അപസ്മാരമായിരുന്നു അവളുടെ ജീവിതത്തെ തകർത്തത്. പക്ഷേ അവളുടെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടു വന്ന ചെറുപ്പക്കാരനെ കണ്ടു.

മകളുടെ വിവാഹം ഇന്നെങ്കിലും ഉറപ്പിക്കുമോ? അടുത്ത വീട്ടിലെ ജാനു ഏടത്തി അമ്മയോട് ചോദിച്ചു. തന്റെ മകളുടെ കഷ്ടപ്പാട് ഓർത്ത് അമ്മയ്ക്കും സങ്കടമായി മകളോട് വന്നിട്ട് മോളെ നീ ഡ്രസ്സ് മാറി നിൽക്ക് അവർ ഇപ്പോൾ വരും അവൾ എന്തിനാണ് അമ്മയെ വെറുതെ മാറി നിൽക്കുന്നത് എന്ന് ചോദിച്ചു എന്തായാലും നീ ചൊല്ല് അവർ വരുന്നതല്ലേ എന്ന് അമ്മയും പറഞ്ഞു അവൾ റൂമിൽ കയറി വാതിൽ അടച്ചു കണ്ണാടിയുടെ മുൻപിൽ നിന്നപ്പോൾ അവളുടെ മുഖം കണ്ട് അവൾക്ക് തന്നെ ദേഷ്യം തോന്നി.

അതിൽ കൂടുതൽ ദേഷ്യം തോന്നിയത് അവളുടെ കഴുത്തിൽ കിടക്കുന്ന താക്കോൽ കൂട്ടത്തിലേക്ക് ആയിരുന്നു.തന്റെ ഏഴു വയസ്സിൽ തന്നെ കഴുത്തിൽ കയറിയതാണ് ഇത് മറ്റു കുട്ടികളെ പോലെ കളിക്കാനോ തനിക്ക് സാധിക്കില്ലായിരുന്നു അപസ്മാരം എന്ന അസുഖം അത്രയധികം തന്നെ വേട്ടയാടിയിരുന്നു. ഒരു ദിവസം മഴ കനത്തപ്പോൾ മഴയത്തേക്ക് ഇറങ്ങാനുള്ള ആഗ്രഹം അതിന്റെ പേരിൽ മഴയത്തേക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു ആദ്യമായി അവസരം തന്നെ കൂടുതൽ ഉണർന്നത് അന്ന് അച്ഛമ്മയുടെ നിർബന്ധപ്രകാരം ആയിരുന്നു താക്കോൽക്കൂട്ടം കഴുത്തിൽ വീണത് പല സന്ദർഭങ്ങളിലും ഇത് തന്നെ സഹായിച്ചിട്ടുണ്ട് .

എന്നാൽ ഇതുതന്നെയാണ് ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു വില്ലനായി മാറിയിരിക്കുന്നത്. തന്നെ പെണ്ണുകാണാൻ വരുന്ന ആർക്കും തന്നെ ഈ ഒരു പ്രശ്നം ഉള്ളതുകൊണ്ട് താല്പര്യം ഇല്ലായിരുന്നു ഇതെല്ലാം ആലോചിച്ചു നിൽക്കുമ്പോഴാണ് അമ്മ പെട്ടെന്ന് വാതിലിൽ മുട്ടിയത്. പുറത്തേക്ക് എത്തി അവർക്ക് ചായ കൊടുത്തപ്പോൾ തിരിഞ്ഞു നോക്കാതെ തന്നെ അവൾ പോയി കാരണം ഇതു മുടങ്ങി പോകുമെന്ന് അവൾക്ക് നല്ലതുപോലെ അറിയാം. പക്ഷേ അവളെ കാണാനായി ആ ചെറുക്കൻ റൂമിലേക്ക് കടന്നുവന്നു.

അവൾ പറഞ്ഞു എനിക്ക് വിവാഹത്തിന് സമ്മതമല്ല അപ്പോൾ ചെറുക്കൻ പറഞ്ഞു അതെങ്ങനെ ശരിയാകും എനിക്ക് തന്നെ ഇഷ്ടപ്പെട്ടല്ലോ പിന്നെ തനിക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കാൻ എന്താ കാരണം അവൾ മുഖത്തേക്ക് നോക്കി എനിക്കറിയാൻ തന്നെ എല്ലാ കാര്യങ്ങളും ഇതുപോലെ ഒരു താക്കോൽക്കൂട്ടം എന്റെ അമ്മയുടെ കഴുത്തിനുമുണ്ട് അതുകൊണ്ട് തന്നെ പെണ്ണാലോചന വന്നപ്പോൾ തന്നെ ഞാൻ അത് മതിയെന്ന് ഉറപ്പിച്ചതായിരുന്നു ഇനി തന്റെ എല്ലാ പ്രശ്നങ്ങൾക്കും ഞാനും കൂടെയുണ്ടാകും ഞാനും കൂടെയുണ്ട് അവൻ കൈപിടിച്ചുകൊണ്ട് സത്യം ചെയ്യുന്നതുപോലെ പറഞ്ഞു അവളുടെ മിഴികൾ നിറഞ്ഞൊഴുകി ആദ്യമായിട്ടാണ് അവളുടെ ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടാകുന്നത്.