ഭർത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി പണമുണ്ടാകാൻ ദുബായിലേക്ക് പോയ ഭാര്യ. തിരികെ വന്നപ്പോൾ ഭാര്യയുടെ അവസ്ഥ കണ്ട് ഭർത്താവ് ഞെട്ടി.

രമേശ ഇന്നല്ലേ നിന്റെ ഭാര്യ ഇന്തു മതി വരുന്നത്. അതെ ഇക്ക ഞാനും മക്കളും കൂടി അവളെ കൊണ്ടുവരാൻ പോവുകയാണ്. കുറേ വർഷങ്ങൾക്കുശേഷം തന്റെ ഭാര്യയെ കാണുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു രമേശൻ കുട്ടികളെയും കൂട്ടി പറഞ്ഞ സമയത്ത് തന്നെ അവർ എയർപോർട്ടിൽ എത്തി. അപ്പോൾ അതാ വരുന്നു ചുവന്ന സാരിയും മുടിയെല്ലാം സ്ട്രെയിറ്റ് ചെയ്ത് ആളാകെ മാറി പോയിരിക്കുന്നു മുന്നിലൂടെ കടന്നുവരുന്നത് എന്റെ ഭാര്യയെ കണ്ടപ്പോൾ രമേശന് പോലും വിശ്വസിക്കാൻ സാധിച്ചില്ല. അവൾ വന്ന ഉടനെ തന്നെ വണ്ടിയിലേക്ക് കയറി വാതിൽ അടച്ചു.

രമേശൻ സാധനങ്ങൾ എല്ലാം വണ്ടിയിലേക്ക് കയറി കുട്ടികളും ബാക്ക് സീറ്റിൽ ഇരിക്കുകയും ചെയ്തു. നിങ്ങൾക്ക് ഞാൻ പൈസ അയച്ചു തരുന്നതല്ലേ ഈ കുട്ടികൾക്ക് നല്ല വസ്ത്രങ്ങളെങ്കിലും വാങ്ങിക്കൊടുത്തു. അപ്പോൾ അതാണല്ലേ നീ ഞങ്ങളെ കണ്ടപ്പോൾ ഒരു മൈൻഡ് പോലും ചെയ്യാതിരുന്നത്. രമേശന് പെട്ടെന്ന് ദേഷ്യവും സങ്കടവും എല്ലാം വന്നു കുറെ വർഷങ്ങൾക്കുശേഷമാണ് ഭാര്യയെ കാണുന്നത് എന്നാൽ അവൾ അതിന്റെ യാതൊരു സന്തോഷവും കാണിക്കുന്നില്ല. വീട്ടിലേക്ക് എത്തിയ ഉടനെ മുറിയിലേക്ക് കടന്ന് കുളിക്കാൻ പോയി. സങ്കടം സഹിക്കവയ്യാതെ മക്കളെ എല്ലാവരും വന്ന് രമേശനോട് പരാതി പറഞ്ഞു എന്താ അച്ഛാ അമ്മ ഞങ്ങളെ ഒന്നും തന്നെ നോക്കാത്തത് അടുത്തേക്ക് പോകാൻ പോലും സമ്മതിക്കാത്തത്.

അമ്മയ്ക്ക് ക്ഷീണം ആയതുകൊണ്ടല്ലേ മക്കളെ സാരമില്ല നമുക്ക് നാളെ എല്ലാം ശരിയാക്കാം എന്ന് നിങ്ങൾ പോയി കിടന്നു ഉറങ്ങാൻ നോക്ക്. രാത്രി റൂമിലേക്ക് എത്തിയപ്പോൾ ഭാര്യയെ രമേശൻ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു ഉടനെ തന്നെ രമേശനെ തട്ടിമാറ്റിക്കൊണ്ട് അവൾ പറഞ്ഞു. നിങ്ങൾ എന്റെ അടുത്ത് കിടക്കേണ്ട മാറികിടന്നാൽ മതി. എന്താ പറ്റിയത് ഒരു ഗൾഫുകാരി ആയപ്പോഴേക്കും നിനക്ക് ഞങ്ങളെയൊന്നും പിടിക്കാതെ ആയോ നിന്റെ അച്ഛനെ ഇപ്പോഴും ചേത്ത് തന്നെയല്ലേ ജോലി. നിന്നെ കാത്ത് ഞാനും എന്റെ മക്കളും എത്ര നാളായി ഇരിക്കുന്നു എന്ന് അറിയാമോ. മനസ്സിലാക്കാതെയാണ് നീ പെരുമാറുന്നത് നീ നശിച്ചു പോകത്തേയുള്ളൂ. പെട്ടെന്ന് വന്ന ദേഷ്യത്തിന് രമേശൻ കുറേ ചീത്തയും പറഞ്ഞു മുറിയിൽ നിന്നും ഇറങ്ങി.

രാവിലെ അമ്മയെ കാണാനില്ല എന്ന മക്കൾ പറഞ്ഞപ്പോഴാണ് അവരെല്ലാവരും ചേർന്ന് നോക്കിയത് അപ്പോൾ ഒരു എഴുത്ത് കിട്ടുകയും ചെയ്തു. എന്റെ രമേശനും എന്റെ കുഞ്ഞുങ്ങളും അറിയാൻ വേണ്ടി നിങ്ങളോട് ഞാൻ വേർതിരിവ് കാണിച്ചത് മനപ്പൂർവ്വം ആയിരുന്നു. ഞാൻ ഒരു എയിഡസ് രോഗിയാണ്. എന്നെ തെറ്റിദ്ധരിക്കരുത് രമേശേട്ടാ അവിടത്തെ തിരക്കിന്റെ ഇടയിൽ ഒരു സൂചി കൊള്ളുന്നത് പോലെ എനിക്ക് ഒരിക്കൽ അനുഭവപ്പെട്ടിരുന്നു പിന്നെ പനിപിടിച്ചു ആശുപത്രിയിൽ ചെന്നപ്പോഴാണ് അത് ഈ രോഗമാണെന്ന് ഞാൻ മനസ്സിലാക്കിയത് നിങ്ങളുടെ എല്ലാ മുഖം ഒന്ന് അവസാനമായി കാണാൻ വേണ്ടിയാണ് ഞാൻ അവിടെ നിന്നും പോകുന്നത്.

ഇനി ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല ഞാൻ പോകുന്നു. അവൾ പോയത് റെയിൽവേ സ്റ്റേഷനിലേക്ക് ആണെന്ന് അവൻ ഉറപ്പായിരുന്നു കുട്ടികളോട് പറയാതെ വണ്ടിയെടുത്ത് അവിടേക്ക് ചെന്നപ്പോൾ പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിലേക്ക് പോകാൻ നിൽക്കുന്ന ഭാര്യയെ ആണ് കണ്ടത്. ചെന്ന് അവളെ തട്ടിമാറ്റികൊണ്ട് രമേശൻ പറഞ്ഞു. എന്റെ രോഗം മാറ്റാൻ വേണ്ടി പൈസ ഉണ്ടാക്കാൻ നീ അവിടെ പോയി കഷ്ടപ്പെട്ടത് നിനക്കൊരു രോഗം വന്നാൽ ഞങ്ങൾ ഉണ്ടാകും കൂടെ. അതിന് എത്ര കഷ്ടപ്പെട്ടാലും പക്ഷേ നീയില്ലാതെ ഞങ്ങൾ ആർക്കും തന്നെ ജീവിക്കാൻ സാധിക്കില്ല. രമേശൻ അവളെ കെട്ടിപ്പിടിച്ചു.