ദേഷ്യം കൊണ്ട് സ്റ്റാഫ് റൂമിലേക്ക് കയറി വരുന്ന ശാലിനി ടീച്ചറെ ഞാൻ കണ്ടു ടീച്ചറോട് എനിക്കൊരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഞാൻ ടീച്ചർ പറയുന്നത് എല്ലാം കേൾക്കുമായിരുന്നു. സാറിന്റെ ക്ലാസിലെ അഖിലിന് ഇനി ഞാൻ പഠിപ്പിക്കില്ല അവനോട് എന്തുപറഞ്ഞാലും കേൾക്കില്ല ശരിക്കും യൂണിഫോം ഇട്ട് വരില്ല പുസ്തകങ്ങൾ കൊണ്ടുവരില്ല എപ്പോഴും ബാത്റൂമിൽ തന്നെ ഇരിപ്പ് പിന്നെ ചോദിച്ചാലോ ദേഷ്യം വന്ന ഒരു നോട്ടവും. ടീച്ചർ വിഷമിക്കേണ്ട ഞാൻ അവനോട് ചോദിച്ചേക്കാം. ക്ലാസിലേക്ക് പോയി എല്ലാ ക്ലാസുകളും കഴിഞ്ഞതിനുശേഷം അഖിലിനോട് ഞാൻ ചോദ്യം ചോദിച്ചപ്പോൾ അവൻ അതിനെ കറക്റ്റ് ആയി മറുപടി പറയുകയും ചെയ്തു ക്ലാസ്സ് കഴിഞ്ഞ് ഞാൻ അവനോട് കുറച്ചു നേരം സംസാരിച്ചു.
അരുൺ എന്താണ് അപ്പോൾ ശാലിനി ടീച്ചറുടെ ക്ലാസിൽ മാത്രം ശ്രദ്ധിക്കാതെ എപ്പോഴും അനുസരണയില്ലാതെ നടക്കുന്നത്. സാർ ഞാൻ ഒരു സത്യം പറയട്ടെ. എനിക്ക് ഇന്നലെ സമയം കിട്ടാത്തതുകൊണ്ടാണ് വീട്ടിൽ അമ്മ മാത്രമേയുള്ളൂ വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത് ഞാനാണ് അമ്മയ്ക്ക് ആണെങ്കിൽ തീരെ വയ്യ ഒരു അടച്ചുറപ്പുള്ള വീട് ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അമ്മയെ വീട്ടിലാക്കി രാത്രി എന്തെങ്കിലും ജോലിക്ക് പോകുമായിരുന്നു. പിന്നെ ബാത്റൂമിൽ പോയിരിക്കുന്നത് പലരും പറയുന്നത് ഞാൻ ഒരു മയക്കുമരുന്നിന് അടിക്ടാണ് എന്നാണ് പക്ഷേ ടീച്ചർമാരുടെ ക്ലാസ് വളരെ ബോറടിച്ചിട്ടാണ് ഞാൻ അവിടെ പോയിരിക്കുന്നത് എല്ലാവർക്കും എന്നെ ഇങ്ങനെയെങ്കിലും സ്കൂളിൽ നിന്നും പുറത്താക്കണം എന്നതാണ് ആഗ്രഹം.
കയ്യിൽ പൈസ ഇല്ലാത്തതുകൊണ്ടാണ് യൂണിഫോം പോലും ഞാൻ ഇടാത്തത്. അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിരുന്നു പിന്നെ ഒന്നും ചോദിക്കാൻ ഞാൻ നിന്നില്ല.അവനോട് പറയാതെ ഒരിക്കലും ഞാൻ അവന്റെ വീട്ടിലേക്ക് പോയിരുന്നു ഒരു ചെറിയ ഷീറ്റ് മേനോൻ വീട് അടച്ചുറപ്പില്ലാത്ത വാതിലുകളും അവന് പഠിക്കാൻ ഒരു മേശ പോലുമില്ലായിരുന്നു. അവന്റെ എല്ലാ വിവരങ്ങളും ശാലിനി ടീച്ചറെയും കൂട്ടി ഞാൻ പ്രിൻസിപ്പലിനോട് പറയുമ്പോൾ ശാലിനി ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അപ്രതീക്ഷിതമായി വീട്ടിലേക്ക് കുറേ സാധനങ്ങൾ ഇറക്കുന്നത് കണ്ടപ്പോൾ അഖിലിന്റെ മുഖം വളരെ സങ്കടത്തിലായി അവന്റെ കയ്യിലേക്ക് യൂണിഫോം വച്ചു കൊടുക്കുമ്പോൾ .
അവൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. സ്കൂളിലെ കൂട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ അവനെ ഒരു വീട് വെച്ചുകൊടുത്തു വീട്ടിലേക്ക് സാധനങ്ങൾ എല്ലാം വാങ്ങിക്കൊടുത്ത ടീച്ചർ ആയിരുന്നു അവന്റെ കണ്ണുകൾ എപ്പോഴും നിറഞ്ഞൊഴുകുകയായിരുന്നു എന്നാൽ പിന്നീട് അവനിൽ ഉണ്ടായ മാറ്റം എല്ലാവരും ഞെട്ടിക്കുന്നതായിരുന്നു ഉയർന്ന മാർക്കോയാണ് അവൻ പാസായത് പിന്നീട്. നീറ്റ് പരീക്ഷ അവൻ എഴുതി ഇപ്പോൾ അവൻ മെഡിസിന് പഠിക്കുന്നു.
ഇന്ന് അവന്റെ കോൺവെക്കേഷൻ ഡേ ആണ് എന്നെയും ശാലിനി ടീച്ചറെയും വിളിച്ചിട്ടുണ്ട് അവൻ ഞങ്ങളെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. സ്റ്റേജിൽ അവൻ പറഞ്ഞു എന്റെ വിജയങ്ങളൊക്കെ എല്ലാം കാരണം എന്റെ ടീച്ചർമാർ തന്നെയാണ് ഞാൻ ഇല്ലെങ്കിൽ ഏതെങ്കിലും ഒരു തട്ടുകടയിൽ ജോലി ചെയ്യുമായിരുന്നു അവിടെനിന്നും എന്നെ ഈ നിലയ്ക്ക് കൊണ്ടുവന്ന എന്റെ ടീച്ചർക്കും ജോർജ് സാറിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കയ്യിലിരുന്ന കുഞ്ഞിനെ കെട്ടിപ്പിടിച്ചുകൊണ്ട് ശാലിനി ടീച്ചർ കരയാതെ അപ്പോൾ പിടിച്ചുനിൽക്കുകയായിരുന്നു.
https://youtu.be/NWAHdpgmtFA