ഇങ്ങനെ ഒരവസ്ഥ ഒരു ഭാര്യക്കും ഉണ്ടാവാതിരിക്കട്ടെ.

ഈ കല്യാണം എനിക്ക് വേണ്ട അമ്മേ. നീ എന്താ മോളെ പറയണത്. ചെക്കന് നല്ല ജോലിയും കാണാൻ കുഴപ്പമൊന്നുമില്ല പിന്നെ വീട്ടുകാരും പ്രശ്നം ഒന്നുമില്ല ഇതൊക്കെ ശരിയായിക്കോളും. എന്നെ സമാധാനിപ്പിച്ച് അമ്മ പോകുമ്പോൾ എനിക്ക് ടെൻഷൻ ആയിരുന്നു ഈ കല്യാണം നടന്നാൽ എന്റെ താഴെയുള്ള അനിയത്തിമാരുടെ വിവാഹം അവർ നടത്തി കൊടുക്കാമെന്ന് പറഞ്ഞു. വിവാഹം ഉറപ്പിച്ച ഇത്രയായിട്ടും അയാൾ എന്നോട് സംസാരിക്കുക പോലും ചെയ്തിട്ടില്ല. ആദ്യരാത്രിയിൽ പോലും വിനു സംസാരിച്ചില്ല. അവിടെ ഒരു ചേട്ടത്തിയും ചേട്ടനും ഒരു കുഞ്ഞും അനിയത്തിയും ഉണ്ടായിരുന്നു അനിയത്തിയുടെ വിവാഹം കഴിഞ്ഞു.

വിവാഹം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും വിനുവേട്ടൻ സംസാരിക്കാത്തതുകൊണ്ട് ഞാൻ ചേട്ടത്തിയുടെ കാര്യം പറഞ്ഞു അന്ന് രാത്രി ചേട്ടൻ വിനുവിനെ ഒരുപാട് തല്ല് എനിക്കതിൽ വളരെയധികം സങ്കടമായി പക്ഷേ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായില്ല പിറ്റേദിവസം അനിയത്തിയെ ഞാൻ പോയി കണ്ടു. ചേച്ചി എന്റെ വിനുവേട്ടനെ വിട്ടുപോകരുത്. അച്ഛന്റെ മരണശേഷമാണ് വിനുവേട്ടൻ ഇതുപോലെ ആയത് ആരോടും മിണ്ടാതെ. നിങ്ങൾ കിടക്കുന്ന മുറി ഉണ്ടല്ലോ അവിടെയാണ് അച്ഛൻ മരിച്ചത് അച്ഛൻ മരിച്ചതിന്റെ ഷോക്കാണ് വിനുവേട്ടൻ. ഇപ്പോഴാണ് കാര്യങ്ങളെല്ലാം മനസ്സിലായത് പിന്നീട് ഞാൻ വിനുവേട്ടന്റെ ഒരു കൂട്ടുകാരി ആകുവാനുള്ള ശ്രമത്തിലായിരുന്നു അത് ഫലം കണ്ടു.

എന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഞാൻ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി അവിടെ വെച്ചാണ് എല്ലാ കാര്യങ്ങളും അറിഞ്ഞത്. ചെറുപ്പത്തിലെ അമ്മ മരിച്ചുപോയ വിനുവേട്ടനെയും ചേട്ടനെയും അനിയത്തിയും നോക്കിയത് അമ്മയുടെ അനിയത്തിയായിരുന്നു. വിനുവേട്ടൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ആയിരുന്നു വീട്ടിൽ വലിയ വഴക്ക് സംഭവിച്ചത് അച്ഛൻ വിവാഹം കഴിക്കാൻ പോകുന്നു. ചേട്ടനോട് അച്ഛൻ പറയുന്നത് ഇങ്ങനെയായിരുന്നു എടാ അവൾ ഒറ്റയ്ക്കാണ് നിങ്ങളെ നോക്കാൻ വേണ്ടിയാണ് അവൾ ജീവിതം പോലും വേണ്ട എന്ന് വെച്ചത്.

ഇപ്പോൾ എന്നെയും അവളെയും ചേർത്ത് എല്ലാവരും പലതും പറഞ്ഞുകൊണ്ടിരിക്കുകയാണ് അത് ഇല്ലാതാക്കാൻ ഇത് എല്ലാവരും മറ്റൊരു മാർഗ്ഗമില്ല. ചേട്ടൻ ദേഷ്യത്തോടെ പറഞ്ഞുഞാൻ നിങ്ങളെ കൊന്നുകളയും ഇത് നടത്താൻ ഞാൻ സമ്മതിക്കില്ല. എങ്കിലും അച്ഛന്റെ വിവാഹം നടത്താൻ വിനുവേട്ടൻ തീരുമാനിച്ചു പക്ഷേ അതിന്റെ തലേദിവസം അച്ഛൻ മരണപ്പെട്ടു. വിനു വേട്ടനോട് ചേട്ടൻ അപ്പോൾ ഒന്നു മാത്രമാണ് പറഞ്ഞത്.

അച്ഛന്റെ മരണം നീ ആരോടെങ്കിലും പറഞ്ഞാൽ നിന്നെയും വിഷം തന്ന ഞാൻ കൊന്നുകളയും. കാര്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം പിന്നീട് ഞാൻ ആ വീട്ടിലേക്ക് പോയിട്ടില്ല ഞാനും ഏട്ടനും എന്റെ വീട്ടിൽ തന്നെയായി ചേട്ടനും ചേച്ചിയും അനിവേട്ടനെ കൂട്ടിക്കൊണ്ടുപോകുവാൻ വന്നു അപ്പോൾ അവരോട് ആയി പറഞ്ഞു നിങ്ങൾ ചെയ്തത് എല്ലാം എനിക്കറിയാം അത് വേണ്ടപ്പെട്ടവരെ ഞാൻ അറിയിക്കാത്തത് നിങ്ങളുടെ കുട്ടിയെ ഓർത്തുകൊണ്ട് മാത്രമാണ് .

ഇനി ഞങ്ങളെ അന്വേഷിച്ചു നിങ്ങൾ വരണ്ട. എന്റെ വീടിനോട് ചേർന്ന് ഒരു വീട് ഞാൻ വാടകയ്ക്ക് എടുത്ത് വിനുവും ഞാനും അവിടെയാണ് താമസിക്കുന്നത് എന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടുവർഷം പൂർത്തിയാകുന്നു. ജോലി കഴിഞ്ഞു വരുന്ന വിനുവേട്ടനെ ഞാൻ വലിയൊരു സമ്മാനമാണ് കരുതിവെച്ചത് ചെറിയമ്മ. ചെറിയമ്മയെ കണ്ടതും ഒരു ചെറിയ കുട്ടിയെ പോലെ വിനുവേട്ടൻ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു. പഴയ വിനുവേട്ടൻ മാറിവരികയായിരുന്നു.