പതിവ് പോലെയുള്ള പാലിയേറ്റീവ് കെയർ സന്ദർശനത്തിന്റെ ഇടയിലായിരുന്നു ആ വീട്ടിലേക്ക് കയറി ചെന്നത്. തൊണ്ടയിൽ കാൻസർ ആയതുകൊണ്ട് തന്നെ ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ. ഊണ് മേശയിൽ വിഭവസമൃദ്ധമായ എല്ലാ ഭക്ഷണങ്ങളും നിരത്തി വച്ചിരിക്കുന്നു എന്നാൽ ഒന്നും കഴിക്കാൻ പറ്റുന്നുമില്ല വല്ലാത്ത ഒരു ജീവിതം തന്നെ.
ആ സ്ത്രീയെ കാണുമ്പോൾ കുറച്ചു മാസങ്ങൾക്കു മുൻപ്അവിടേക്ക് വന്ന ഒരു ഓർമ്മയാണ് മനസ്സിലേക്ക് ഓടിവന്നത്. ആ മരുമോളുടെ അമ്മായി അമ്മയ്ക്ക് വയ്യാതായി ഇതിനെ തുടർന്ന് നാട്ടുകാരെല്ലാവരും പറഞ്ഞിട്ടാണ് ഞങ്ങൾ ആ വീട്ടിലേക്ക് കയറിച്ചെന്നത് ചെന്നപ്പോൾ ഉള്ള കാഴ്ച വളരെയധികം ദയനീയമായിരുന്നു ഒരു കട്ടിലിൽ ഒരു തുണി പോലും ഇരിക്കാതെ തണുത്ത് വിറച്ചുകൊണ്ട് ഒരു അമ്മ എല്ലാം ആയി കിടക്കുന്നു.
നേരാവണ്ണം ആ അമ്മയ്ക്ക് ഭക്ഷണം പോലും അവർ കൊടുക്കുന്നില്ല എന്ന് കാണുന്ന കാഴ്ചയിൽ തന്നെ മനസ്സിലാക്കാൻ സാധിക്കും. വിവാഹം കഴിഞ്ഞ് സമയങ്ങളിൽ എല്ലാം അമ്മായിമ്മ പോര് നല്ലോണം എടുത്തിരുന്നു അത്രേ. ഭാര്യയുടെ അമ്മ കൂടി വന്നപ്പോൾ അവരുടെ താമസം മാറ്റുകയും ചെയ്തു.
മകനാണെങ്കിൽ അമ്മയെ ഏതെങ്കിലും വൃദ്ധസദനത്തിലേക്ക് മാറ്റാൻ തയ്യാറാവുകയും ചെയ്തില്ല ഒടുവിൽ വളരെ പട്ടിണി കിടന്ന ആ അമ്മ മരണപ്പെടുമ്പോൾ ഞങ്ങൾ ദയനീയം ആയിട്ടാണ് ആ കാഴ്ച കണ്ടത്. ഇപ്പോൾ അതിനെല്ലാം തന്നെയുള്ള ശിക്ഷ ആ യുവതി അനുഭവിക്കുകയാണ് അന്ന് ആ അമ്മയെ പട്ടിണികിട്ടത് ഇപ്പോൾ ഒരു തുള്ളി ഭക്ഷണപോലും ഇറക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഈ സ്ത്രി.
https://youtu.be/30TNbZt_o0U