നാട്ടിൽ താന്തോന്നിയായ ചെറുപ്പക്കാരൻ തന്റെ മകൾക്ക് വേണ്ടി ചെയ്ത കാര്യമറിഞ്ഞ് അമ്മ പൊട്ടിക്കരഞ്ഞു.

സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ വീട്ടിലേക്ക് എത്തുവാൻ നേരം വൈകിയിരുന്നു തന്റെ വീട് ഒരു ഗ്രാമത്തിലാണ് ഒരുപാട് പാഠങ്ങളും മലകളും പുഴകളും ഉള്ള ഒരു മനോഹരമായ ഗ്രാമം തനിക്ക് തന്നെ ഗ്രാമത്തെ വളരെയധികം ഇഷ്ടമാണ് ഒരു റെയിൽവേ കടന്നുവേണം തന്റെ വീട്ടിലേക്ക് എത്തുവാൻ താൻ ദിവസവും നടന്നു പോകുന്ന വഴിയാണ് പക്ഷേ അന്ന് കുറച്ച് ഇരുട്ട് വീണിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് ചെറിയ ഭയമുണ്ട് ഒരു റെയിൽവേ കഴിഞ്ഞ് ഒരു ഇടവഴി കഴിഞ്ഞ് വേണം പ്രധാനമായിട്ടുള്ള വീടിന്റെ വഴിയിലേക്ക് എത്തുവാൻ അവിടെ മാത്രമേ ഒരുപാട് ആളുകൾ ഉണ്ടാകുകയുള്ളൂ. ഇടവഴി കടന്ന് മെല്ലെ നടന്നു പോകുമ്പോൾ ആരോ തന്റെ പിറകിലൂടെ വരുന്നു എന്ന് അവൾക്ക് തോന്നി കുറച്ച് സ്പീഡ് കൂട്ടിയപ്പോൾഅയാളും സ്പീഡ് കൂട്ടുന്നുണ്ട് .

എന്നവർക്ക് മനസ്സിലായി ഒടുവിൽ തന്റെ തൊട്ടു പുറകിൽ എത്തി അയാൾ തന്റെ ബാഗിൽ പിടിച്ചു വലിച്ചു അവൾ പെട്ടെന്ന്പേടിച്ച് ഒരു നിൽപ്പ് നിന്നതും പിന്നിലുള്ള ആൾ താഴെ വീണതും ഒപ്പമായിരുന്നു.ആരോ അയാളെ അടിച്ചു അവൾ നോക്കിയപ്പോൾ നാട്ടിൽ എല്ലാവർക്കും താന്തോന്നി ആയിട്ടുള്ള ചെറുപ്പക്കാരൻ. എന്നെ ഉപദ്രവിച്ച വ്യക്തിയെ കയ്യിൽ പിടിച്ചു കൊണ്ട് ആ ചെറുപ്പക്കാരൻ പറഞ്ഞു തല്ലടി എന്ന് പക്ഷേ എന്റെ കൈ വിറക്കുകയായിരുന്നു എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല ഒടുവിൽ അയാളെ രണ്ട് കൊടുത്ത് ആ ചേട്ടൻ വിട്ടു.

പെമ്പിള്ളേർ ആയാൽ കുറച്ചുകൂടി ധൈര്യം വേണം നിനക്ക് കയ്യിൽ ഒരു മടി എങ്കിലും വെച്ചുകൂടെ ഇങ്ങനെയുള്ളവരെ ശല്യം ചെയ്യുമ്പോൾ ഒന്ന് കൊടുത്തുകൂടെ അതെങ്ങനെയാ പഠിക്കാൻ മാത്രമല്ലേ അറിയൂ. എന്തായാലും ഇനി നീ ഒറ്റയ്ക്ക് പോകണ്ട വീട് വരെ ഞാൻ കൊണ്ടുചെന്നാക്കാം നീ മുൻപോട്ട് നടന്നോളൂ. പെട്ടെന്ന് കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് പേടിയെല്ലാം തന്നെ മാറിയത് തന്റെ വീടിന്റെ വഴിയെത്തിയപ്പോൾ ആ ചേട്ടൻ പറഞ്ഞു ഇനി വീട്ടിലേക്ക് കയറിക്കോളൂ ഇതുപോലെ നേരം വൈകുമ്പോൾ ആരെയെങ്കിലും കൂടെ കൂട്ടുക അല്ലെങ്കിൽ കയ്യിൽ എന്തെങ്കിലും വച്ചു കൊള്ളൂ.

ഇന്നത്തെ കാലം തീരെ ശരിയല്ല അവൾ നന്ദി പറഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി അപ്പോൾ അതാ നിൽക്കുന്നു അമ്മ ദേഷ്യപ്പെട്ട് നീ അവന്റെ കൂടെയാണോ വന്നത്. താഴെ അനിയത്തിയുള്ള കാര്യം നീ മറക്കണ്ട ഓരോ പേരുദോഷം ഉണ്ടാക്കി വയ്ക്കാൻ അവൾ ദേഷ്യം വിട്ടു കാര്യങ്ങളെല്ലാം തന്നെ പറഞ്ഞു പറയേണ്ട എന്നാണ് കരുതിയത് പക്ഷേ ഇതുപോലെയുള്ള സംസാരങ്ങൾ കേൾക്കുമ്പോൾ എങ്ങനെയാണ് പറയാതിരിക്കുന്നത്. അമ്മയുടെ കണ്ണുകൾ നിറഞ്ഞു. അച്ഛൻ പറഞ്ഞു ഞാൻ അവനെ തെറ്റിദ്ധരിച്ചു പോയി നാളെ തന്നെ അവനോട് എനിക്ക് നന്ദി പറയണം.