×

അവളുടെ വിഷമം എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ആ സ്ത്രീയെ സഹായിക്കാൻ ബാർബർ ചെയ്തത് കണ്ടോ.

നമ്മളെല്ലാവരും തന്നെ ഭയത്തോടെ കാണുന്ന ഒരു അസുഖമാണ് ക്യാൻസർ കാരണം ഇത് ആദ്യത്തെ സമയങ്ങളിൽ നമുക്ക് പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്തതു കൊണ്ട് തന്നെ വളരെ രൂക്ഷമായി വരുന്ന സാഹചര്യങ്ങളിൽ ആയിരിക്കും നമ്മൾ അത് കണ്ടെത്തുന്നത് അപ്പോഴേക്കും വൈകി പോവുകയും ചിലപ്പോൾ നമ്മളുടെ മരണത്തിന് വരെ അത് കാരണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് പലരും കാൻസർ എന്ന് കേൾക്കുമ്പോൾ ഭയപ്പെടുന്നത് പക്ഷേ ഇവിടെ ഭയമല്ല അവൾക്ക് സങ്കടം ആയിരുന്നു .

കാരണം തന്റെ തലമുടി മുറിച്ചു കളയുകയായിരുന്നു. തലമുടി അല്ലേ അത് വീണ്ടും വരുന്നതല്ലേ പിന്നെ എന്തിനാണ് ഇത്രയും വിഷമിക്കുന്നത് എന്ന് പലരും ചിന്തിച്ചു പോയിട്ടുണ്ടാകും. പക്ഷേ മുടി വളരെയധികം സംരക്ഷിച്ചു നോക്കുന്നവർക്ക് മാത്രമേ അത് കൊഴിഞ്ഞു പോകുമ്പോൾ ഉള്ള അതിന്റെ വിഷമം മനസ്സിലാക്കാൻ സാധിക്കൂ. ക്യാൻസർ ചികിത്സയുടെ ഭാഗമായി തലമുടി കൊഴിഞ്ഞു പോകും എന്ന് മനസ്സിലാക്കിയ ആ സ്ത്രീ അതിനു മുൻപ് തന്നെ തലമുടി എല്ലാം കളയുവാൻ തയ്യാറായി കാരണം.

ഓരോ പ്രാവശ്യം മുടി പോകുമ്പോഴും അത് കൂടുതൽ കൂടുതൽ വിഷമത്തിലേക്ക് ആയിരിക്കും നടത്തുന്നത്. അതുകൊണ്ടുതന്നെ ആ ബാർബർ ഷോപ്പിൽ പോയി തന്റെ മുടിയെല്ലാം അവൾ മുറിച്ചു കളയുകയാണ് എന്നാൽ വളരെയധികം സങ്കടത്തോടെയും കരച്ചിലോടെയും ആണ് അവൾ അത് ചെയ്യുന്നത്. തന്റെ മുന്നിലിരിക്കുന്ന യുവതിയുടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയ ബാർബർ ആയിട്ടുള്ള യുവാവ് തന്റെ മുടിയും അതോടൊപ്പം തന്നെ ഷേവ് ചെയ്യുന്ന കാഴ്ചയാണ് നമ്മൾ പിന്നീട് കാണുന്നത്.

യുവതി വേണ്ട എന്ന് പലപ്പോഴും പറഞ്ഞുവെങ്കിലും അവളെ ഒരു കൈകൊണ്ട് ചേർത്തുപിടിച്ചുകൊണ്ട് അയാൾ തന്റെ തലമുടി എല്ലാം തന്നെ ഷേവ് ചെയ്തു കളയുകയാണ്. ചില പരിചയമില്ലാത്ത ആളുകളുടെ സപ്പോർട്ടുകൾ നമ്മളെ ജീവിതത്തിൽ വലിയ ഉയരങ്ങളിലേക്ക് നയിക്കും ചിലപ്പോൾ വലിയ ധൈര്യം ആയിരിക്കും അവർ നൽകുന്നത് മറ്റുള്ളവർ തരില്ല എന്നല്ല ചില സമയത്ത് ചിലരുടെ സമാധാനപ്പെടുത്തലുകൾ നമ്മളെ വളരെയധികം മുന്നോട്ടു നയിക്കും.