ജനിച്ചതിനു ശേഷം ആദ്യമായി അമ്മയുടെ മുഖം നേരിൽ കാണുന്ന കുഞ്ഞിന്റെ സന്തോഷം കണ്ടോ. ആരുടെയും കണ്ണ് നിറഞ്ഞു പോകും.

നമ്മളെല്ലാവരും തന്നെ ജനിച്ച് ആദ്യം കാണുന്നത് അമ്മയുടെ മുഖമാണല്ലോ നമുക്ക് ഏറ്റവും കൂടുതൽ അടുപ്പമുള്ളതും അമ്മയോടാണ് ഗർഭാവസ്ഥയിൽ ഇരിക്കുമ്പോൾ തന്നെ അമ്മയുടെ ശബ്ദം നമുക്ക് സുപരിചിതമായിരിക്കും അതുകൊണ്ടാണ് എല്ലാ കുട്ടികളും മറ്റാരുടെ കൂടെയും പോകാതെ അമ്മയുടെ കൂടെ തന്നെ നിൽക്കുന്നത് കാരണം അവർക്ക് നേരിൽ കാണുന്നതിനു മുൻപ് തന്നെ ശബ്ദം കൊണ്ട് അമ്മയെ അറിയാം.

എന്നാൽ പ്രസവത്തിനു ശേഷം കുഞ്ഞുങ്ങൾക്ക് തന്നെ അമ്മയെ കാണാൻ കഴിയാതെ പോയാലോ അവർ അപ്പോഴും ശബ്ദമുണ്ട് മാത്രം അമ്മയെ തിരിച്ചറിയേണ്ടി വന്നാലോ അത്തരത്തിൽ കാഴ്ച നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. എന്നാൽ ഇന്നത്തെ സാങ്കേതികവിദ്യകളുടെ വളർച്ച കാരണം കാഴ്ചയില്ലാത്ത കുഞ്ഞുങ്ങൾക്കും അമ്മയെ കാണാം അതിനു വേണ്ട കണ്ണടകളും സജ്ജീകരണങ്ങളും ഇന്ന് വളരെയധികം ലഭ്യമാണ് .

അത്തരത്തിൽ കാഴ്ചയില്ലാതെ ജനിച്ച കുഞ്ഞ് പിന്നീട് കണ്ണടയുടെ സഹായ സഹായത്തോടെ ആദ്യമായി അമ്മയെ കണ്ട സന്തോഷമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഒരു കണ്ണട വെച്ച് കൊടുക്കുന്നതോടെ ശബ്ദം കൊണ്ട് താൻ തിരിച്ചറിഞ്ഞ് അമ്മയെ നേരിൽ കാണുകയാണ് രണ്ടു മിനിറ്റ് നേരത്തേക്ക് കുഞ്ഞ് അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കുകയും പിന്നെ ചിരിക്കുകയും ചെയ്യുന്നത്.

നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. കാണുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകും കാരണം ഇത്രയും മനോഹരമായി ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകാതെ പോകുമോ. ആ കുഞ്ഞ് ഇനിയും ഒരുപാട് കാലം ഇതുപോലെ തന്നെ സന്തോഷത്തോടെ ജീവിക്കട്ടെ ആ കുഞ്ഞിനെ വളർന്നു വരുന്നതോടെ കണ്ണിന്റെ അസുഖമെല്ലാം പൂർണമായി ഭേദമാക്കാൻ കഴിയട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.