ഭാര്യ എല്ലാ കാര്യങ്ങളും ചെയ്തു തരുമ്പോൾ അതിന്റെ വില മനസ്സിലായില്ല ഒടുവിൽ ഇതുപോലെ സംഭവിക്കേണ്ടി വന്നു.

ക്ഷീണം കൊണ്ട് അവൾ വളരെ നേരം കിടന്നുറങ്ങി പെട്ടെന്നായിരുന്നു അവൻ എഴുന്നേറ്റ് അവളെ വിളിച്ചത്. നീ എഴുന്നേൽക്കുന്നുണ്ടോ എനിക്ക് ജോലിക്ക് പോകാൻ സമയമായി പെട്ടെന്ന് തന്നെ ഭക്ഷണം റെഡിയാക്കി വയ്ക്കൂ. ഇക്ക എനിക്ക് വയ്യ നല്ല നടുവേദന കുറച്ചുനേരം കൂടി ഞാൻ കിടക്കട്ടെ. നീ എവിടെ കിടന്നോ അപ്പോൾ ഞാൻ എങ്ങനെ ജോലിക്ക് പോകും. ഇക്ക വിഷമിക്കേണ്ട ഞാൻ തന്നെ ചെയ്തു കൊള്ളാം അവൾ കഷ്ടപ്പെട്ട് എഴുന്നേറ്റു ഞാൻ കുളി കഴിഞ്ഞു വരുമ്പോഴേക്കും ഭക്ഷണം എല്ലാം നിരത്തി വച്ചു. എനിക്ക് പുട്ട് ഇഷ്ടമല്ല എന്ന് അറിഞ്ഞുകൂടെ പിന്നെയും പുട്ട് തന്നെ ഉണ്ടാക്കി വച്ചിരിക്കുന്നു അവളെ ചീത്ത പറഞ്ഞുകൊണ്ട് അത് കഴിക്കാനായി ഒരു ഉരുള വായിൽ വച്ചതും അതിൽ കണ്ടു ഒരു മുടി.

പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അവളെ ഞാൻ ആഞ്ഞുതല്ലി. ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോകുമ്പോഴും ഉച്ചയ്ക്ക് എനിക്ക് കഴിക്കാനുള്ള ഭക്ഷണം അവൾ കയ്യിൽ പിടിച്ചു കൊണ്ട് എന്റെ പിന്നാലെ ഓടുന്നത് കണ്ടു പക്ഷേ അവളെ ഞാൻ ശ്രദ്ധിക്കാതെ മുന്നോട്ട് തന്നെ പോയി. ഉച്ചയ്ക്ക് അവളുടെ ഫോൺകോൾ വന്നു മനപ്പൂർവം എടുത്തില്ല എനിക്കറിയാം ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാൻ വേണ്ടിയാണ് കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും അവളുടെ ഉപ്പയുടെ ഫോൺ വന്നു. മോനേ ഞാനിവിടെ വീട്ടിലുണ്ട് വന്നപ്പോഴാണ് മനസ്സിലായത് അവൾക്ക് തീരെ വയ്യ ഞാൻ അവളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി രണ്ടുദിവസം വീട്ടിൽ നിർത്തി ഭേദമായതിനു ശേഷം ഞാൻ കൊണ്ടുവരാം.

അവൾ പറഞ്ഞത് ശരിയായിരുന്നു ശരിക്കും അവൾക്ക് വയ്യാതിരുന്നോ അവന്റെ മനസ്സിൽ കാര്യങ്ങളെല്ലാം ഓടി മറഞ്ഞു. എങ്കിലും അവൾ പോയല്ലോ എന്ന സമാധാനമായിരുന്നു അവനെ വീട്ടിൽ വൈകുന്നേരം ജോലികഴിഞ്ഞ് എത്തിയപ്പോൾ വെളിച്ചം ഒന്നുമില്ലാതെ ഇരിക്കുന്നത് കണ്ട് ശരിക്കും പേടിച്ചുപോയി. കാരണം സാധാരണ ജോലി കഴിഞ്ഞു വരുമ്പോൾ അവൾ ഉണ്ടാകും വീടിന്റെ മുറ്റത്ത് എന്നെയും കാത്ത്. വന്നപാടെ ഞാൻ സോഫയിൽ കിടന്നു സാധാരണ അങ്ങനെ ഇരിക്കുമ്പോൾ ഒരു ചായ പതിവായിരുന്നു .

ഇനിയെല്ലാം ഞാൻ തന്നെ ചെയ്യണമല്ലോ. കുളി കഴിഞ്ഞ് എന്തെങ്കിലും ഉണ്ടാക്കാൻ അടുക്കളയിൽ കയറിയപ്പോഴാണ് ഗ്യാസ് തീർന്നത് മനസ്സിലായത് പലപ്പോഴും അവളത് പറയുമ്പോൾ അടുപ്പിൽ ഉണ്ടാക്കാൻ ഞാൻ പറയുമായിരുന്നു എന്നാൽ അത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഞാൻ ഉണ്ടാക്കിയപ്പോഴാണ് മനസ്സിലായത്. ആ വീട്ടിൽ വല്ലാതെ അവളെ മിസ്സ് ചെയ്തു ഉടനെ അവൾക്ക് ഫോൺ ചെയ്തു.

ഇക്ക അവൾ മറുപടിയായി പറഞ്ഞു നീ ഭക്ഷണം കഴിച്ചോ നിനക്ക് വയ്യായ കുറവുണ്ടോ ഞാൻ നാളെ അങ്ങോട്ട് വരട്ടെ നമുക്ക് ഒരുമിച്ച് ഹോസ്പിറ്റലിൽ പോകാം ഇപ്പോൾ ഞാൻ വന്നാൽ നീ എന്റെ കൂടെ വരുമോ ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞു നിർത്തി. മറുപടിയിൽ നിന്നും അവൾ കരയുകയായിരുന്നു പെട്ടെന്നുണ്ടായ സന്തോഷം അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ ഇല്ലാത്തപ്പോൾ ആയിരുന്നു അവളുടെ വില അവൻ മനസ്സിലാക്കിയത് പലപ്പോഴും അവളെ പലതിനും വഴക്ക് പറയുമ്പോഴും അപ്പോൾ ഒന്നും തന്നെ മനസ്സിലാക്കിയില്ല.