അച്ഛന്റെ ഭരണശേഷം അനിയനെയും അനിയത്തിയെയും പൊന്നുപോലെ നോക്കി വളർത്തിയ ചേട്ടനെ അവർ ചെയ്തത് കണ്ടോ.

കുടുംബ സ്വത്ത് എത്രയും പെട്ടെന്ന് ഭാഗ്യിച്ചു കിട്ടണം എന്ന് പറഞ്ഞ് അനിയനും അനിയത്തിയും വാശിപിടിച്ചപ്പോൾ അമ്മയുടെ ചങ്ക് തകർന്നു പോയി കാരണം അവർ ചോദിക്കുന്നത് അവരെ വളർത്തി വലുതാക്കി പഠിപ്പിച്ച ഉദ്യോഗസ്ഥരാക്കി കല്യാണം കഴിപ്പിച്ച് അയച്ച അവരുടെ ചേട്ടന്റെ മുൻപിൽ.ഒന്നും പറയാതെ തന്നെ മൂത്തമകൻ നിൽക്കുന്നത് കണ്ട് അമ്മയ്ക്ക് മിണ്ടാതിരിക്കാൻ സാധിച്ചില്ല. നിങ്ങൾ ആരോടാണ് എന്താണ് പറയുന്നതെന്ന് വല്ല ബോധവും ഉണ്ടോ .

ഇവിടെ ഇവന്റെ പതിനാറാമത്തെ വയസ്സിൽ ആണ് അച്ഛൻ മരിക്കുന്നത് അതിനുശേഷം ഉള്ള വീട്ടിലെ എല്ലാ കാര്യങ്ങളും ഇവൻ തന്നെയാണ് നോക്കിയത് അതിനൊന്നും തന്നെ ഇവിടെ കണക്ക് വെച്ചിട്ടില്ല നിങ്ങൾ ഇപ്പോൾ പലതിനും കണക്ക് പറയുന്നു അങ്ങനെയാണെങ്കിൽ എനിക്കും കുറെ കടക്കുകൾ പറയാനുണ്ട് അപ്പോൾ മൂത്ത മകൻ ഇടയിൽ കയറി പറഞ്ഞു അമ്മേ വേണ്ട ഒന്നും പറയേണ്ട. അപ്പോൾ അനിയൻ പറഞ്ഞു ചേട്ടൻ കല്യാണം ഒന്നും കഴിച്ചിട്ടില്ലല്ലോ പിന്നെ ഞങ്ങൾ പറഞ്ഞു കെട്ടാതിരിക്കാൻ.

അനിയത്തി പറഞ്ഞു എനിക്ക് എന്ത് ചെയ്യാൻ പറ്റും ഞങ്ങൾക്കും ജീവിതമില്ല ഞങ്ങളുടെ കാര്യങ്ങളും നോക്കണ്ടേ. അപ്പോൾ അമ്മ പറഞ്ഞു നിങ്ങൾക്ക് എല്ലാവർക്കും കുടുംബമായി എപ്പോഴെങ്കിലും ഇവനൊരു കുടുംബം വേണമെന്ന് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഇനി നിങ്ങൾക്ക് സ്വത്ത് വേണമെന്ന് വാശിപിടിക്കുകയാണെങ്കിൽ എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് അത് പറഞ്ഞു അമ്മ ഒരു പുസ്തകം എടുത്തു കൊണ്ടുവന്നു.

അച്ഛന്റെ മരണകാരണങ്ങൾ ശേഷം ഇന്നേദിവസം വരെയുള്ള എല്ലാ കണക്കും കാര്യങ്ങളും നിങ്ങൾക്ക് വേണ്ടി ചെലവാക്കിയ എല്ലാ പൈസയും ഇതിൽ എഴുതി വച്ചിട്ടുണ്ട് ഇതെല്ലാം തന്നെ നിങ്ങൾക്ക് ഇവനെ ഏൽപ്പിക്കാൻ കഴിയുമെങ്കിൽ മാത്രംനിങ്ങൾ പറഞ്ഞ കാര്യത്തെപ്പറ്റി ഞാൻ ആലോചിക്കാം പിന്നെ സ്വത്ത് ബാധിച്ചു കിട്ടണം എന്ന് പറഞ്ഞ് ആരും ഇവിടെ വാശി പിടിക്കേണ്ട ഈ സ്വത്തുക്കൾ എല്ലാം എന്റെ പേരിലാണ് അത് ആർക്ക് കൊടുക്കണം എന്ന് ഞാൻ മാത്രം തീരുമാനിക്കും അതും പറഞ്ഞ് അമ്മ ചേട്ടന്റെ കയ്യും പിടിച്ച് അകത്തേക്ക് കയറി.