പെണ്ണ് കാണാൻ വന്ന കൃഷിക്കാരൻ പയ്യനെ ഇറക്കിവിട്ട അച്ഛൻ. പിന്നീട് അച്ഛന് കിട്ടിയ പണി കണ്ടോ.

കുമാരനോട് ഞാൻ പറഞ്ഞതല്ലേ എന്റെ മകൾക്ക് ഏതെങ്കിലും ഒരു സർക്കാർ ജോലിക്കാരൻ ആലോചന കൊണ്ടുവന്നാൽ മതിയെന്ന് ഇതെന്താ ഒരു കൃഷിക്കാരൻ അതൊന്നും അങ്ങനെ സ്ഥിരതയുള്ള ജോലി ഒന്നുമല്ല ഒരു ശക്തമായ മഴ വന്നാൽ എല്ലാം പോയി എന്റെ മകൾ ആയിരിക്കും പിന്നെ കഷ്ടപ്പെടുന്നത്. ബ്രോക്കർ കുമാരൻ പറഞ്ഞു ചേട്ടാ നമ്മുടെ പയ്യനെ നാട്ടിൽ ഒരു കടയെല്ലാം ഉണ്ട് അവൻ നല്ല ജോലിയെടുത്ത് അധ്വാനിച്ച് ജീവിക്കുന്നവനാണ്. പെണ്ണിന്റെ അച്ഛൻ പറഞ്ഞു എന്തുതന്നെയായാലും ഇത് വേണ്ട. പുറത്തേക്ക് ഇറങ്ങിവന്ന് കുമാരൻ സന്ദീപിനോട് ആയി പറഞ്ഞു നമുക്ക് വേറെ ഏതെങ്കിലും ആലോചന നോക്കാം ഇതെന്തായാലും നടക്കില്ല .

അവർക്ക് ഗവൺമെന്റ് ഉദ്യോഗസ്ഥനെ മാത്രമേ വേണ്ടൂ എന്ന്. സാരമില്ല കുമാരേട്ടാ ഇന്ന് ഇനിയിപ്പോ ഒന്നും വേണ്ട ഞാൻ വീട്ടിലേക്ക് പോകുവാ. വൈകുന്നേരം വീട്ടിലേക്ക് എത്തിയതും പെണ്ണ് കാണാനായി വിശേഷങ്ങൾ എല്ലാം തന്നെ അമ്മയോട് പറഞ്ഞു. പിറ്റേ ദിവസം രാവിലെ കടയിലേക്ക് ചെന്ന് രാവിലെ തന്നെ നിൽക്കുന്നുണ്ടായിരുന്നു കുമാരേട്ടൻ. അയാളെ കണ്ടു ഉടനെ തന്നെ സന്ദീപ് കയ്യിലിരുന്ന് 100 രൂപ കൊടുത്തു എന്തിനീ ചായ കുടിക്കാൻ ഒന്നും എനിക്ക് വയ്യ പിന്നെ എപ്പോഴെങ്കിലും ആകട്ടെ ഇത് കയ്യിൽ വച്ച് കുമാരേട്ടൻ പോയി. കടയിലുള്ള ബംഗാളിയെ കട ഏൽപ്പിച്ച സന്ദീപ് ബാങ്കിലേക്ക് പോയി അവിടെ ചെന്നപ്പോൾ.

സന്ദീപേട്ടൻ അല്ലേ എന്നൊരു വിളി. തല ഉയർത്തി നോക്കിയപ്പോൾ ദീപ ചേട്ടൻ ഇന്നലെ എന്നെ പെണ്ണ് കാണാൻ വന്നിരുന്നു. സന്ദീപേ ചെറുതായി ഒന്ന് ചമ്മി പോയി. സംസാരിക്കാൻ നിന്നില്ല ഉടനെ തന്നെ അവിടെ നിന്നും ഇറങ്ങി പോകാൻ നേരം രണ്ടു പേരും തിരിഞ്ഞൊന്നു നോക്കി ചിരിച്ചു. അന്ന് വൈകുന്നേരം കടയിലേക്ക് വന്നു. സന്ദീപിനോട് ദീപ പറഞ്ഞു എന്നോട് ക്ഷമിക്കണം നേരിട്ട് ഒരു മാപ്പ് പറയാൻ വന്നതാണ് അച്ഛനും ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ചേട്ടനെ സങ്കടമായി കാണുമല്ലോ. അത് സാരമില്ല.

എനിക്ക് യാതൊരു വിഷമവുമില്ല കടയിലേക്ക് കുറെ ആളുകൾ വന്നപ്പോൾ ദീപ പെട്ടെന്ന് അവിടെ നിന്നും പോയി. പിന്നീട് പലപ്പോഴായി അവൾ കടയിലേക്ക് വന്നു പലപ്പോഴും സംസാരിച്ചു എന്തോ മനസ്സിൽ എപ്പോഴും അവളെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു. ഒരു ദിവസം ഞാൻ ദീപയോട് ചോദിച്ചു ഇപ്പോൾ എന്താ സർക്കാർ ഉദ്യോഗസ്ഥന്റെ ആലോചന ഒന്നും വരുന്നില്ലേ അവൾ ദേഷ്യത്തോടെ എന്നെ നോക്കി എനിക്ക് സർക്കാർ ജോലിക്കാരനെ ഒന്നും വേണ്ട ഈ പലചരക്കുകാരനെ മാത്രം മതി.അത് ശരിക്കും ഒരു ഞെട്ടും തന്നെയായിരുന്നു ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിയെങ്കിലും അവളെ ഞാൻ തന്നെ കല്യാണം കഴിച്ചു.