വിദ്യാർത്ഥി എഴുതിയ കത്ത് വായിച്ച ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇതിന്റെ അവസാനത്തെ രണ്ട് മിനിറ്റ് നിങ്ങൾ കരഞ്ഞു പോകും.

ക്ലാസിലേക്ക് ടീച്ചർ വന്ന് കുട്ടികളോട് പറഞ്ഞു ഇന്ന് നമുക്ക് ഒരു കത്ത് എഴുതിയാലോ നിങ്ങൾ ഒരു കത്ത് എങ്ങനെയാണ് എഴുതുന്നത് എന്ന് അറിയാൻ വേണ്ടിയിട്ട് ആർക്കുവേണമെങ്കിലും എഴുതാം നിങ്ങൾ കണ്ടിട്ടുള്ളവരോ കാണാത്തവരോ ആർക്ക് വേണമെങ്കിലും. ടീച്ചർ പറഞ്ഞത് പ്രകാരം കുട്ടികൾ എഴുതാൻ തുടങ്ങി ഓരോരുത്തരും ടീച്ചർക്ക് കൊണ്ടുവന്ന കാണിക്കാനും തുടങ്ങി പെട്ടെന്ന് വിനു കുട്ടൻ ബെല്ലടിക്കാൻ ആയപ്പോഴായിരുന്നു കൊണ്ട് പോയി നൽകിയത്. ടീച്ചർക്ക് സ്റ്റാഫ് റൂമിൽ എത്തിയതിനുശേഷം ആ കത്ത് വായിക്കാൻ തുടങ്ങി. അമ്മേ അമ്മയ്ക്ക് സുഖമല്ലേ ഇത് ഞാനാ വിനു കുട്ടൻ.

അമ്മ പോയതിനുശേഷം എന്റെ കാര്യങ്ങൾ കേൾക്കാൻ ഇവിടെ ആരുമില്ലാതെയായി അതുകൊണ്ട് ഞാൻ അമ്മയ്ക്ക് ഇതുപോലെ എഴുതുന്നത്. എന്തിനാ അമ്മ എന്നെ വിട്ടു പോയത് ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ വീട്ടിൽ അമ്മ ഉണ്ടായിരുന്നില്ല അമ്മാമ്മ പറഞ്ഞു അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് ആശുപത്രിയിൽ പോയതാണെന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷം കുറെ മാവാന്മാർ അമ്മയെ വീട്ടിലേക്ക് കൊണ്ടുവന്നു അപ്പോൾ എല്ലാവരും കരഞ്ഞു എനിക്കപ്പോഴും മനസ്സിലായില്ല ഞാനും കുറെ കരഞ്ഞു പിന്നീട് അവിടെ നിന്നും പോയ അമ്മ തിരിച്ചു വന്നതേയില്ല.

അമ്മ പറയും അമ്മ ദൈവത്തിന്റെ അടുത്തേക്ക് പോയതാണ് ഞാൻ എന്ത് ചോദിച്ചാലും അമ്മ സാധിച്ചു തരും എന്ന്. അമ്മ പോയതിനുശേഷം അച്ഛൻ വേറെ ഒരു അമ്മയെ എനിക്ക് കൊണ്ടുവന്നു തന്നു ചെറിയമ്മ എന്ന് വിളിക്കാനും പറഞ്ഞു ചെറിയമ്മയ്ക്ക് എന്നോട് സ്നേഹമാണെന്ന് ഞാൻ ആദ്യം വിചാരിച്ചത് പക്ഷേ അങ്ങനെയൊന്നുമല്ല അച്ഛനെ ആദ്യം എന്നോട് എന്തോരം സ്നേഹമായിരുന്നു ഇപ്പോൾ അച്ഛൻ എന്നെ അടുത്ത് വിളിക്കാനും സംസാരിക്കാനോ ഒന്നുമില്ല എപ്പോഴും ചെറിയ അമ്മയുടെ അടുത്ത് തന്നെ. ചെറിയമ്മയുടെ വയറ്റിൽ എനിക്കൊരു അനിയനോ അനിയത്തിയോ വളരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ എനിക്കൊരുപാട് സന്തോഷമായിരുന്നു.

ഞാൻ ചെറിയ ഇടത്തേക്ക് പോയപ്പോൾ ചെറിയമ്മ എന്നെ തല്ലേ ഞാൻ കുഞ്ഞിനെ കൊല്ലാൻ നോക്കിയെന്ന അവർ പറയുന്നത് അതുകൊണ്ട് അച്ഛനും എന്നെ തല്ലി ഞാൻ പറഞ്ഞതാ ഞാൻ ഒന്നും ചെയ്തില്ല എന്ന് പിന്നെ ഞാൻ ചെറിയമ്മയുടെ അടുത്തേക്ക് പോയിട്ട് ഇല്ല. അമ്മ ഒരു ദിവസം എന്റെ അടുത്ത് വരാമോ എന്നെ സ്കൂളിൽ പറഞ്ഞു വിടാനും എനിക്കിഷ്ടമുള്ള ഭക്ഷണം എല്ലാം വാരി തരാനും വിശേഷങ്ങൾ കേൾക്കാനും എല്ലാം പഴയതുപോലെ സന്തോഷത്തോടെ ഒരേയൊരു ദിവസം എന്‍റെ കൂടെ വരാമോ. ടീച്ചർ വിനുവിനെ കെട്ടിപ്പിടിച്ചു ഇത്രയും സങ്കടം നിന്നെ മനസ്സിൽ ഉണ്ടായിരുന്നു കുഞ്ഞേ. മക്കൾ ഇല്ലാത്ത ടീച്ചർക്ക് വിനു അപ്പോൾ ഒരു മകനായി മാറുകയായിരുന്നു.