×

നടുവേദന പതിയെ കാലിലേക്ക് ഇറങ്ങി തുടങ്ങിയോ? ഇതിനെ നിസ്സാരമായി കണ്ടാൽ വലിയ ആപത്താണ് വരുന്നത്.

എല്ലാ നടുവേദനയും കഴുത്ത് വേദനയും ഡിസ്ക് ബൾജ് ആണോ എന്ന് സംശയം പലരും നേരിടുന്ന ഒരു പ്രശ്നമാണ്. പലർക്കും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കഴുത്ത് വേദന നടുവേദന എന്നതെല്ലാം എല്ലാം ഡിസ്ക്കിന്റെ പ്രശ്നം കൊണ്ട് ഉണ്ടാകുന്നതാണ് എന്ന് പറയാൻ സാധിക്കില്ല പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം ആ ഭാഗത്തുള്ള മസിലുകൾക്ക് ട്രെയിൻ കൊടുക്കുന്നത് മൂലം ഉണ്ടാകാറുണ്ട് അല്ലെങ്കിൽ മസിലുകൾക്ക് ടൈറ്റ് സംഭവിച്ചാലും ഇത്തരം വേദനകൾ അനുഭവപ്പെടാറുണ്ട്. അല്ലെങ്കിൽ നട്ടെല്ലിന് എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകൾ ഉണ്ടാവുക ട്യൂമർ.

ഉണ്ടാവുക ഇത്തരം സാഹചര്യങ്ങളിലും വേദന വരാം. അതുപോലെതന്നെ ഒരു സംശയം ആയിരിക്കും എന്താണ് ഡിസ്ക് ബൾജ് എന്ന് പറയുന്നത്. നമ്മുടെ നട്ടെല്ലിലെ ഓരോ എല്ലുകളെയും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഭാഗം ഉണ്ട്. ആ നട്ടെല്ലിന്റെ ഈ നടുവിലുള്ള ഭാഗത്തിന് എന്തെങ്കിലും തരത്തിലുള്ള സ്ഥാനമാറ്റം സംഭവിച്ചാൽ അത് പുറത്തേക്ക് തള്ളി വരികയും ചെയ്യും. ഇത്തരത്തിൽ ഡിസ്ക് പുറത്തേക്ക് തള്ളി വരുമ്പോൾ അത് അടുത്ത ഞരമ്പിലേക്ക് തട്ടുകയും വേദന ഉണ്ടാവുകയും ചെയ്യും.

ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് നടുവേദന കൈ വേദന കാലിൽ വേദന പെട്ടെന്ന് ഉണ്ടാകുന്ന തരിപ്പോട് കൂടിയ വേദന, കടച്ചിൽ തരിപ്പ് എന്നിവയെല്ലാമാണ് പ്രധാനലക്ഷണങ്ങൾ. ഈ പ്രശ്നം സാധാരണ പ്രായമായ ആളുകളിൽ ആയിരുന്നു കൂടുതലും കണ്ടുവന്നിരുന്നത്. പ്രധാനമായിട്ടും എല്ല് തേയ്മാനം വാദ പ്രശ്നങ്ങൾ ഉള്ളവരിലാണ് കാണാറുള്ളത്. എന്നാൽ ഇന്നത്തെ കാലത്ത് ആളുകളുടെ ജോലിക്ക് അനുസരിച്ചാണ് ഇപ്പോൾ കണ്ടുവരുന്നത്. കൂടുതൽ ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കാണ് ഈ പ്രശ്നങ്ങൾ ഇന്ന് കണ്ടുവരുന്നത്.

കഴുത്തിലെയും നടുവിലെയും ഡിസ്കിന് പ്രശ്നങ്ങൾ പ്രധാനമായിട്ടും ബാധിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കുവാൻ പ്രധാനമായിട്ടും നോക്കേണ്ടത് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക എന്നത് തന്നെയാണ്. അമിതവണ്ണം ഉള്ളവരാണെങ്കിൽ വണ്ണം കുറയ്ക്കുക, പുക വലിയ മദ്യപാനം തുടങ്ങിയ ദുശ്ശീലമുള്ളവർ അത് എത്രയും പെട്ടെന്ന് നിർത്തുക, അതുപോലെ ഇരുന്നുകൊണ്ട് ഒരുപാട് സമയം ജോലി ചെയ്യുന്നവരും നിന്നുകൊണ്ട് ഒരുപാട് സമയം ജോലി ചെയ്യുന്നവരും കുറച്ചുസമയം റസ്റ്റ് എടുക്കാൻ ശ്രദ്ധിക്കുക.

ഇതിന് പ്രധാനമായിട്ടും സർജറി എന്ന ആശയം ആയിരിക്കും ആദ്യം മുന്നോട്ടുവയ്ക്കുന്നത് എന്നാൽ അതിനുമുമ്പ് തന്നെയും സർജറി ഇല്ലാതെ പരിഹരിക്കുന്ന മാർഗങ്ങളാണ് കൂടുതലും തേടേണ്ടത്. വേദന കുറയ്ക്കുന്നതിനും അതുപോലെ തന്നെ എക്സ്റേ ചെയ്തു ഏത് ഭാഗത്താണ് പ്രശ്നം ഉള്ളത് ആ ഭാഗത്തെ പേശികൾ ശക്തി നൽകുന്നതിന് വേണ്ട മരുന്നുകൾ ആയിരിക്കും ആദ്യം നൽകുന്നത്. അതുകൊണ്ടുതന്നെ ഇനി നടുവേദനയും കഴുത്ത് വേദനയും ഉണ്ടാകുമ്പോൾ ആരും ഭയക്കേണ്ട കൃത്യസമയത്ത് ചികിത്സ നടത്തിയാൽ മതി.