കറുപ്പ് ആയതുകൊണ്ട് കുട്ടികളും ടീച്ചറും അടക്കം കളിയാക്കിയിരുന്ന പെൺകുട്ടി. എന്നാൽ ഒരു ആവശ്യം വന്നപ്പോൾ ആ പെൺകുട്ടി ചെയ്തത് കണ്ടു.

താൻ കറുത്തതായതുകൊണ്ട് ക്ലാസിലെ കുട്ടികൾ എല്ലാവരും തന്നെ കളിയാക്കുമായിരുന്നു കുട്ടികൾ മാത്രമല്ല ക്ലാസ് ടീച്ചർ പോലും അവളെ കളിയാക്കിയിരുന്നു പുതിയതായി അവളൊരു മാലയിട്ടു വന്നപ്പോൾ അതിൽ മാല മാത്രമേ കാണാനുള്ളൂ എന്നു പറഞ്ഞു കുട്ടികൾ അവളെ വളരെയധികം വിഷമിപ്പിച്ചു എന്നാൽ അവളെ സമാധാനിപ്പിക്കാൻ കൂട്ടുകാരി ആയിട്ടുള്ള ചിന്നു മാത്രമായിരുന്നു ഉണ്ടായിരുന്നത്. സങ്കടപ്പെട്ട് അവൾ വീട്ടിലേക്ക് ചെന്നപ്പോൾ അച്ഛൻ തനിക്ക് വേണ്ടി ഒരു സമ്മാനം കരുതി വെച്ചിരുന്നു ഒരു മൂക്കുത്തി തിളങ്ങുന്ന ഒരു മൂക്കുത്തി അമ്മയുടെ വലിയ ആഗ്രഹമായിരുന്നു .

തന്റെ മകളെപ്പോഴും സന്തോഷവതി ആയിട്ടും സുന്ദരിയായിട്ടും അവൾക്ക് കൈനിറയെവളകളും മാലകളും എല്ലാം വാങ്ങി കൊടുക്കണം എന്നുള്ളത്. അച്ഛൻ വളരെ സന്തോഷത്തോടെ അവളുടെ മൂക്കിൽ മൂക്കുത്തി അണിയിച്ചു എന്റെ മോള് ഇപ്പോൾ കാണാൻ വളരെ സുന്ദരിയായിരിക്കുന്നു നിന്റെ അമ്മയാണ് ഇതെല്ലാം കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചത് പക്ഷേ എനിക്ക് അതിന് സാധിച്ചില്ല ഇപ്പോൾ അവളുടെ ആഗ്രഹമാണ് ഞാൻ സാധിച്ചു കൊണ്ടിരിക്കുന്നത് എന്റെ മോൾക്ക് സന്തോഷമായില്ലേ. അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് അവൾ അതെ എന്ന് മറുപടി പറഞ്ഞു. പിറ്റേദിവസം ടീച്ചർ ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു .

പ്രിൻസിപ്പൽ ഇടയിൽ വന്ന് ക്ലാസിലെ ടീച്ചറെ മാറ്റിനിർത്തിയത് എന്നിട്ട് പറഞ്ഞു ടീച്ചറുടെ കുട്ടി ആക്സിഡന്റ് പറ്റിയിരിക്കുകയാണ് അതുകൊണ്ട് നാളെ വരുമ്പോൾ എല്ലാവരും എന്തെങ്കിലും സഹായം ചെയ്യണമെന്ന്. അവൾ വീട്ടിലേക്ക് പോയി അച്ഛനോട് കാര്യം പറഞ്ഞു അച്ഛൻ 50 രൂപ കൊടുത്തു പിറ്റേ ദിവസം ക്ലാസ്സിലേക്ക് എത്തിയപ്പോഴാണ് തന്റെ സുഹൃത്ത് ചിന്നു പൈസ കൊണ്ടുവന്നിട്ടില്ല എന്ന് അവൾ അറിഞ്ഞത് അതോടെ അവളുടെ കയ്യിൽ ഉണ്ടായിരുന്ന പൈസ ചിന്നുവിനെ ഏൽപ്പിച്ചു മറ്റുള്ളവരുടെ മുൻപിൽ ഒരു രൂപ പോലും കൊടുക്കാത്ത കുട്ടിയായി അവൾ മാറി.

രണ്ടുദിവസം കഴിഞ്ഞപ്പോൾ മൂക്കുത്തി അച്ഛൻ അന്വേഷിച്ചു അത് കാണാതെ പോയിരിക്കുന്നു എന്ന് അവൾ മറുപടി പറയുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം സ്കൂളിലെ ആനുവൽ ഡേ ഫംഗ്ഷൻ ആയിരുന്നു സ്റ്റേജിൽ എല്ലാ വിശിഷ്ട വ്യക്തികളും നടുവിലായി ഒരു സീറ്റ് മാത്രം ഒഴിഞ്ഞുകിടക്കുന്നു പ്രിൻസിപ്പൽ സംസാരിച്ചു തുടങ്ങി ഇന്ന് നമുക്കൊരു വിശിഷ്ട വ്യക്തിയുണ്ട് അത് നമ്മളുടെ ഉള്ളിൽ തന്നെയുള്ള ഒരു വ്യക്തിയാണ് അയാളെ പറ്റി പറയുകയാണെങ്കിൽ അടുത്തകാലത്ത് അയാൾ ചെയ്ത ഒരു നന്മ അതാണ് എന്നെ ഏറെ ആകർഷിച്ചത്. നമ്മുടെ ക്ലാസ് ടീച്ചറുടെ കുട്ടിക്ക് വയ്യാതായതിനെ തുടർന്ന് എല്ലാവരോടും സഹായം കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നില്ല .

എന്നാൽ തന്റെ സുഹൃത്തിനെ സഹായിക്കാൻ അവൾ കൊണ്ടുവന്ന പൈസ സുഹൃത്തിന് കൊടുത്തു പകരം അവളുടെ മൂക്കുത്തി ആരും കാണാതെ എന്നെ ഏൽപ്പിച്ചു ടീച്ചറെ എനിക്ക് വളരെ ഇഷ്ടമാണെന്നും ടീച്ചർക്ക് ഈ സഹായം ഞാൻ ചെയ്യുകയാണെന്നും പറഞ്ഞു എന്റെ കണ്ണുകൾ ആ നിമിഷം നിറഞ്ഞൊഴുകി ഇത്രയും നന്മയുള്ള കുട്ടി നമ്മുടെ സ്കൂളിൽ പഠിക്കുന്നുണ്ടോ അവളാണ് ഈ വിശിഷ്ട വ്യക്തി കുട്ടികൾക്കിടയിലൂടെ പോയി അവളെ വിളിച്ചു സ്റ്റേജിൽ നിർത്തി. എല്ലാവരും അവളെ അഭിനന്ദിച്ചു കഴിഞ്ഞുപോയ കാലത്തെ പറ്റിയാണ് അവൾക്ക് അപ്പോൾ ഓർമ്മ വന്നത്.

https://youtu.be/5sQw5y60q4E

×