അമ്മയും അനിയത്തിമാരും ചേർന്ന് ഭാര്യയെ വീട്ടിൽ കഷ്ടപ്പെടുത്തുന്നത് കണ്ട് ഭർത്താവ് ചെയ്തത് കണ്ടോ. രോമം എണീറ്റ് പോകും.

രാവിലത്തെ ട്രെയിനിൽ തന്നെ നാട്ടിലേക്ക് എത്തി പറയാതെയാണ് വീട്ടിലേക്ക് വന്നത് എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു മഹാദേവൻ വീടിന്റെ മുന്നിലെത്തിയപ്പോൾ എല്ലാവരും തന്നെ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു. അത് ഒരു കൂട്ടുകുടുംബമായിരുന്നു രണ്ട് അനിയന്മാരും അവരുടെ ഭാര്യമാരും അമ്മയും കുട്ടികളും എല്ലാവരും അടങ്ങുന്ന ഒരു കൂട്ടുകുടുംബം. മഹാദേവൻ നോക്കുമ്പോൾ ഭാര്യയായ നന്ദിനി കരഞ്ഞുകൊണ്ട് നിൽക്കുന്നതാണ് കണ്ടത്. മഹാദേവനെ കണ്ടതും കുട്ടികൾ രണ്ടുപേരും ഓടിവന്ന് കെട്ടിപ്പിടിച്ചു പെട്ടെന്ന് എല്ലാവരും ചേർന്ന് അവിടെ ഉണ്ടായിരുന്ന വിഷയം മറച്ചുവയ്ക്കുന്നത് പോലെ എനിക്ക് സംശയം തോന്നി. നന്ദിനിയോട് ഒന്ന് സംസാരിക്കാൻ പോലും സാധിച്ചില്ല അവൾ വീട്ടിൽ എല്ലാവരുടെ കാര്യങ്ങളും ഓടിനടന്നു ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു .

രാവിലെ ഉണ്ടായ കാര്യത്തെപ്പറ്റി മക്കളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു അത് അച്ഛമ്മ അമ്മയെ ചീത്ത പറഞ്ഞതാണ് ഇന്ന് ചെറിയച്ഛന്റെ കുഞ്ഞിനെ സ്കൂളിൽ ഒരുക്കി വിടാൻ അമ്മ നേരം വൈകി അതുകൊണ്ട്. രാത്രി 11:00 മണി കഴിഞ്ഞു അവളെ ഒന്ന് അടുത്ത് കിട്ടുമ്പോൾ. എന്റെ കൂടെ കിടക്കുന്ന അവൾ പലപ്പോഴും എഴുന്നേറ്റ് സമയം നോക്കുന്നത് ഞാൻ കണ്ടു. രാവിലെ നേരത്തെ എഴുന്നേൽക്കാൻ വേണ്ടിയാണ് അവൾ ഇങ്ങനെ എഴുന്നേൽക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. പുലർച്ചെ തന്നെ അവൾ എഴുന്നേറ്റ് പോകുന്നത് ഞാൻ കണ്ടു എല്ലാവരുടെ കാര്യങ്ങളും അവൾ കൃത്യമായി നോക്കി കൃത്യസമയത്ത് എല്ലാവരും ഭക്ഷണം കഴിച്ചു പോയി പാത്രങ്ങൾ എല്ലാം അവിടെ വച്ചു. അനിയന്റെ ഒരു ഭാര്യ ഗർഭിണിയാണ് മറ്റൊരു ഭാര്യ ജോലിക്ക് പോകുന്നുണ്ട് .

അവരുടെ കാര്യം വരെ അവളാണ് നോക്കുന്നത്. താൻ ഒന്നും മാറി നിന്നപ്പോൾ തന്റെ ഭാര്യക്ക് ഇവിടെ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകൾ മഹാദേവൻ മനസ്സിലാക്കുകയായിരുന്നു. പിറ്റേദിവസം നന്ദിനി എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും മഹാദേവൻ അവളുടെ കൈപിടിച്ചു നീ ഇവിടെ കിടക്ക് ഇന്ന് നീ എഴുന്നേൽക്കേണ്ട. ഇനി ഞാനൊന്നു മാറ്റാൻ പോവുക. നേരെ എഴുന്നേറ്റ് രണ്ടാമത്തെ അനിയന്റെ റൂമിന്റെ മുന്നിൽ പോയി തട്ടി. എടാ ഞാനും നന്ദിനിയും ഇന്ന് പുറത്തു പോവുകയാണ് അടുക്കളയിലെ കാര്യം നിന്റെ ഭാര്യയോട് നോക്കാൻ പറയണം നിന്റെ കുഞ്ഞിനെ സ്കൂളിൽ വിടുന്ന കാര്യങ്ങൾ എല്ലാം നീ തന്നെ നോക്കണം. നേരെ താഴെയുള്ള അനിയന്റെ റൂമിന്റെ അടുത്തേക്ക് പോയി അവിടെ ചെന്ന് പറഞ്ഞു. നിന്റെ ഭാര്യ ഗർഭിണിയാണെന്ന് എനിക്കറിയാം പക്ഷേ അവളെ കൊണ്ട് ചെയ്യാൻ പറ്റുന്നജോലികളെല്ലാം ചെയ്ത് അനിയത്തിയെ സഹായിക്കണം ഞാനും നന്ദിനിയും ഒന്ന് പുറത്തു പോവുകയാണ്.

മക്കളുടെ അടുത്ത് ചെന്ന് പറഞ്ഞു സ്കൂളിൽ പോകേണ്ട കാര്യങ്ങളും നിങ്ങളുടെ കാര്യങ്ങളും എല്ലാം നിങ്ങൾ തന്നെ നോക്കിക്കോണം കുറച്ചുദിവസത്തേക്ക് ഞാനും അമ്മയും ഇവിടെ ഉണ്ടാവില്ല. അന്നത്തെ പ്രഭാത ഭക്ഷണം കഴിച്ചപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായി നന്ദിനി അടുക്കളയിൽ കയറാത്തതിന്റെ കുഴപ്പം. അമ്മയോട് പറഞ്ഞു കുറച്ചു ദിവസത്തേക്ക് ഇവിടെ ഉണ്ടാവില്ല ഞങ്ങൾ പുറത്ത് പോവുകയാണ്. അപ്പോൾ അമ്മ പറഞ്ഞു അതെങ്ങനെ ശരിയാകും പിന്നെ ഇവിടുത്തെ കാര്യങ്ങളൊക്കെ ആര് നോക്കും. ഇത്രയും നാൾ തന്നെയല്ലേ നോക്കിയത് ഇവിടെ ഇത്രയും ആൾക്കാരില്ലേ ഈ ചെറിയ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കാൻ നിങ്ങൾ തന്നെ മതി. നന്ദിനിയുടെ കൂടെ അവിടെ നിന്നും മഹാദേവൻ ഇറങ്ങി ഒരു മാസം അടിച്ചുപൊളിക്കുകയായിരുന്നു അവർ.

അവൾക്കിഷ്ടപ്പെട്ട സ്ഥലങ്ങളിൽ എല്ലാം അവളെ കൊണ്ടുപോയി അവളുടെ വീട്ടിലും കുറച്ചു ദിവസം നിന്നു ഒരു മാസം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് എത്തിയപ്പോൾ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിക്കാൻ വരുന്ന മക്കളെയാണ് കണ്ടത്. മാത്രമല്ല ആ വീട്ടിൽകുറെ മാറ്റങ്ങൾ അമ്മയും അനിയത്തിമാരും പറ്റുന്ന ജോലികൾ എല്ലാം ചെയ്തു ഗർഭിണിയായ അനിയത്തി അവളുടെ വീട്ടിലേക്ക് പോയി. മാത്രമല്ല വീട്ടിൽ ഒരു ജോലിക്കാരിയെയും നിർത്തിയിരിക്കുന്നു.

നന്ദിനിയെ കണ്ടപ്പോൾ അവർ പറഞ്ഞു എന്നാൽ ഇനി ജോലിക്കാരിയെ വിടാം എന്തിനാ വെറുതെ പൈസ കൊടുക്കുന്നത് അല്ലേ അമ്മേ രണ്ടാമത്തെ അനിയത്തി ആയിരുന്നു അത്. ഇത് കേട്ട് മഹാദേവൻ പറഞ്ഞു വേണ്ട ജോലിക്കാരി ഇവിടെ നിന്നോട്ടെ ഞാനും എന്റെ രണ്ടു മക്കളും ഇവളും ഇനി ഇവിടെ നിന്ന് പോവുകയാണ് എത്ര നാളായിട്ട് ഞാനും അവളും മാറി മാറി നിൽക്കുന്നത് അവിടെ ഒരു വീട് വാടക എടുത്താലും വേണ്ടില്ല ഇവരെ ഞാൻ അങ്ങോട്ട് കൊണ്ടുപോവുകയാണ് ഇവിടത്തെ കാര്യം നിങ്ങൾ തന്നെ നോക്കിയാൽ മതി. കൂട്ടുകുടുംബം നല്ലതാണ് പക്ഷേ പരസ്പരം സ്നേഹം ഉണ്ടെങ്കിൽ മാത്രമേ കൂട്ടുകുടുംബം ആവുകയുള്ളൂ.

https://youtu.be/eGWAMwc3MxY

×