തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി വഴിയാത്രക്കാരനോട് അണ്ണാൻ പറഞ്ഞത് കണ്ടോ.

താഴെ വീണ തന്റെ കുഞ്ഞിന്റെ ജീവരക്ഷിക്കാൻ വേണ്ടി യുവാവിനോട് അമ്മ അണ്ണൻ പറയുന്നതും പ്രവർത്തിക്കുന്നതും കണ്ടോ ഇത് കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും കാരണം ഒരു അമ്മയുടെ നോവു മനസ്സിലാക്കാൻമറ്റൊരു അമ്മയ്ക്ക് മാത്രമേ സാധിക്കൂ എന്ന് പറയാറുണ്ടല്ലോ എന്നാൽ ഇവിടെ ഈ അമ്മയുടെ സങ്കടം നമ്മളെ എല്ലാവരെയും തന്നെ കരയിപ്പിക്കും. ഒരു യുവാവ് തന്റെ തോട്ടത്തിലൂടെ നടക്കുകയായിരുന്നു അതിനിടയിൽ ഒരണ്ണനെ അയാൾ കണ്ടു .

അണ്ണാൻ തന്റെ അടുത്തേക്ക് ഓടി വരുന്നതായി കണ്ടു ആദ്യം. അയാൾ അതിനെ ശ്രദ്ധിച്ചില്ല അതിനുശേഷം പിന്നെയും അണ്ണാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി വന്നു അപ്പോൾ അയാൾ നോക്കി വിശന്നിട്ടാകും എന്ന് കരുതി തന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു ഭക്ഷണം കൊടുത്തു പക്ഷേ അത് കഴിച്ചില്ല പിന്നെയും അയാളുടെ അടുത്തേക്ക് ഓടിവന്നു അപ്പോൾ എന്തോ പന്തികേടുണ്ട് എന്നയാൾക്ക് മനസ്സിലായി ഒടുവിൽ എന്താണ് എന്നറിയാൻ കുറച്ചു സമയം അവിടെ നിന്നു.

അപ്പോൾ അണ്ണാൻ താഴെയിറങ്ങി കുറച്ചു ദൂരം നടന്നു. അയാളും പിന്നാലെ നടന്നു അപ്പോൾ കണ്ടു ഒരു ചെറിയ അണ്ണാൻകുട്ടി മരത്തിന്റെ മുകളിൽ നിന്നും താഴെ വീണു കിടക്കുന്നു അയാൾ അതിന്റെ അടുത്തേക്ക് ഓടിപ്പോയി ചെറിയ ഹൃദയമിടിപ്പുണ്ട് അപ്പോൾ തന്നെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ അയാൾ എത്തിച്ചു കുറച്ചുസമയത്ത് ചികിത്സയ്ക്കുശേഷം നൽകിയപ്പോൾ തന്നെ അണ്ണാൻ കുട്ടി ജീവിതത്തിലേക്ക് തിരികെ വന്നു.

അയാൾ അണ്ണാൻ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി പരിചരിച്ചു ചില സമയങ്ങളിൽ എല്ലാം അമ്മ അണ്ണാൻ കുഞ്ഞിനെ കാണാൻ വേണ്ടി അവിടേക്ക് എത്തും. അപ്പോൾ അവരെല്ലാവരും അവിടെ നിന്നും മാറും പിന്നെയും കുറെ നാൾ അവർ ഒരു കുടുംബം പോലെ തന്നെ താമസിച്ചു വളരെ സന്തോഷത്തോടെ ഇടയ്ക്ക് അണ്ണാൻ വരും തന്റെ കുഞ്ഞിനെ ഒന്ന് കാണാൻ.