വിവാഹത്തിന്റെ ദിവസം കല്യാണ ചെക്കൻ ഒളിച്ചോടി പോയി. വീണ്ടും വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ച വീട്ടുകാരുടെ മുന്നിൽവെച്ച് പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട് എല്ലാവരും ഞെട്ടി.

ഇന്ന് എന്റെ വിവാഹ ദിവസമാണ് കിടന്നിട്ട് ഉറക്കം വരുന്നില്ല. ഒരുപക്ഷേ ഈ ദിവസം എന്റെ ഈ വീട്ടിലെ അവസാനത്തെ രാത്രിയായിരിക്കും. നാളെ മറ്റൊരു വീട് മറ്റൊരു ജീവിതം. അത് സന്തോഷമാകുമോ അതോ ഇതുവരെയുള്ളത് പോലെ സങ്കടം ആകുമോ എന്നൊന്നും അറിയില്ല ഈ വീട് എന്റെ മുത്തശ്ശിയുടെ ആണ് ഞാൻ ഒരു മാസമേ ആയിട്ടുള്ളൂ ഇങ്ങോട്ടേക്ക് വന്നിട്ട്. എന്റെ അച്ഛനും അമ്മയും അവരുടെ ജോലി സ്ഥലങ്ങളിലേക്ക് പോകുമ്പോൾ എന്റെ വിദ്യാഭ്യാസമയത്തെല്ലാം തന്നെ ഹോസ്റ്റലിലും ബോർഡിങ്ങിലും ആയിരുന്നു അതെനിക്കൊരു ശീലമായി പോയി.

വെക്കേഷനിൽ പലപ്പോഴും അച്ഛന്റെയും അമ്മയുടെയും കൂടെ വരുമ്പോൾപട്ടാളയോട് കൂടെയുള്ള ആ ജീവിതം എന്നിവ വളരെയധികം വിഷമിപ്പിച്ചിരുന്നു. പലപ്പോഴും എന്റെ ആഗ്രഹങ്ങളെ ഒന്ന് കേൾക്കാനോ പറയാനോ സാധിക്കാതെ വന്നു പലപ്പോഴും ഓരോരുത്തരും എന്റെ ആഗ്രഹങ്ങൾ ചോദിക്കുമ്പോൾ എനിക്ക് എന്ത് പറയണം എന്ന് പോലും അറിയില്ലായിരുന്നു. ഇപ്പോഴതാ വിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞപ്പോഴും ഒരു പ്രാവശ്യം എൻട്രൻസ് എഴുതാൻ അച്ഛൻ സമ്മതിച്ചു എന്നാൽ അത് എനിക്ക് കിട്ടിയില്ല ഉടനെ എന്റെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.

കല്യാണം കഴിക്കാൻ പോകുന്ന പയ്യൻ ആരാണെന്നോ എന്താണെന്നു പോലും എനിക്കറിയില്ല. ചിന്തകളിൽ നിൽക്കുമ്പോൾ ആയിരുന്നു മേക്കപ്പ് ചെയ്യാനുള്ള ചേച്ചി എത്തിയത്. ഒരുപാട് ഭാരമുള്ള ഭാര്യയും ഒരുപാട് ഭാരമുള്ള ആഭരണങ്ങളും തലയിൽ ഒരു കൂട്ടമുല്ലപ്പൂവും വെച്ച് എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാതെ നിൽക്കുകയായിരുന്നു ഇതൊന്നുവേണ്ട എന്ന് പറഞ്ഞപ്പോൾ അമ്മ എന്നെ ദേഷ്യത്തോടെ നോക്കുകയാണ് ചെയ്തത്. വിവാഹത്തിന്റെ സമയം അടുക്കുമ്പോൾ ആയിരുന്നു എല്ലാവരും എന്തൊക്കെയോ അടക്കം പറയുന്നത് ഞാൻ കേട്ടത്. കല്യാണ ചെക്കന് ഒളിച്ചോടി പോയിരിക്കുന്നു .

ഈ വാർത്ത എല്ലാവരും അറിഞ്ഞു എനിക്കെന്തോ അപ്പോൾ സന്തോഷമാണ് തോന്നിയത് എല്ലാം അഴിച്ചുവെച്ച് സന്തോഷിക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു മേക്കപ്പ് ചെയ്യാൻ വന്ന ചേച്ചി പറഞ്ഞത് എല്ലാം അഴിച്ചു വെക്കേണ്ട മോളുടെ വിവാഹം വീണ്ടും ഉറപ്പിച്ചു അച്ഛൻ മോളുടെ അമ്മാവന്റെ മോനെ കൊണ്ട് വിവാഹം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ഇനിയും നിന്നുകൊടുക്കാൻ എനിക്ക് സാധിക്കില്ല ഇപ്പോൾ ഞാൻ പ്രതികരിച്ചില്ലെങ്കിൽ ശരിയാവില്ല. ഞാൻ സ്റ്റേജിന്റെ മുകളിലേക്ക് കയറി എല്ലാവരോടുമായി പറഞ്ഞു അച്ഛൻ എന്നെ വിളിച്ചു വിളിക്കാൻ നോക്കുന്നുണ്ടായിരുന്നു.

ഞാൻ പറഞ്ഞു എനിക്ക് ഈ കല്യാണം വേണ്ട അച്ഛൻ എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു ഞാൻ പോലീസിനെ അറിയിക്കും. കൂട്ടത്തിൽ നിന്നും എന്നെ സപ്പോർട്ട് ചെയ്തുകൊണ്ടും പലരും സംസാരിച്ചു പിന്നീട് ഒരു വലിയ വഴക്കിലായിരുന്നു അവസാനിച്ചത് അച്ഛനും അമ്മയും ഞങ്ങൾക്ക് ഇങ്ങനെയൊരു മകൾ ഇല്ല എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോയി. അന്നുമുതൽ എനിക്ക് അച്ഛമ്മയുണ്ടായിരുന്നു കൂട്ടിന് ഞാൻ എന്റെ ആഗ്രഹം പോലെ പട്ടാളത്തിൽ ചേരുവാൻ തീരുമാനിച്ചു അതിനുവേണ്ട വിദ്യാഭ്യാസം ഞാൻ ആരംഭിച്ചു കഴിഞ്ഞു ഇനിയെങ്കിലും എനിക്ക് എന്റെ ഇഷ്ടം ജീവിക്കണം എനിക്കിപ്പോൾ ഒരുപാട് ഇഷ്ടങ്ങളുണ്ട് അതെല്ലാം എനിക്ക് നിറവേറ്റുകയും വേണം.