സ്വത്തിന്റെ പേരിൽ അച്ഛനെയും അമ്മയെയും വീട്ടിൽ നിന്നും പുറത്താക്കി. വർഷങ്ങൾക്ക് ശേഷം അവരുടെ അവസ്ഥ കണ്ട് ഞെട്ടി മക്കൾ.

ഇപ്പോൾ ഇറങ്ങിക്കോളും എന്റെ വീട്ടിൽ നിന്ന് സ്വത്തുക്കൾ എല്ലാം കയ്യിൽ ആക്കിയപ്പോൾ മൂത്തമകൻ അച്ഛനെയും അമ്മയെയും വീട്ടിൽ നിന്നും പുറത്തേക്ക് ആക്കാൻ വേണ്ടി ശ്രമിക്കുകയായിരുന്നു. മോനേ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടേക്കാണ് പോവുക അമ്മ സങ്കടത്തോടെ ചോദിച്ചു എവിടേക്ക് പോയാലും എനിക്ക് കുഴപ്പമില്ല ശല്യം ഒന്ന് പോയാൽ മതി. കൂട്ടത്തിൽ മരുമകളുടെ ഭാഗത്തുനിന്നും അച്ഛന്റെയും അമ്മയുടെയും തുണികെട്ടുകൾ എടുത്തു കൊണ്ട് പുറത്തേക്ക് ഒരേ പിന്നെ അവിടെ നിൽക്കാൻ അമ്മയ്ക്കും അച്ഛനും സാധിച്ചില്ല.

അവർ രണ്ടുപേരും അത്രയും നാൾ താമസിച്ചിരുന്ന വീട്ടിൽ നിന്നും പടിയിറങ്ങി. ഇനി ആരെയും ആശ്രയിക്കാതെ ജീവിക്കണം എന്നൊരു തീരുമാനം മാത്രമായിരുന്നു അവർക്കുണ്ടായിരുന്നത്. പക്ഷേ എങ്ങോട്ട് പോകണമെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു അച്ഛന്റെ കയ്യും പിടിച്ച് അവിടെ നിന്നും ഇറങ്ങി പൊതുവഴിയിലൂടെ നടക്കുമ്പോൾ എവിടെ പോകണം എന്തുചെയ്യണമെന്ന് അറിയത്തില്ലായിരുന്നു. മകളുടെ അടുത്തേക്ക് പോകാൻ നിവൃത്തിയില്ല കാരണം അവൾക്കും അച്ഛനും അമ്മയും അവിടെയും നിൽക്കുന്നത് ഒരു പോരായ്മ തന്നെയാണ് അതുകൊണ്ട് തന്നെ ഇനി ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്നവർ തീരുമാനിച്ചു.

ലക്ഷ്മി നിനക്ക് വിശക്കുന്നുണ്ടോ ശിവദാസൻ ചോദിച്ചു ഇല്ല എന്ന് മറുപടി പറഞ്ഞു. ലക്ഷ്മി വിഷമിക്കേണ്ട ഇപ്പോൾ നമുക്ക് നമ്മൾ മാത്രമേയുള്ളൂ ഇനി ആരെയും ബുദ്ധിമുട്ടിക്കാതെ നമുക്ക് ജീവിക്കാം ഇനി ജീവിതത്തിൽ നമുക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരില്ല എല്ലാം വളരെയധികം സന്തോഷമായിരിക്കും ഒന്നും തന്നെ മനസ്സിലായില്ല പക്ഷേ മരണമാണോ ഇനി തന്റെ ഭർത്താവ് പറയാൻ പോകുന്നത് എന്ന സംശയം മാത്രമായിരുന്നു അവൾക്കുണ്ടായിരുന്നത്. സംസാരിച്ച് അവർ വലിയ വീടിന്റെ മുൻപിൽ എത്തി .

വാതിൽ തുറന്ന് അകത്തേക്ക് വന്നപ്പോഴേക്കും ഒരു നായ അവിടെ നിന്നും ഓടി ശിവദാസന്റെ അടുത്തേക്ക് വന്നു ലക്ഷ്മി അമ്മയ്ക്ക് ഒന്നും തന്നെ മനസ്സിലായില്ല. കൂട്ടത്തിൽ ഒരു ചെറുപ്പക്കാരനും സാർ ഇന്നലെ വരുമെന്നാണല്ലോ പറഞ്ഞത്. അപ്പോൾ ശിവദാസൻ പറഞ്ഞു അതെ പക്ഷേ ഇന്ന് വരാനാണ് കഴിഞ്ഞത് സാരമില്ല പറഞ്ഞ സൗകര്യങ്ങളെല്ലാം ഒരുക്കി വെച്ചിട്ടുണ്ടല്ലോ.

ചെറുപ്പക്കാരൻ തലയാട്ടിയും അപ്പോൾ അതാ ഒരു ചെറിയ പെൺകുട്ടി അവിടെ നിന്നും ഇറങ്ങി വരുന്നു കയ്യിൽ ഒരു വിളക്കുമായും ആ വിളക്ക് ലക്ഷ്മി അമ്മയുടെ മുന്നിലേക്ക് നീട്ടി. ശിവദാസൻ പറഞ്ഞു ലക്ഷ്മി അത് നീ വാങ്ങിക്കോളൂ ഇത് നമ്മുടെ വീട് തന്നെയാണ് നീ സംശയിക്കേണ്ട എനിക്കറിയാം സ്വത്തുക്കൾ മക്കൾക്കു കൊടുത്തു കഴിഞ്ഞാൽ പിന്നെ അവർ നമ്മളെ ഒഴിവാക്കുമെന്ന് അതുകൊണ്ട് എന്റെ സമ്പാദ്യത്തിൽ ഞാൻ തന്നെ പണികഴിപ്പിച്ച നമ്മുടെ പുതിയ വീട് ഇനിയാണ് നമ്മൾ ജീവിതം ആരംഭിക്കാൻ പോകുന്നത് രണ്ടുപേരും വലതുകാൽ വെച്ച് ആ വീട്ടിലേക്ക് കയറി.

×