No more buying freshener to freshen up the bathroom. Enough rice!

നിത്യോപയോഗ സാധനങ്ങളിൽ ഒന്നാണല്ലോ അരി . മലയാളികളുടെ പ്രധാന ഭക്ഷണങ്ങൾ ഏറെയും അരി ഉപയോഗിച്ചുള്ളതാണ് . എന്നാൽ അരികൊണ്ടുള്ള മറ്റു ഗുണങ്ങൾ ഏറെയാണ് . ഭക്ഷണമായി മാത്രം നിത്യജീവിതത്തിൽ ഉൾപ്പെടുത്തി മാറ്റി നിർത്തേണ്ട ഒന്നല്ല അരി . അരികൊണ്ട് ആർക്കും അറിയാത്ത ഒരു വിദ്യ പറഞ്ഞു തന്നാലോ ? ഒരു പിടി അരി ഉപയോഗിച്ച് ബാത്റൂമിൽ സുഗന്ധം ഉണ്ടാക്കാൻ സാധിക്കും . എങ്ങനെയെന്നല്ലേ , ഇതിനായി കുറച്ച് അരി പാത്രത്തിൽ എടുത്ത ശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക.

ഇത് രണ്ടും നന്നായി ഇളക്കി കൊടുക്കുക . ഇതിലേക്ക് ചെറു നാരങ്ങ മുറിച്ച് ചേർത്തു കൊടുക്കാവുന്നതാണ് . അല്ലെങ്കിൽ ഇതിനു പകരം ഡെറ്റോൾ ഉപയോഗിച്ച് ഇളക്കി കൊടുക്കുക. പിന്നീട് ഇത് അടച്ച് വയ്ക്കുക. ചെറിയ ഒരു ദ്വാരം ആവശ്യമാണ്. ഇങ്ങനെ ചെറിയൊരു ദ്വാരം വരുത്തി വയ്ക്കുക. ബാത്റൂമിലെ ഒരു ഭാഗത്ത് വെച്ചു കൊടുത്താൽ മാത്രം മതി. ഒരു മാസം വരെ ഇത് ഉപയോഗിക്കാൻ കഴിയുന്നതാണ് . ഒരുമാസം കഴിഞ്ഞ് ഇതിലേക്ക് വീണ്ടും ഡെക്ടോൾ അല്ലെങ്കിൽ ചെറുനാരങ്ങ ചേർത്ത് കൊടുത്താൽ മതി .

നല്ല സുഗന്ധം തരാൻ കഴിയും . എന്ത് എളുപ്പമല്ലേ . എന്നാൽ എളുപ്പം മാത്രമല്ല ഉപയോഗിക്കുന്നത് ഒത്തിരി ഫലപ്രദം കൂടിയാണ് . എളുപ്പത്തിൽ നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കാൻ കഴിയും . ഇത് ദുർഗന്ധങ്ങളെ മാറ്റി നല്ല മാറ്റം തരും. ഇതിൽ കെമിക്കൽ ഒന്നും തന്നെ അടങ്ങിയിട്ടില്ല . അത് കൊണ്ട് മറ്റു പ്രശ്ങ്ങളും ഉണ്ടാവില്ല. നമുക്ക് ഒത്തിരി ഉപകാരപ്രദമാണ് ഈ വഴി .

ഇത് കൂടുതൽ സമയം മണം നില നിർത്തുന്നു. ബേക്കിംഗ് സോഡ ഇട്ടു കൊടുത്തതിനാൽ ചീത്ത ആവില്ല . ആരോഗ്യത്തിനു ഗുണകരമല്ലാത്ത ഒന്നും തന്നെ അടങ്ങിയിട്ടില്ല എന്നതിനാൽ കുട്ടികളുടെ റൂമിലെ ബാത്‌റൂമുകളിലും ഇത് ഉപയോഗിക്കാം. അങ്ങനെ ഒരുപാട് ഗുണങ്ങളുണ്ട് . കൂടുതൽ വിവരങ്ങൾ അറിയാനും ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ദൃശ്യവിഷ്കാരത്തിലൂടെ അറിയാനുമായി താഴെയുള്ള വീഡിയോ കണ്ടാൽ മതി .

×