എല്ലാവർക്കും താന്തോന്നി ആയിട്ടുള്ള ചെറുപ്പക്കാരൻ മകൾക്ക് വേണ്ടി ചെയ്ത കാര്യം അറിഞ്ഞപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

എന്റെ നാട് ഒരു ഗ്രാമപ്രദേശമാണ്.ഒരുപാട് കുന്നുകളും വയലുകളും നിറഞ്ഞ ഒരു തനി ഗ്രാമപ്രദേശം.അത് ഞാൻ പ്ലസ്ടുവിന് പഠിക്കുന്ന സമയമായിരുന്നു.സ്പെഷൽ ക്ലാസ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ അല്പം നേരം വൈകി അന്ന് എന്റെ വീട്ടിലേക്ക് എത്തുന്നതിനു വേണ്ടിറെയിൽവേ പാളത്തിലൂടെ കടന്നാൽ പെട്ടെന്ന് എത്താമായിരുന്നു നാട്ടിലെ എല്ലാവരും ആ പാഠത്തിന്റെ അരികിലൂടെ പോകുന്നതാണ് എങ്കിലും അത് ഒരു ഇരുട്ടുപിടിച്ച വഴി തന്നെയാണ്. നേരം വൈകിയത് കൊണ്ട് തന്നെ ഞാൻ ആ വഴിയിലൂടെ റെക്കോർഡ് പിടിച്ചു കുറെ ദൂരം നടന്നു അപ്പോൾ പിന്നിലൂടെ ഒരാൾ എന്റെ കൂടെ നടന്നു വരുന്നത്.

എനിക്ക് നോക്കിയപ്പോൾ അതെ ഏതോ കള്ളുകുടിയൻ ആണെന്ന് തോന്നുന്നു. ഞാൻ നടത്തത്തിന്റെ വേഗം കൂട്ടി എന്നാൽ അയാൾ പെട്ടെന്നായിരുന്നു എന്റെ ബാഗിന്റെ മുകളിൽ കയറി പിടിച്ചു വലിച്ചത് എന്റെ കയ്യിൽ ഇരുന്ന റെക്കോർഡുകൾ എല്ലാം താഴേക്ക് വീണു എനിക്ക് പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതെയായി എന്നാൽ പെട്ടെന്നായിരുന്നു എന്റെ പിന്നിലൂടെ വന്ന ഒരാൾ അയാളെ തല്ലുന്നത് ഞാൻ കണ്ടത്. അത് വേറെ ആരും അല്ലായിരുന്നോ നാട്ടിലെ താന്തോന്നികളുടെ ലീഡർ.

അയാളെ ചേർത്ത് പിടിച്ച് കൊടുക്കടി അയാളുടെ മുഖത്തുനോക്കിരി എന്നോട് ആജ്ഞാപിച്ചു പക്ഷേ പേടിച്ചിരുന്ന ഞാൻ ഒന്നും ചെയ്തില്ല. ഈ പെൺകുട്ടിയുടെ ഭാവി ആലോചിച്ച് ഞാൻ നിന്നെ പോലീസിൽ ഏൽപ്പിക്കുന്നില്ല. ഗീരിയേട്ടൻ എന്നെ നോക്കി പറഞ്ഞു. പഠിപ്പ് മാത്രം ഉണ്ടായാൽ പോരാ പെൺകുട്ടികളായാൽ കുറച്ച് ധൈര്യം വേണം ഒന്നുമില്ലെങ്കിലും ഇവിടെ കുറെ കല്ലുകൾ ഉള്ളതല്ലേ നിനക്ക് എടുത്ത് അറിയാമായിരുന്നില്ലേ.

നീ എന്തായാലും ഒറ്റയ്ക്ക് വീട്ടിലേക്ക് പോകണ്ട ഞാൻ കൊണ്ടുചെന്നാക്കി തരാം എന്റെ വീടിന്റെ വഴി വരെ ഗിരിയേട്ടൻ എന്റെ പിന്നാലെ വന്നു. അന്ന് വൈകുന്നേരം വീട്ടിലേക്ക് സാധനങ്ങളുമായി വന്ന അച്ഛൻ ഒരുപാട് എന്നെ വഴക്ക് പറഞ്ഞു ചീത്ത പറയുന്നത് കേട്ട് അമ്മ കാര്യം എന്താണ് ചോദിച്ചപ്പോഴാണ് ഞാൻ ഗിരിയേട്ടന്റെ കൂടെയാണ് വീട്ടിലേക്ക് വന്നത് എന്നറിഞ്ഞത്. ഇത് കേട്ട് അമ്മ ഉടനെ തന്നെ ചീത്ത പറയാൻ തുടങ്ങി.

മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഉടനെ കളഞ്ഞേക്ക് വെറുതെ മനുഷ്യന്മാരെ കൊണ്ട്ഓരോന്ന് പറയിക്കാൻ ദേഷ്യം വന്നപ്പോൾ ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു. അവിടെ ഗിരിയേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ ഈ നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ വേറെ പല കഥകളും കിട്ടിയേനെ. നിങ്ങൾ പേടിക്കേണ്ട എന്ന് വിചാരിച്ചു എന്നോട് പറയരുത് എന്ന് പ്രത്യേകം പറയുകയും ചെയ്തിരുന്നു. അച്ഛാ മോശം എന്ന് നമ്മൾ കരുതുന്ന എല്ലാവരും മോശക്കാരല്ല.