നെ എന്റെ ഭാര്യക്ക് ഒരു സമാധാനവും ഉണ്ടാവില്ല ജോലികൾ ചെയ്തു അവരുടെ കാര്യങ്ങൾ നോക്കിയും അവർ പോകുമ്പോൾ ഈ വീട് ഒരു പൂരപ്പറമ്പ് ആക്കിയിട്ടാണ് പോകാറുള്ളത്. അതിന്റെ എല്ലാ ദേഷ്യവും തീർക്കുന്നത് എന്റെ അരികിൽ ആണെന്ന് മാത്രം.

ഇത്തവണയും പെങ്ങൾ വന്നപ്പോൾ അവൾ എന്നോട് പറഞ്ഞു എനിക്ക് വയ്യ നിങ്ങളുടെ ചേച്ചിയുടെ കാര്യങ്ങളെല്ലാം നോക്കുവാൻ വേണമെങ്കിൽ അവർ ചെയ്തു കൊള്ളട്ടെ. ഉമ്മയുടെ മുറിയിൽ പോയി അമ്മയുടെ കൂടെ ഒരുപാട് നാട്ടു വിശേഷങ്ങൾ എല്ലാം പറയുന്നതിന്റെ ശബ്ദമെല്ലാം തന്നെ എനിക്ക് കേൾക്കാമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്നെ അരികിലേക്ക് വന്നു. എടാ പാപ്പയുടെ അവൾക്കുള്ളത് കൊടുക്കണ്ടേ ഇനിയെങ്കിലും. എന്തു കൊടുക്കാൻ അവൾക്ക് കൊടുക്കാനുള്ളതെല്ലാം വിവാഹസമയത്ത് കൊടുത്തിട്ടുണ്ട് .

അതുമല്ലാതെ ബാപ്പ ജീവിച്ചിരുന്ന കാലത്ത് അളിയന്റെ ജോലിയുടെ കാര്യത്തിനും ഒരുപാട് സഹായിച്ചിട്ടുണ്ട് ഇനി ഇതിൽ കൂടുതൽ എന്താണ് അവൾക്ക് ചെയ്തു കൊടുക്കാൻ ഉള്ളത്. ഉമ്മയ്ക്ക് സങ്കടം സഹിക്കാനാവാതെ മുറിയിൽ നിന്നും ഇറങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾഇത്ത എന്റെ റൂമിലേക്ക് കയറി വന്നു. എടാ, ഇപ്പൊ പോവാണ് കുട്ടികൾ വാശിപിടിക്കുന്നു അവർക്ക് എക്സാം ആണ് എന്നൊക്കെ പറയുന്നുണ്ട്. അതും പറഞ്ഞ് മുറികിൽ നിന്നും ഇറങ്ങി വന്ന അതേ ബാഗും ആയി തന്നെ ഇറങ്ങിപ്പോകുന്നത് കണ്ടു ഉമ്മ കരയുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.

കുറച്ചുനാളുകൾക്കു ശേഷം കൊറോണ എല്ലാം വന്ന് എല്ലാം നഷ്ടപ്പെട്ട ജോലിയൊന്നുമില്ലാതെ ഇരിക്കുന്ന സമയത്താണ് പെട്ടെന്ന് ഇത്ത വീണ്ടും വീട്ടിലേക്ക് കയറി വരുന്നത് ഞാൻ കണ്ടത്. അത് കണ്ടപ്പോൾ തന്നെ ഭാര്യ പറഞ്ഞു ഇനി എവിടെ നിന്നാണെങ്കിലും കടം മേടിച്ചിട്ട് വേണം ചെയ്യുവാൻ. അമ്മയുടെ അടുത്ത് കുറച്ചുനേരം സംസാരിച്ചു ഇത്ത എന്റെ അടുത്തേക്ക് വന്നു. എന്ത് കോലമാടാ നിന്റെ. അതും പറഞ്ഞ് കുറെ നേരം സംസാരിച്ചു ഇറങ്ങാൻ സമയം എന്റെ കയ്യിൽ ഒരു പൊതു തന്നു ഇത് സ്വർണ്ണവളയാണ്.

ഇത് പണയം വെച്ചു നീ നിന്റെ കാര്യങ്ങൾ നടത്തു. പിന്നെ നിന്റെ ജോലി കാര്യം ഞാൻ ഇക്കയോട് പറഞ്ഞിട്ടുണ്ട് നീ ഇതുപോലെ വീട്ടിൽ ചടങ്ങ് കൂടി ഇരിക്കാതെ പുറത്തേക്കൊന്ന് ഇറങ്ങ്. അതോടൊപ്പം തന്നെ മുഷിഞ്ഞ കുറെ നോട്ടുകളും അവന്റെ കയ്യിൽ വച്ചു കൊടുത്തു. ഉമ്മ അവളോട് പറയുന്നത് ഞാൻ കേട്ടു ചെറുപ്പം മുതലേ അങ്ങനെയാണ് അവൻ എന്തെങ്കിലും സങ്കടം വന്നാൽ അവൾക്ക് സഹിക്കില്ല. എനിക്കിപ്പോൾ എന്നോട് തന്നെ ദേഷ്യം തോന്നി.