ഇഷ്ടമുള്ളവർക്ക് കത്തെഴുതാൻ ടീച്ചർ പറഞ്ഞപ്പോൾ ഒരു കുട്ടി എഴുതിയ കത്ത് വായിച്ച് ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു.

മലയാളം ടീച്ചർ ക്ലാസിലേക്ക് വന്ന് ഇന്ന് ക്ലാസ് എടുക്കുന്നില്ല പകരം നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് ഒരു കത്ത് എഴുതാം എന്ന് പറഞ്ഞപ്പോൾ കുട്ടികളെല്ലാവരും തന്നെ വളരെ സന്തോഷവാനായി എല്ലാവരും ഓരോ കത്തുകൾ എഴുതി ടീച്ചർക്ക് കൊടുത്തു കഴിഞ്ഞപ്പോഴാണ് വിനു ടീച്ചർക്ക് കത്ത് കൊടുത്തത് ടീച്ചർ എടുത്ത് അവനെയും സ്റ്റാഫ് റൂമിലേക്ക് പോയി അവന്റെ കത്തു വായിക്കാൻ ആരംഭിച്ചു. പ്രിയപ്പെട്ട അമ്മയ്ക്ക് അമ്മ എന്നെ വിട്ടു പോയതിനുശേഷം ഇപ്പോഴാണ് ഞാൻ അമ്മയ്ക്ക് ഒരുത്തുന്നത് വിഷമം കൊണ്ടാണ് കേട്ടോ.

ഒരു ദിവസമെങ്കിലും അമ്മയ്ക്ക് എന്റെ കൂടെ വന്നുകൂടെ അത് വേറൊന്നും കൊണ്ടല്ല ഒരു ദിവസം ഞാൻ സ്കൂൾ വിട്ടു വീട്ടിലേക്ക് പോയപ്പോൾ അമ്മയ്ക്ക് വാവു ആയതുകൊണ്ട് അച്ഛൻ കൊണ്ടുപോയി എന്ന് ഞാൻ അരിഞ്ഞു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് കുറെ ആളുകൾ അമ്മയെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. അന്ന് എല്ലാവരും കരയുന്നത് ഞാൻ കണ്ടു പെട്ടെന്ന് എനിക്ക് മനസ്സിലായില്ല അന്ന് പോയ അമ്മയെ പിന്നീട് എനിക്ക് കാണാൻ സാധിച്ചില്ല ഒരു ദിവസം അമ്മ എന്താ എന്നെ കാണാൻ വരാത്തത് എന്ന് അച്ഛമ്മയോട് ചോദിച്ചപ്പോൾ അച്ഛമ്മ പറഞ്ഞു .

അമ്മ ദൈവത്തിന്റെ അടുത്തേക്ക് പോയി മോൻ എന്ത് ചോദിച്ചാലും തരുമെന്ന് അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത് അമ്മയ്ക്ക് ഒരു ദിവസം എന്റെ കൂടെ വരാമോ. അമ്മ പോയ ശേഷം അച്ഛൻ വേറൊരു അമ്മയെ എനിക്ക് കൊണ്ടുവന്നു ചെറിയമ്മ എന്ന് വിളിക്കാനാണ് എന്നോട് പറഞ്ഞത് എനിക്ക് അവരെ ഇഷ്ടമായി പക്ഷേ അവർക്ക് എന്നെ തീരെ ഇഷ്ടമല്ലായിരുന്നു അമ്മയും ഒരു ദിവസം ചെറിയമ്മയ്ക്ക് കുഞ്ഞുവാവ ഉണ്ടാകാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു അമ്മയുടെ അടുത്ത് ഞാൻ പോയപ്പോൾ എല്ലാവരും പറഞ്ഞു ഞാൻ അമ്മയെയും കൊല്ലാൻ നോക്കുകയാണ് .

കുഞ്ഞാവയെ കൊല്ലാൻ നോക്കുകയാണ് എന്നൊക്കെ. അന്ന് അച്ഛൻ ആദ്യമായി എന്നെ തല്ലിയത്. ഇപ്പോൾ അച്ഛൻ എന്നെ പുറത്തേക്കൊന്നും കൊണ്ടുപോകില്ല കൂടെ കിടന്നില്ല കഥ പറയില്ല. അമ്മ ഒരു ദിവസം എന്റെ അടുത്തേക്ക് വാ എന്നെ സ്കൂളിൽ പറഞ്ഞയക്കാനും എനിക്കിഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കി തരാനും കിടത്തിയുറക്കുവാനും എന്റെ വിശേഷങ്ങൾ എല്ലാം പറയുവാനും എല്ലാം അമ്മ ഒരു ദിവസം എന്റെ കൂടെ വരുമോ. ഇത്രയും വായിച്ചപ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു ഇതുവരെ അധികം സങ്കടം ഉള്ളിൽ വച്ചാണ് കുഞ്ഞേ നീ ഇവിടെ ഇരുന്നിരുന്നത്. ടീച്ചർ അവനെ കെട്ടിപ്പിടിച്ചു