എല്ലാവരോടും കത്തെഴുതാൻ പറഞ്ഞ മലയാളം ടീച്ചർ ഒടുവിൽ ഒരു കുട്ടിയുടെ കത്ത് വായിച്ച് ടീച്ചർ കരഞ്ഞു പോയി.

ക്ലാസിലെത്തിയ മലയാളം ടീച്ചർ എല്ലാവരോടും ഇഷ്ടപ്പെട്ട ഒരാൾക്ക് കത്തെഴുതാൻ പറഞ്ഞപ്പോൾ എല്ലാ കുട്ടികൾക്കും സന്തോഷമായി ഓരോ കത്തുകൾ ആയി ടീച്ചർ വാങ്ങിച്ചു കൊണ്ടിരിക്കുകയായിരുന്നു അതിനിടയിലാണ് എല്ലാം കഴിഞ്ഞ് അവസാനം വിനു കത്തു കൊണ്ടുവന്നത് ടീച്ചർ റൂമിലേക്ക് എടുത്തുകൊണ്ടുപോയി. പ്രിയപ്പെട്ട അമ്മയ്ക്ക് ഒരു ദിവസമെങ്കിലും അമ്മയ്ക്ക് എന്റെ കൂടെ വരാൻ പറ്റുമോ ഇനി ഒരിക്കലും വരില്ല എന്ന് അമ്മ പറഞ്ഞു എന്നാലും ഞാൻ പ്രാർത്ഥിച്ചാൽ അമ്മ എല്ലാം കേൾക്കും എന്നും അമ്മ പറഞ്ഞു .

അതുകൊണ്ട് ഞാൻ അമ്മയ്ക്ക് കത്തെഴുതുന്നത്. അമ്മ എന്നെ വിട്ടു പോയിട്ട് ഇപ്പോൾ കുറെ നാളായില്ലേ എനിക്കറിയില്ലായിരുന്നു അമ്മ ഇങ്ങോട്ട് പോയതാണെന്ന് ഒരിക്കൽ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അമ്മയ്ക്ക് വയ്യാതായി അച്ഛൻ ആശുപത്രിയിൽ കൊണ്ടുപോയെന്ന് കേട്ടു കുറച്ചു ദിവസം കഴിഞ്ഞ് അമ്മയെ കുറെ ആളുകൾ ചേർന്നു കൊണ്ടുവന്നു എന്നാൽ കുറച്ചു സമയം വെച്ച് അമ്മയെ കൊണ്ടുപോവുകയും ചെയ്തു .

എല്ലാവരും ഒരുപാട് കരഞ്ഞു അമ്മ പോയ ശേഷം അച്ഛൻ എനിക്ക് വേറൊരു അമ്മയെ കൊണ്ടുവന്നു എന്നെ ചെറിയമ്മ എന്ന് വിളിച്ചാൽ മതിയെന്നാണ് അവർ പറഞ്ഞത് എനിക്ക് അവരെ ഇഷ്ടമായിരുന്നു അവർക്ക് ഒരു ഉണ്ണി ഉണ്ടാകാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ വളരെ സന്തോഷിച്ചു ഒരിക്കൽ അമ്മയുടെ അടുത്തേക്ക് ഞാൻ പോയപ്പോൾ ഞാൻ അവരുടെ ഉണ്ണിയെ നശിപ്പിക്കാൻ പോവുകയാണെന്ന് പറഞ്ഞു.

അതിന്റെ പേരിൽ അച്ഛൻ എന്നെ കുറെ തല്ലി. അമ്മയെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഒരു ദിവസമെങ്കിലും അമ്മയ്ക്ക് എന്റെ കൂടെ വന്നുകൂടെ എന്നെ സ്കൂളിൽ പറഞ്ഞു വിടാനും എനിക്ക് ഭക്ഷണം വാരി തരാനും കഥകൾ പറയാനും കിടത്തിയുറക്കാനും എല്ലാം അമ്മയെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. ഇത് അമ്മ കേൾക്കുകയാണെങ്കിൽ ഒരു ദിവസമെങ്കിലും എന്റെ കൂടെ വന്നു നിൽക്കും അമ്മേ. കത്ത് വായിച്ച് ടീച്ചർ പൊട്ടിക്കരഞ്ഞു. വിനുവിനെ ടീച്ചർ ചേർത്തുപിടിച്ചു മക്കളില്ലാത്ത ടീച്ചർക്ക് അവൻ മകനായി മാറുകയായിരുന്നു.