അച്ഛനെ വഴക്ക് പറഞ്ഞ മകൻ അമ്മ പറഞ്ഞ കാര്യം കേട്ട് പൊട്ടിക്കരഞ്ഞു പോയി.

മകന്റെ പിറന്നാൾ ദിവസം ഏറെ സ്നേഹത്തോടെ അച്ഛൻ താൻ വാങ്ങിയ പിറന്നാൾ സമ്മാനം അവന് നേരെ നീട്ടി. അല്ലെങ്കിലും അച്ഛന് ഒരു സെലക്ഷനും ഇല്ല എനിക്ക് ആ പൈസ തന്നിരുന്നുവെങ്കിൽ ഞാൻ വാങ്ങിക്കുമായിരുന്നു അച്ഛൻ വാങ്ങി തന്നാൽ ഡ്രസ്സ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് അവൻ മുന്നോട്ടു നടന്നു. എടാ നീ എന്തായി കാണിച്ചത് അമ്മ ചീത്ത വിളിച്ചുകൊണ്ട് അവന്റെ പിന്നാലെയും അച്ഛൻ നേരെ തിരിഞ്ഞ് റൂമിലേക്ക് നടന്നു. നിങ്ങൾ വിഷമിക്കേണ്ട അവനുള്ളത് ഞാൻ കൊടുത്തോളാം. സാരമില്ല നീ ഇനി അവനെ വഴക്ക് പറയുകയൊന്നും വേണ്ട ഇപ്പോഴത്തെ പുതിയ ഫാഷൻ എനിക്ക് അറിയാത്തതുകൊണ്ട് അല്ല എന്തോ വാങ്ങാൻ തോന്നിയില്ല. അവൻ കാണണം.

എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞുകൊണ്ട് അച്ഛൻ പറഞ്ഞു അമ്മ അവനെ ശകാരിക്കാനായി മുകളിലേക്ക് കയറി പോവുകയും ചെയ്തു. അലമാരി തുറന്ന് പണ്ട് അച്ഛൻ പിറന്നാളിന് വാങ്ങിത്തന്ന ആ പഴയ ഷർട്ട് നെഞ്ചോട് ചേർത്ത് പിടിച്ചുനിൽക്കുമ്പോൾ പഴയ കാര്യങ്ങൾ എല്ലാം തന്നെ ഓർമ്മ വന്നു തിരിഞ്ഞു നോക്കിയപ്പോൾ അതാ നിൽക്കുന്നു മകനും ഭാര്യയും. ഇത് എന്റെ പിറന്നാളിന് എന്റെ അച്ഛൻ എനിക്ക് വാങ്ങി തന്നതാണ് അന്ന് ഈ ഷർട്ട് സ്കൂളിലേക്ക് പോകുമ്പോൾ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു .

എങ്കിലും ഞാൻ അത് ഇടാൻ മടിച്ചില്ല കാരണം ഇതിൽ എന്റെ അച്ഛന്റെ സ്നേഹവും അധ്വാനവും വിയർപ്പും ഉണ്ട്. ഞാൻ അതൊരിക്കലും കണ്ടില്ലെന്ന് നടിച്ചിരുന്നില്ല. പിന്നീട് ഒരിക്കൽ പോലും എന്റെ അച്ഛന്റെ കയ്യിൽ നിന്ന് അതുപോലെ ഒരു പിറന്നാൾ സമ്മാനം വാങ്ങാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടും ഇല്ല. ഇപ്പോഴും എന്തെങ്കിലും സങ്കടം തോന്നുമ്പോൾ ഞാൻ ഈ വസ്ത്രങ്ങൾ കെട്ടിപ്പിടിച്ച് കുറെ സമയം ഇരിക്കും. എന്നെ ഓർമയിലെ ഏറ്റവും വിലപ്പെട്ട സമ്മാനം എനിക്ക് ഇതുതന്നെയാണ്.

കേട്ടപ്പോൾ മകൻ പറഞ്ഞു അച്ഛൻ എന്നോട് ക്ഷമിക്കണം അപ്പോഴത്തെ ദേഷ്യത്തിന് പറ്റി പോയതാണ് പറഞ്ഞപ്പോഴാണ് എനിക്ക് തരാൻ അച്ഛൻ എത്ര സന്തോഷത്തോടെ വാങ്ങിയതാകും ഈ കുപ്പായം എന്ന്. നിറഞ്ഞു തൂങ്ങിയ മകന്റെ കണ്ണുകൾ തുടച്ച് അവനെ നെഞ്ചോട് ചേർക്കുമ്പോൾ ഇപ്പോൾ ഞാൻ പുറത്തായി അല്ലേ എന്ന് ചോദ്യവുമായി വന്ന പ്രിയപ്പെട്ടവളെയും നെഞ്ചോട് ചേർത്ത് പിടിച്ചു.