കാൽപാദം വിണ്ടുകീറുന്നതിന് കറ്റാർ വാഴ

കറ്റാർവാഴ ഏറെ ഔഷധ ഗുണമുള്ള ഒരു സസ്യമാണ്. ഇന്ന് എല്ലാ പ്രായക്കാരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കാൽപാദം പൊട്ടുന്നത്. പലതരത്തിലുള്ള ക്രീമുകളും മെഡിസിനുകളും സ്വീകരിക്കാറുണ്ട്. എന്നാൽ ഇതിൽ പലതും നമ്മളെ തന്നെ മോശമായി ബാധിക്കാറുണ്ട്. കാരണം ഇതിൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങളെ നമുക്ക് തന്നെ വീട്ടിൽ എളുപ്പവഴിയിലൂടെ മാറ്റാൻ കഴിയും. ഇനി ഞാൻ രണ്ടു മൂന്ന് കറ്റാർവാഴ എടുത്ത ശേഷം കഴുകിയെടുക്കുക.

ഇത് എടുക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കറ്റാർവാഴ മുറിച്ചു കഴിഞ്ഞാൽ അതിൽ നിന്നും വരുന്ന കറ ഉപയോഗിക്കാൻ പാടില്ല. കറ്റാർവാഴ ചെറു കഷണങ്ങളായി മുറിച്ചെടുത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇത് ഒരു ചെറിയ പാത്രത്തിൽ ഒഴിക്കുക. ഈ അരച്ചു വെച്ച കറ്റാർവാഴ മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. കറ്റാർവാഴ ഒഴിക്കാൻ ഉപയോഗിച്ച പാത്രത്തിൽ അതേ അളവിൽ രണ്ടു തവണ വെളിച്ചെണ്ണ എടുത്ത് ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണയും കറ്റാർവാഴയും ചൂടാക്കി എടുക്കുക.

ചെറുതായി തിളച്ചു വരുമ്പോൾ തന്നെ ഇത് ഇറക്കി വെക്കുക. ചൂടാറിയ ശേഷം മാത്രമേ ഇത് കാലിൽ പുരട്ടാൻ പാടുകയുള്ളൂ. ഇതിനു മുന്നേ മറ്റൊരു കാര്യം കൂടി ചെയ്യുന്നത് കൂടുതൽ ഗുണം തരും. അതിനായി കുറച്ചു നാളികേരം ചിരവി എടുക്കുക. വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. കവറിലേക്ക് ഒഴിച്ചു കൊടുക്കുക. ഫ്രിഡ്ജിൽ കെട്ടി തൂക്കി ഇടുക. കൂടാതെ പച്ചമഞ്ഞൾ മിക്സിയിലിട്ട് അരച്ചെടുക്കുക. ഫ്രിഡ്ജിൽ വച്ചാൽ തേങ്ങാപ്പാൽ എടുത്ത ശേഷം തിളപ്പിക്കുക.

ഇതിലേക്ക് കറ്റാർവാഴയും അരച്ചുവെച്ച മഞ്ഞളും ചേർത്തു കൊടുക്കുക. ഇത് തിളച്ച് ശേഷം തണുത്തത് അരിച്ചെടുക്കുക. ഇത് നമ്മുടെ മുഖത്ത് ഉപയോഗിക്കുന്നത് പാടുകൾ മാറാനും സഹായിക്കും. കാല് മാത്രമല്ല ചുണ്ടുകൾ പൊട്ടുന്ന അവസ്ഥയും നമ്മൾ കണ്ടു വരാറുണ്ട്. ഇതിനായി ഒരു എളുപ്പവഴിയാണ്. ഈ പാത്രത്തിൽ കുറച്ച് എണ്ണ എടുത്ത ശേഷം അതിലേക്ക് കുറച്ചു പാൽ ഒഴിച്ചുകൊടുക്കുക. നന്നായി കുതിർന്നശേഷം ചൂണ്ടി പുരട്ടി കൊടുക്കുക. നല്ല രീതിയിലുള്ള ഫലം തരും. കാലിന് ഉപയോഗിക്കുന്നവരാണെങ്കിൽ ഇത് ഒരു കിഴിയായി കെട്ടി.

കാല് കുറച്ച് സമയം മുക്കിവെച്ചതിനുശേഷം കിഴി വെച്ചു കൊടുക്കാവുന്നതാണ്. കിഴി ഇടയ്ക്കിടെ പാലിൽ മുക്കി കാലിൽ വച്ചു കൊടുക്കുക. ഒരു ദിവസം കൊണ്ട് തന്നെ നല്ല രീതിയിലുള്ള മാറ്റം വരാൻ ഈ വഴികൾ സഹായിക്കും. കാല് വീണ്ട് കീറി മുറിവായി മാറുന്നത് കാണാറുണ്ട്. ഇത് മാറാനായി തൊട്ടാർവാടി കഴുകി ഉപ്പിട്ട് അരച്ചെടുത്ത് പുരട്ടി കൊടുക്കുന്നത് മുറിവ് മാറാൻ സഹായിക്കും. ഇത്തരത്തിലുള്ള എളുപ്പവഴിയിലൂടെ നമുക്ക് തന്നെ വീട്ടിലിരുന്ന് ചുണ്ട് പൊട്ടുന്നത് , കാല് വീണ്ടും കീറുന്നതും തടയാൻ കഴിയും. കൂടുതൽ അറിയാനായി താഴെ കാണുന്ന വീഡിയോ കണ്ട് നോക്കു.