ഒരിക്കൽ തന്റെ വിശപ്പ് മാറ്റിയവർ. വർഷങ്ങൾക്കുശേഷം ഭിക്ഷ യാചിച്ച വീട്ടിൽ കയറി വന്നപ്പോൾ യുവാവ് ചെയ്തത് കണ്ടോ.

ഇവളിത് എവിടെ പോയി കിടക്കുന്നു പുറത്തുനിന്ന് ആരോ കുറെ നേരമായി ശബ്ദം ഉണ്ടാക്കുന്നു. ഇവൾക്കിത് കേൾക്കാൻ ഒന്നും വയ്യ രണ്ടുദിവസത്തെ ബിസിനസ് ടൂറിന് ശേഷം വിശ്രമിക്കാൻ കിടന്നതായിരുന്നു ആ യുവാവ്. അപ്പോഴാണ് വീടിന്റെ പുറത്തുനിന്നും ഒരു സ്ത്രീ ശബ്ദമുണ്ടാക്കുന്നത് അയാൾ കേട്ടത്. ഭാര്യയെ കാണാനല്ലാതായപ്പോൾ അയാൾ അവിടെ നിന്നും കുറച്ച് ചില്ലറകൾ എടുത്തുകൊണ്ട് ആ യുവതിയുടെ അടുത്തേക്ക് പോയി അവർ മസാല പാക്കറ്റുകൾ വിൽക്കാൻ വന്ന യുവതിയായിരുന്നു.

സാർ എന്റെ കയ്യിൽ കുറച്ച് മസാല പാക്കറ്റുകൾ ഉണ്ട് ഇത് വാങ്ങി എന്നെ സഹായിക്കണം അപ്പോൾ അയാൾ പറഞ്ഞു ഞാൻ ഒരു മസാല പൊടികൾ വിൽക്കുന്ന കമ്പനിയുടെ മുതലാളിയാണ് എന്റെ വീട്ടിൽ വന്നു തന്നെ വേണോ നിങ്ങളുടെ വില്പന എന്നാൽ അത് പറഞ്ഞതിനുശേഷം ആ യുവാവ് യുവതിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി എവിടെയോ കണ്ടു മറന്ന മുഖം എന്നാൽ താൻ അന്വേഷിക്കുന്ന മുഖം. വിജയമ്മയാണോ യുവാവ് ചോദിച്ചു തല ഉയർത്തിക്കൊണ്ട് പറഞ്ഞു അതെ മോനെ എന്നെ അങ്ങനെ അറിയാം.

യുവാവ് ഒരു നിമിഷം നിശബ്ദനായി നിന്നുപോയി. അച്ഛന്റെ മരണശേഷം വീട്ടിൽ പട്ടിണിയും പരിവട്ടവും ആയിരുന്ന സമയത്ത് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി വീടിന്റെ അടുത്തുള്ള പലചരക്ക് കടയിലേക്ക് പോകുമ്പോൾ പൈസയില്ലാത്തതുകൊണ്ട് അവർ സാധനങ്ങൾ തരുമായിരുന്നില്ല അന്ന് ഞങ്ങളുടെ വിശപ്പ് മാറ്റിയിരുന്നത് വിജയമ്മ ആയിരുന്നു കടയിൽ നിന്നും ആരും കാണാതെ സാധനങ്ങൾ ഞങ്ങൾക്ക് എടുത്തു തരും കൂടാതെ ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി തരികയും ചെയ്യും പിന്നീട് നാട്ടിൽ നിന്നും പോയതിനുശേഷം .

നന്നായി പഠിച്ച് വലിയ ഉദ്യോഗം എല്ലാം ആയി കഴിഞ്ഞപ്പോഴും തന്റെ വിശപ്പ് അന്ന് മാറ്റിയ വിജയമ്മയെ കാണാൻ താൻ പലപ്പോഴും ശ്രമിച്ചു വിധി ഇപ്പോൾ ഇതാ മുന്നിൽ കൊണ്ടുവന്ന് നിർത്തിയിരിക്കുന്നു. അമ്മയെ ഞാൻ കുറെ അന്വേഷിച്ചു എനിക്ക് കണ്ടെത്താൻ സാധിച്ചില്ല അമ്മ വരൂ വിജയമ്മയെ വീട്ടിലേക്ക് കയറ്റി യുവാവ് ഭക്ഷണമെല്ലാം കൊടുത്തു വിശേഷങ്ങൾ ചോദിച്ചു. അവരുടെ കട ഇപ്പോൾ നഷ്ടത്തിലാണ്. ആരും ഏറ്റെടുക്കാനും ഇല്ല ഇതറിഞ്ഞ യുവാവ് കട ഏറ്റെടുത്ത പുതിയതാക്കി അവർക്ക് കച്ചവടത്തിന് വേണ്ട സാധനങ്ങൾ എല്ലാം ഒരുക്കി നൽകുകയും ചെയ്തു. കാരണം അതെങ്കിലും അയാൾ ചെയ്തിരിക്കേണ്ടതാണ്.