നാട്ടുകാരുടെ കടം ഒരാൾ വന്ന് ഒറ്റ ദിവസം കൊണ്ട് വീട്ടി. അയാൾ ആരാണെന്ന് കണ്ടോ.

പുല്ലുകൾ വളർന്നത് പാണ്ടി കുളത്തിന്റെ കരയിൽ നെഞ്ച് തകർന്ന് അയാൾ ഇരുന്നു. കുളത്തിന്റെ പായിൽ പിടിച്ച ഭാഗങ്ങളും ഇളം നിലാവിൽ നിൽക്കുന്ന പുൽത്തകിടുകളും അയാൾ നോക്കിയിരുന്നു. ചുറ്റും നോക്കുമ്പോൾ സ്വന്തം കാര്യങ്ങൾ മാത്രം നോക്കി സഞ്ചരിക്കുന്ന ഒരുപാട് ശരീരങ്ങളെ അയാൾ കണ്ടു. അതിൽ ആരും തന്നെ ആ കുളത്തിന്റെ കരയിൽ ഇരിക്കുന്ന വ്യക്തിയെ കണ്ടില്ല. ഒരു വെളിച്ചം മാത്രം അയാൾക്ക് നേരെ തിരിഞ്ഞു. ആരാണ് ആ സമയത്ത് ഒറ്റയ്ക്ക് ഇവിടെ ഇരിക്കുന്നത്. തല ഉയർത്തി നോക്കിയപ്പോൾ വെളിച്ചത്തിൽ അയാളുടെ മുഖം വ്യക്തമായിരുന്നു. ആരാ ഇത് ഷംസു നീയെന്താ ഈ നേരത്ത് ഇവിടെ ഇരിക്കുന്നത്.

അയാൾ മറുപടിയൊന്നും പറഞ്ഞില്ല. സാധാരണ കള്ളുകുടിക്കാൻ ആണ് എല്ലാവരും ഇവിടെ വരാറുള്ളത് എന്നാൽ ഷംസു കള്ളുകുടിക്കാറില്ലല്ലോ എന്തെങ്കിലും മനോവിഷമം ആയിരിക്കും അയാൾ പതിയെ വീട്ടിലേക്ക് നടന്നു. വീണ്ടും ഇരുട്ടിലേക്ക് ഷംസു മിഴികൾ നീട്ടി എന്നാലും എന്തുകൊണ്ടായിരിക്കും അവൾ എന്റെ അടുത്തു വരാത്തത്. വീട്ടിലെ കൊടും പട്ടിണി കാരണം ഗൾഫിലേക്ക് കടത്തപ്പെട്ട ജീവിതമായിരുന്നു അയാളുടേത് നല്ലൊരു വീടും നല്ലൊരു കുടുംബ ജീവിതവും ഉണ്ടാക്കുവാൻ വേണ്ടിയുള്ള ഓട്ടം. പലപ്പോഴും ലീവിന് വീട്ടിലേക്ക് വരുമ്പോൾ കുറച്ച് സമയം മാത്രമേ കിട്ടു ബാക്കിയെല്ലാം സമയങ്ങളിലും തിരക്കുപിടിച്ച ഓട്ടം ആയിരിക്കും.

വീടിന്റെ മുറ്റത്തെ പേരക്കുട്ടികൾ ഓടിക്കളിക്കുന്ന സമയമായപ്പോഴാണ് എല്ലാം മതിയാക്കി നാട്ടിലേക്ക് വരാൻതീരുമാനിച്ചത്. ജീവിതത്തിന്റെ നല്ലൊരു സമയമെല്ലാം തന്നെ അവിടെ കഴിച്ചുകൂട്ടി. എന്നാൽ ഇതിനിടയിൽ എപ്പോഴാണ് ഞാൻ അവളിൽ നിന്നും അകന്നു പോയത്. പലപ്പോഴും വീടിന്റെ ഉള്ളിൽ കുട്ടികളോടും പേരക്കുട്ടികളുടെയും ഇടയിൽ ഓടിനടക്കുന്ന അവളെ കാണുമ്പോൾ പലപ്പോഴും എന്റെ അടുത്ത് വന്നിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് അപ്പോഴെല്ലാം ഈ വയസാം കാലത്താണോ എന്നല്ല ചോദിച്ച അവൾ ഒഴിഞ്ഞു മാറും. എന്റെ കൂടെ വന്നു കിടന്നൂടെ നിനക്ക് എന്ന് ചോദിക്കുമ്പോൾ.

അത് നാണക്കേടല്ലേ കുട്ടികളെല്ലാം വലുതായില്ലേ എന്നാണ് പറയുന്നത് അവളുടെ ആ മറുപടി എന്താണെന്ന് പോലും എനിക്ക് മനസ്സിലായിട്ടില്ല പണ്ട് ഓലപ്പുരയിൽ നാലു കുട്ടികളും ഞാനും അവളും ഉള്ളപ്പോൾ എന്ത് നാണക്കേടായിരുന്നു ഉണ്ടായിരുന്നത് എന്നാൽ അവൾ അത് ചിന്താഗതിയിലാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത്. ജീവിതത്തിൽ മക്കൾക്കും പേരക്കുട്ടികൾക്കുമായി ഒരുപാട് കാര്യങ്ങൾ ചെയ്തു കൊടുത്തപ്പോഴും എന്റെ ജീവിതത്തിൽ ഇതുവരെ ഒന്നും നേടാൻ എനിക്ക് സാധിച്ചില്ല. എല്ലാം ഉണ്ടായിട്ടും വീണ്ടും ഒറ്റപ്പെട്ടവരെ പോലെയായി മാറിയിരിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളിൽ വീണ്ടും അയാൾ ആ പാണ്ടി കുളത്തിലേക്ക് വന്നു.