ഭാര്യയെ കൊണ്ട് അമിതമായി പണിയെടുപ്പിക്കുന്ന അമ്മായമ്മമാർക്ക് ഇതുതന്നെ ചുട്ട മറുപടി.

കുറച്ചുദിവസത്തെ ലീവ് കിട്ടിയപ്പോൾ വീട്ടിലേക്ക് എത്താൻ ആയിരുന്നു മഹാദേവൻ ശ്രമിച്ചത്. വീട്ടിലേക്ക് എത്തിയപ്പോഴോ വീടിന്റെ മുൻപിൽ ഒരാൾക്കൂട്ടം വേറെ ആരുമല്ല തന്റെ കുടുംബം തന്നെയാണ് തന്റെ കുടുംബം ഒരു കൂട്ടുകുടുംബമാണ് ആ പ്രദേശത്തുതന്നെയുള്ള വലിയ കുടുംബം രണ്ട് അനിയന്മാരും അവരുടെ ഭാര്യമാരും മക്കളും എന്റെ മക്കളും എല്ലാവരും അടങ്ങുന്ന വലിയ കുടുംബം. ഭാര്യ കണ്ണ് നിറഞ്ഞുകൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ സംശയം തോന്നി പക്ഷേ എന്നെ കണ്ടതോടെ എല്ലാവരും ചിരിച്ചുകൊണ്ട് അത് മറയ്ക്കുകയും ചെയ്തു. എല്ലാ തിരക്കും കഴിഞ്ഞ് മക്കളോട് ചോദിച്ചപ്പോഴാണ് പറഞ്ഞത്. ഇളയച്ഛന്റെ മകളെ സ്കൂളിലേക്ക് പറഞ്ഞുവിടാൻ അമ്മ നേരം വൈകി അപ്പോൾ അച്ഛമ്മ ചീത്ത പറഞ്ഞതാണ് എന്ന് ഞാൻ അപ്പോൾ ചിന്തിച്ചു അതെന്തിനാണ് എന്റെ ഭാര്യ അവന്റെ കുഞ്ഞിനെ സ്കൂളിലേക്ക് അയക്കുന്നത് അവന്റെ ഭാര്യ ഇവിടെ ഉണ്ടല്ലോ.

പിന്നീടാണ് ആ വീട്ടിലെ സ്ഥിതിയെല്ലാം മനസ്സിലാക്കിയത് അവളോട് ഒന്ന് സംസാരിക്കാൻ പോലും സാധിച്ചില്ല രാവിലെ നേരത്തെ എഴുന്നേറ്റ അടുക്കളയിലേക്ക് ഓടുന്നത് കാണാം. എല്ലാവർക്കും വേണ്ട സാധനങ്ങൾ ഒരുക്കുന്നത് കാണാം അവരെല്ലാവരും കഴിച്ച് അവൾ എപ്പോഴാണ് ഭക്ഷണം കഴിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല അപ്പോഴേക്കും ഉച്ചയ്ക്കുള്ളതാകും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും രാത്രിക്ക് ഉള്ളതാകും എല്ലാവരുടെയും ഭക്ഷണമെല്ലാം കഴിഞ്ഞ് അവർ പോകുന്നതിനു ശേഷം അവൾ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നറിയില്ല എല്ലാം ഒരുക്കങ്ങളും എല്ലാം ചെയ്തു എല്ലാം വൃത്തിയാക്കി വീണ്ടും അടുത്ത വന്നു കിടക്കും.

പിറ്റേദിവസം രാവിലെ ഞാൻ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു അവളുടെ എഴുന്നേൽക്കേണ്ട എന്ന് പറഞ്ഞു നേരെ അനിയന്മാരുടെ അടുത്തേക്ക് പോയി ഞങ്ങൾ ഇന്ന് പുറത്തുപോകുന്നു ഈ വീട്ടിലെ കാര്യങ്ങൾ ഇന്ന് നിങ്ങൾ തന്നെ നോക്കണം അമ്മയോടും പറഞ്ഞു അവർ വിചാരിച്ചു രണ്ടു ദിവസം കഴിഞ്ഞു വരുമെന്ന് പക്ഷേ അവളെ കൂട്ടി ഒരു ടൂർ തന്നെ ഞാൻ പ്ലാൻ ചെയ്തു. നീണ്ട ഒരു മാസത്തിനു ശേഷം വീട്ടിലേക്ക് കയറി വന്നപ്പോൾ വിചാരിച്ചത് പോലെ തന്നെ അമ്മ ദേഷ്യത്തിലാണ്.

പക്ഷേ ആ ദേഷ്യം ഞാൻ കാര്യമാക്കിയില്ല ഞാൻ നോക്കുമ്പോൾ അവൾക്ക് പകരമായി വീട്ടിൽ ഒരു വേലക്കാരിയെ വച്ചിരിക്കുന്നു അതിനിടയിൽ അനിയത്തി പറയുന്നത് കേട്ടോ ഇനി വേലക്കാരിയെ പറഞ്ഞു വിടാം അല്ലേ അമ്മേ അപ്പോൾ അമ്മ പറഞ്ഞു വന്നില്ലേ എന്ന്. അപ്പോൾ മഹാദേവൻ പറഞ്ഞു നിങ്ങൾ വേലക്കാരിയെ പറഞ്ഞു വിടുമോ വിടാതിരിക്കുമോ അത് നിങ്ങളുടെ ഇഷ്ടം പക്ഷേ ഇനി എന്റെ ഭാര്യയും എന്റെ മക്കളും എന്റെ കൂടെ തന്നെ ഉണ്ടാകും എത്രനാൾ ഞാൻ അവരെ പിരിഞ്ഞു കഴിയുന്നത് കൂട്ടുകുടുംബം നല്ലതാണ് പക്ഷേ അതിനൊരു ഉത്തരമേയുണ്ട്. അതിവിടെ ഇല്ല എന്ന് എനിക്ക് മനസ്സിലായി വെറുതെയല്ല പലസ്ഥലങ്ങളിലും കൂട്ടുകുടുംബം മാറി അണു കുടുംബങ്ങൾ ഉണ്ടാകുന്നത്.