ദീപാവലി ദിവസം വീട്ടിലെ സ്ത്രീകൾ ഇതുപോലെ നിലവിളക്ക് കത്തിക്കൂ. വീട്ടിൽ സർവ്വേശ്വരം ആയിരിക്കും വരാൻ പോകുന്നത്.

സകല ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും മേലെ എല്ലാവിധത്തിലുള്ള ഐശ്വര്യങ്ങളും സമ്പത്തും വന്നുചേരുന്ന നമ്മുടെ ജീവിതത്തിൽ മഹാലക്ഷ്മി ദേവി വരങ്ങൾ കൊണ്ട് അനുഗ്രഹിച്ചു ജീവിതം സമ്പന്നമാക്കി നിറയ്ക്കുന്ന ദിവസമാണ് വരാൻ പോകുന്നത്.ഈ ദിവസം ആഘോഷിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു വിഷയമാണ് വീട്ടിൽ ഐശ്വര്യപൂർണ്ണമായിട്ടുള്ള കാര്യങ്ങൾ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നത്. ദേവിയുടെ സാന്നിധ്യമുള്ള സന്ധ്യാ സമയത്ത് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് ഏത് രീതിയിലാണ് കാര്യങ്ങൾ ചെയ്യേണ്ടത്.

ഏതു പൂക്കളാണ് സമർപ്പിക്കേണ്ടത് എന്നതിനെ പറ്റിയാണ് പറയാൻ പോകുന്നത്. ആ വീട്ടിൽ ഒരുപാട് ദീപങ്ങൾ നിങ്ങൾ വെച്ചാലും നിലവിളക്ക് കത്തിച്ചു വയ്ക്കാൻ ആരും തന്നെ മറക്കരുത് ആ സമയത്ത് ഗണപതി ഭഗവാനെ പ്രാർത്ഥിച്ച് വേണം നിങ്ങൾ തുടങ്ങുവാൻ വിളക്ക് കൊളുത്തുന്ന സമയത്ത് ഗണപതി ഭഗവാന്റെ ചിത്രത്തിനു മുൻപിൽ വെളുത്ത പൂക്കൾ സമർപ്പിച്ച് പ്രാർത്ഥിക്കുക. രണ്ടാമത്തെ കാര്യം മഹാവിഷ്ണു ഭഗവാനും മഹാലക്ഷ്മി അമ്മയുമാണ്.

ഇവരെ രണ്ടുപേരെയും ഒരുമിച്ച് വേണം നമ്മൾ പ്രാർത്ഥിക്കുവാൻ. മൂന്നാമതായി മഹാകാളിയെ ആണ് പ്രാർത്ഥിക്കേണ്ടത് നമുക്ക് പിന്നിലുള്ള ശത്രുസംഹാരം നടക്കുവാൻ ആണ് മഹാകാളിയെ പ്രാർത്ഥിക്കുന്നത്. അതുപോലെ കാര്യം പ്രാപ്തി നേടാനും വളരെയധികം നല്ലതാണ്. നാലാമതായി പ്രാർത്ഥിക്കേണ്ടത് മഹാസരസ്വതിയെയാണ്. അറിവിന്റെയും ജ്ഞാനത്തിന്റെയും ദേവിയെ. തൊഴിലിലും ജീവിതത്തിലും എല്ലാം ഉയർച്ച ഉണ്ടാകാൻ ദേവിയുടെ അനുഗ്രഹം കൂടിയേ തീരൂ.

അടുത്തതായി പ്രാർത്ഥിക്കേണ്ടത് കുബേര ഭഗവാനെയാണ് കാരണം നമുക്ക് സാമ്പത്തികമായിട്ടുള്ള ഉയർച്ചയും അതിന്റെ അനുഗ്രഹവും കൂടിയേ തീരൂ ഇല്ലെങ്കിൽ ജീവിതത്തിൽ തടസ്സങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ നല്ല ജീവിതത്തിന് സാമ്പത്തികമായിട്ടുള്ള തടസ്സങ്ങൾ നമുക്ക് ഉണ്ടാകാൻ പാടുള്ളതല്ല അതിനുവേണ്ടി കുബേര ഭഗവാനെയും നമ്മൾ പ്രാർത്ഥിക്കേണ്ടതുണ്ട്. ഈ കാര്യങ്ങൾ ആരും തന്നെ മുടങ്ങാതെ ചെയ്യേണ്ടതാണ്.