തന്റെ ഭാര്യയുടെ പ്രസവശേഷം ഭാര്യയെ നോക്കുന്നതിനുവേണ്ടി പ്രായമായ ആളുകളെ തിരഞ്ഞു നടക്കുകയായിരുന്നു ഭർത്താവ് തന്റെ ആദ്യത്തെ കുഞ്ഞിന്റെ പ്രസവശേഷം തന്റെ ഭാര്യയെ നോക്കിയത് അടുത്തുള്ള ഒരു സ്ത്രീയായിരുന്നു എന്നാൽ അവർക്ക് ഇപ്പോൾ വരാൻ സാധിക്കാത്തതുകൊണ്ടുതന്നെ മറ്റൊരു വ്യക്തിയെ നോക്കുകയായിരുന്നു എന്നാൽ ആരെയും അവർക്ക് കിട്ടിയില്ല ഒടുവിൽ ഒരു ചെറിയ കുട്ടിയെ ഇതുപോലെ പ്രസവിച്ചശേഷം സ്ത്രീകളെ നോക്കാനുള്ള ജോലിക്ക് പോകുന്നുണ്ട് എന്ന് ബ്രോക്കർ അറിയിച്ചതിനെ തുടർന്ന് മറ്റാരെയും കിട്ടാത്തതുകൊണ്ട് ഭർത്താവ് ആ കുട്ടിയെ ഏൽപ്പിക്കുകയും ചെയ്തു. ഇത് കേട്ട് ഭാര്യ വളരെയധികം ദേഷ്യപ്പെട്ടു. എന്നാൽ വന്നു നോക്കട്ടെ എന്നായിരുന്നു ഭർത്താവിന്റെ നിലപാട് ഒടുവിൽ അവൻ പറഞ്ഞ ദിവസം തന്നെ എത്തി രാവിലെ നേരത്തെ. അവൻ വന്ന സമയത്ത് കുഞ്ഞ് വളരെയധികം കരച്ചിൽ ആയിരുന്നു. കുഞ്ഞിനെ അവൻ ഓടി ചെന്ന് എടുത്തു. അപ്പോഴേക്കും കുഞ്ഞു കരച്ചിൽ നിർത്തി വീട്ടുകാർക്ക് എല്ലാവർക്കും വലിയ അത്ഭുതമായി അവർക്ക് ഒന്നും മനസ്സിലായില്ല അവനാണെങ്കിലോ വീട്ടിലെ കാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും ഭാര്യയുടെ കാര്യങ്ങളും വളരെ കൃത്യമായി തന്നെ നോക്കി അവർക്കത് വലിയ അത്ഭുതമായി ഒരിക്കൽ ഭാര്യ അവനോട് ചോദിച്ചു ഇതെല്ലാം നീ എവിടെ നിന്നാണ് പഠിച്ചത് എന്ന് അപ്പോൾ അവൻ പറഞ്ഞു എന്റെ അമ്മ ഇതുപോലെ എന്റെ അനിയത്തിയെ പ്രസവിച്ചിരുന്നപ്പോൾ ആരും നോക്കാൻ ഇല്ലായിരുന്നു അന്ന് പഠിച്ചതാണ് ഇത് പിന്നീട് ഞാനതൊരു ജീവിതമാർഗം ആക്കി മാറ്റുകയായിരുന്നു. എല്ലാം കഴിഞ്ഞ് പോകുമ്പോൾ അവനെ പറഞ്ഞതിൽ കൂടുതൽ പണം നൽകി പക്ഷേ അവരത് വാങ്ങാൻ തയ്യാറായില്ല ഇതുപോലെ ഒരു സ്ഥലത്തുനിന്നും വാങ്ങിയാൽ പിന്നെ അതൊരു ശീലമാകും എന്നും പിന്നെ ആരും അവനെ ജോലിക്ക് വിളിക്കില്ല എന്നുമായിരുന്നു അവൻ മുന്നോട്ടുവച്ചത്.