അച്ഛനമ്മമാരെ വഴിയിൽ ഉപേക്ഷിക്കുന്ന ഇന്നത്തെ തലമുറ ഇതൊന്നു കണ്ടു നോക്കൂ.

പണ്ടുകാലങ്ങളിൽ എല്ലാം മാതാപിതാക്കളെ ജീവനോടെ സ്നേഹിക്കുന്ന അവരെ സംരക്ഷിക്കുകയും ചെയ്ത മക്കളെയും അവരുടെ കൂടെ അവരുടെ കാര്യങ്ങൾ എല്ലാം കൃത്യമായി നോക്കി നടക്കുന്ന മക്കളെയും കാണാമായിരുന്നു. പക്ഷേ ഇന്നത്തെ കാലത്ത് മാതാപിതാക്കളെ ഒരു ബുദ്ധിമുട്ടായി കണ്ട് തെരുവിൽ ഉപേക്ഷിക്കുന്ന മക്കളാണ് കൂടുതലും ഉള്ളത്. എന്താണ് നമ്മുടെ സമൂഹം ഇങ്ങനെയായി തീരുന്നത് പലപ്പോഴും നമ്മൾ ചിന്തിച്ചു പോയിട്ടുണ്ടാകും .

സോഷ്യൽ മീഡിയയിൽ എല്ലാം അമ്മമാരെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയുന്ന മക്കളുടെ നിരവധി വീഡിയോകൾ വൈറലാകാറുണ്ട് അതെല്ലാം നമ്മുടെ മിഴികളെ നിറയ്ക്കും. എന്നാൽ സന്തോഷത്തോടെ നമ്മുടെ കണ്ണുകളെ നിറയ്ക്കുന്ന ഒരു വീഡിയോ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു യാത്രയുടെ ക്ഷീണം അകറ്റാൻ വേണ്ടി വഴിയരികിൽ ഇരിക്കുന്ന എല്ലാവരും അതിലൂടെ പോയ ഒരു ഐസ് വണ്ടിക്കാരനിൽ നിന്നും ഐസ് വാങ്ങി എല്ലാവരും കഴിക്കുകയാണ്.

കൂട്ടത്തിൽ തന്നെ അമ്മയ്ക്ക്ഐസ് വാരി കൊടുക്കുന്ന ഒരു മകന്റെ വീഡിയോ. മധ്യവയസ്കൻ ആയിട്ടുള്ള മകൻ തന്റെ പ്രായമായ അമ്മയ്ക്ക് ഐസ് വാരി കൊടുക്കുന്നു ചെറുപ്പത്തിൽ തന്റെ അമ്മ തനിക്ക് എത്രത്തോളം ഭക്ഷണം വാങ്ങി നൽകിയിട്ടുണ്ടാകും. ഈ പ്രായത്തിലും തന്റെ അമ്മയെ കൈവിടാതെ അയാൾ സ്നേഹിക്കുന്നത് കണ്ടു ഇന്നത്തെ തലമുറ ഇത് കണ്ടുപഠിക്കണം .

അച്ഛനമ്മമാരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ വഴിയിൽ ഉപേക്ഷിക്കുന്ന മക്കൾ എല്ലാവരും ഇതൊന്നു കാണണം മാതാപിതാക്കളെ എങ്ങനെയാണ് സ്നേഹിക്കേണ്ടത്. പല സഹനങ്ങളും സഹി നമ്മളെ വളർത്തിയിട്ടുണ്ടാവുക. സ്നേഹത്തോടെ അവരെ നോക്കി ചിരിക്കാനും അവരോട് കുറച്ച് സംസാരിക്കാനും കഴിഞ്ഞാൽ മതി അവരുടെ മനസ്സ് നിറയും. ഇതെങ്കിലും നിങ്ങൾ കണ്ട് നിങ്ങളുടെ മനസ്സിൽ ഒരിക്കലും അച്ഛനമ്മമാരെ തെരുവിൽ ഉപേക്ഷിക്കാൻ തോന്നാതിരിക്കട്ടെ.