ക്ലാസിൽ പാവപ്പെട്ട ഒരു കുട്ടിയുടെ പിറന്നാളിന് ടീച്ചർ കൊടുത്ത സർപ്രൈസ് കണ്ട് കണ്ണുകൾ നിറഞ്ഞുപോയി.

ടീച്ചറുടെ ആദ്യത്തെ ക്ലാസ് ആയിരുന്നു അത്. പുതിയതായി ക്ലാസിലേക്ക് എത്തി കുട്ടികളെ പരിചയപ്പെടുകയായിരുന്നു അതിനിടയിലാണ് ബെഞ്ചൽ തലവെച്ച് കിടന്നുറങ്ങുന്ന ഒരു കുട്ടിയെ ടീച്ചർ ശ്രദ്ധിച്ചത്. എന്താണ് ആ കുട്ടി കിടക്കുന്നത് അപ്പോൾ അടുത്തിരിക്കുന്ന കുട്ടികൾ പറഞ്ഞു അവരെ തലവേദനയാണ് ടീച്ചർ എപ്പോഴും അവന്റെ തലവേദനയാണ് ടീച്ചർ അവന്റെ അടുത്തേക്ക് വന്ന് മെല്ലെ കൈ തലോടി. ആദ്യമായിട്ടാണ് അതുപോലെ സ്നേഹത്തോടെയുള്ള ഒരു സ്പർശനം ഒരു ടീച്ചറുടെ കയ്യിൽ നിന്നും കിട്ടുന്നത് ടീച്ചർ അവനോട് പേരും വിവരങ്ങളും ചോദിച്ചു. ഭക്ഷണം കഴിച്ചില്ലേ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ഇല്ല എന്ന്.

ക്ലാസ്സ് എല്ലാം കഴിഞ്ഞ് കുട്ടികൾ പോകുന്നതിന്റെ ഇടയിൽ ടീച്ചർ അവനെ മാത്രം വിളിച്ചു അവന് ഭക്ഷണം വാങ്ങിക്കൊടുത്തു. നീ കാർത്തിയായ ഇനി അമ്മയുടെ വീടിന്റെ അടുത്തുള്ള കുട്ടിയല്ലേ നിന്നെ എനിക്കറിയാം കുറച്ചുനാൾ ഞാൻ ഇവിടെ ഉണ്ടായിരുന്നു അന്ന് നീ വളരെ ചെറുതായിരുന്നു. ഇപ്പോൾ ഞാൻ വീണ്ടും വന്നിരിക്കുകയാണ് എന്തായാലും കുറച്ച് നാൾ ഞാനിവിടെ ഉണ്ടാകും പിന്നെ നീ എന്താണ് ഭക്ഷണം കഴിക്കാത്തത്. അത് ഒന്നുമില്ലടീച്ചർക്ക് വീട്ടിൽ വരുമാനം ഇല്ല അച്ഛൻ എന്നും കള്ളുകുടിച്ച് നടക്കുകയാണ് അമ്മ എന്നും ഒരു ഗ്ലാസ് ചായ മാത്രമേ എനിക്ക് ഉണ്ടാക്കി തരാറുള്ളൂ.

അമ്മയ്ക്ക് ജോലി നോക്കുന്നുണ്ട് എന്നാൽ ഒന്നും ശരിയാകുന്നില്ല എങ്കിൽ നീ ഒരു കാര്യം ചെയ്യൂ എന്തായാലും ടീച്ചറുടെ വീട്ടിൽ ജോലിക്ക് ആളെ വേണം അമ്മയോട് വരാൻ പറഞ്ഞു കൊള്ളൂ. ടീച്ചറുടെ വീട്ടിൽ ജോലിക്ക് പോയി വരുന്ന അമ്മ എന്തെങ്കിലും കഴിക്കാനായി കൊണ്ടുവരും. ക്ലാസ്സ് ഇല്ലാത്ത ദിവസം ഞാനും അവിടേക്ക് പോയാൽ പറ്റുന്ന ജോലിയെല്ലാം തന്നെ ചെയ്യും. ഒരു ദിവസം അമ്മ പറഞ്ഞു ടീച്ചർ നിന്നോട് നാളെ അവിടേക്ക് ചെല്ലാൻ ആവശ്യപ്പെട്ടിട്ടുണ്ട് അത് പ്രകാരം ഞാൻ പോയപ്പോൾ ടീച്ചർ എന്റെ കയ്യിൽ ഒരു പൊതു തന്നു തുറന്നു നോക്കിയപ്പോൾ ഒരു ഷർട്ടും ഒരു മുണ്ടും.

ടീച്ചർ പറഞ്ഞു ഇന്ന് എന്റെ പിറന്നാൾ ആണ്. നീ എത്രയും പെട്ടെന്ന് അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് ഇങ്ങോട്ടേക്ക് വരൂ ഉച്ചയ്ക്ക് നല്ല അടിപൊളി സദ്യയും ഉണ്ടായിരുന്നു എല്ലാം കഴിഞ്ഞ് ടീച്ചർ പറഞ്ഞു ഇന്ന് എന്റെ പിറന്നാൾ അല്ലാതെ നിന്റെ പിറന്നാളാണ് അമ്മയാണ് പറഞ്ഞത്. അപ്പോൾ അവൻ പറഞ്ഞു എന്റെ പിറന്നാൾ ഇതുവരെയും ആഘോഷിക്കാറില്ല. ഞാനതിനെപ്പറ്റി അമ്മയോട് ചോദിക്കാറു പോലെയല്ല പക്ഷേ ക്ലാസിലെ കുട്ടികൾ ആഘോഷിച്ചതിന്റെ വിശേഷങ്ങൾ പറയുമ്പോൾ എനിക്ക് സങ്കടം തോന്നിയിട്ടുണ്ട് അവൻ പറഞ്ഞു. ടീച്ചർ ആൻഡ് തലയിൽ തലോടി നീ ഇനിയും സന്തോഷമായി തന്നെ ജീവിക്കും.