മനസ്സ് വേദനിക്കുമ്പോൾ ഒറ്റപ്പെട്ട് എന്ന് തോന്നുമ്പോൾ ശിവ ഭഗവാന്റെ ഈ വാക്ക് പറയൂ. ഭഗവാൻ കൂടെ വരും.

നിങ്ങൾക്ക് എപ്പോഴെങ്കിലും മനസ്സ് ഒരുപാട് വിഷമിക്കുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ കൂട്ടിന് ആരുമില്ല എന്നൊരു തോന്നൽ അതുപോലെ ഒറ്റപ്പെട്ടു എന്ന തോന്നൽ. വലിയ ആൾക്കൂട്ടത്തിന്റെ നടുവിലാണ് നിൽക്കുന്നത് എങ്കിലും ഒറ്റപ്പെട്ടതുപോലെയുള്ള തോന്നൽ ഇതുപോലെ നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ എന്നാൽ ഈ സന്ദർഭങ്ങളിൽ എല്ലാം തന്നെ നമ്മുടെ കൂടെ ശിവഭഗവാൻ ഉണ്ടാകാൻ ഒരു കാര്യം മാത്രം ചെയ്താൽ മതി.

നമുക്കറിയാം നമ്മുടെ സങ്കടങ്ങളെല്ലാം തന്നെ മാറ്റിത്തരാൻ ഭഗവാന് സാധിക്കും സന്തോഷത്തോടെയുള്ള ജീവിതത്തിന് ഭഗവാന്റെ അനുഗ്രഹം ഉണ്ടായാൽ മാത്രം മതി. മനസ്സുരുകി ഭഗവാനെ വിളിച്ചാൽ ഭഗവാൻ നമ്മുടെ കൂടെ ഓടിയെത്തുക തന്നെ ചെയ്യും ഇത് ഒരുപാട് അനുഭവമുണ്ടായിട്ടുള്ള കാര്യമാണ്. ഭഗവാന് കൊടുക്കാൻ നിങ്ങളുടെ കയ്യിൽ ഒന്നും ഇല്ലെങ്കിൽ പോലും മനസ്സ് ഭഗവാനെ സമർപ്പിച്ച് ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ ഏതറ്റം വരെ പോയി നിങ്ങളെ സഹായിക്കുന്നതായിരിക്കും ഭഗവാൻ.

ഞാൻ ഇതുപോലെ മനസ്സ് വിഷമിക്കുന്ന സമയത്ത് നിങ്ങൾ അവിടെ നിന്നെല്ലാം മാറി നിശബ്ദമായി ഏകാഗ്രമായി നിൽക്കാൻ കഴിയുന്ന ഒരു സ്ഥലത്ത് പോയി നിൽക്കുക ശേഷം ഭഗവാനെ മനസ്സിൽ ധ്യാനിക്കുക. ഓം മഹാദേവായ വിദ് മഹേ രുദ്ര മൂർത്തെയെ ധീ മഹി തന്നോ ശിവ പ്രചോദയാത്. ഈ മന്ത്രമാണ് നിങ്ങൾ ജപിക്കേണ്ടത് മനസ്സ് എപ്പോൾ വിഷമിക്കുന്നുവോ അപ്പോൾ ഈ മന്ത്രം നിങ്ങൾ ജപിക്കുക .

ഏത് സന്ദർഭത്തിലോ ഏത് അവസ്ഥയിലോ വേണമെങ്കിലും ആയിക്കോട്ടെ അവിടെ നിന്നും കുറച്ചു മാറി മനസ്സ് ഏകാഗ്രമാക്കിക്കൊണ്ട് ഈ മന്ത്രം നിങ്ങൾ ജപിക്കുകയാണെങ്കിൽ മനസ്സിനെ വളരെയധികം സന്തോഷം ഉണ്ടാവുകയും ഭഗവാൻ നിങ്ങളുടെ കൂടെയുണ്ട് എന്ന ഒരു തോന്നൽ നിങ്ങൾക്ക് ഉണ്ടാവുകയും ചെയ്യും അത് മാത്രം മതി പിന്നെ ജീവിതത്തിൽ ഏത് വിഷമ സന്ദർഭങ്ങളും മറികടക്കുവാൻ.