13 വയസ്സുള്ള ചെക്കനെ ഭാര്യയുടെ പ്രസവശേഷം നോക്കാൻ നിർത്തി പിന്നീട് സംഭവിച്ചത് കണ്ടോ.

ഭാര്യയുടെ മൂന്നാമത്തെ പ്രസവത്തിന് ശേഷം അവളെ നോക്കാനും കുഞ്ഞിന്റെ കാര്യങ്ങൾക്കുമായി ഒരാളെ ഏൽപ്പിക്കണമെന്ന് മനോഹരൻ ചേട്ടനോട് വിവരങ്ങൾ എല്ലാം പറയുകയായിരുന്നു. മനോഹരം ചേട്ടൻ ഒരു കുട്ടിയുടെ കാര്യം പറഞ്ഞു. ചേട്ടാ അവന് 13 വയസ്സ് അല്ലേ ആയിട്ടുള്ളൂ എങ്ങനെയാണ് ചെറിയ കുട്ടിയെ പ്രസവം നോക്കാൻ ഒക്കെ വീട്ടിൽ നിർത്തുന്നത്. അപ്പോൾ അയാൾ പറഞ്ഞു. അവൻ കുറെ വീടുകളിൽ ഇതുപോലെ ജോലിക്ക് പോയിട്ടുണ്ട് നിങ്ങൾക്ക് വളരെ വിശ്വസിച്ചു തന്നെ അവനെ ജോലി ഏൽപ്പിക്കാം പിന്നെ വെറും 10000 രൂപ മാത്രം അവന് കൊടുത്താൽ മതി.

എന്നാൽ ഈ വിവരങ്ങൾ ഭാര്യയോട് പറഞ്ഞപ്പോൾ പ്രതീക്ഷിച്ചത് പോലെ അവൾ ദേഷ്യപ്പെട്ടു. അപ്പോൾ അവൻ പറഞ്ഞു നീ വിഷമിക്കാതെ നമുക്ക് ഒന്നു നോക്കാം പറ്റില്ലെങ്കിൽ നമുക്ക് പറഞ്ഞയക്കാം പിന്നെ ആ കുട്ടിയുടെ കുടുംബം പട്ടിണിയാണല്ലോ എന്ന് കരുതിയിട്ട് കൂടിയാണ്. പിറ്റേദിവസം വളരെ നേരത്തെ തന്നെ അവൻ വീട്ടിലെത്തിയിരുന്നു. വന്നപാടെ അവൻ കുഞ്ഞിനെ എടുത്ത് താലോചിച്ചു കരഞ്ഞുകൊണ്ടിരുന്ന കുട്ടി അവനെ കണ്ടതോടെ കരച്ചിൽ നിർത്തി.

ആ കുഞ്ഞിന്റെ കാര്യം മാത്രമല്ല വീട്ടിലെ മറ്റു രണ്ടു കുട്ടികളുടെ കാര്യവും അടുക്കളയിലെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ഭാര്യക്ക് വേണ്ട മരുന്ന് ഭക്ഷണവും എല്ലാം തന്നെ അവൻ വേണ്ട. എങ്ങനെയാണ് ഇതെല്ലാം പഠിച്ചത് എന്ന് ഒരിക്കൽ ഭാര്യ ചോദിച്ചപ്പോൾ അവൻ പറഞ്ഞു എന്റെ ഒമ്പതാം വയസ്സിലാണ് അമ്മ രണ്ടാമത് ഗർഭിണിയാകുന്നത്. ഉണ്ണിയുടെ കാര്യങ്ങൾ നോക്കാൻ അപ്പുറത്തെ വീട്ടിലെ ചേച്ചിയാണ് വന്നത് എന്നാൽ ആ ചേച്ചിക്ക് വയ്യാതായത് കൊണ്ട് ആരും നോക്കാൻ ഇല്ലാതെയായി പിന്നീട് ഞാൻ ഏറ്റെടുത്തു.

അച്ഛന്റെ മരണവും അമ്മയുടെ അസുഖവും എല്ലാം ആയപ്പോൾ ജീവിതത്തിൽ പല പാഠങ്ങളും ഞാൻ പഠിച്ചു. പിന്നെ മനോഹരം ചേട്ടൻ വഴിയാണ് എനിക്കറിയാവുന്ന ഈ ജോലി ചെയ്യാൻ ആരംഭിച്ചത്. ഭാര്യ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വളരെ സങ്കടമായി ഓരോ ജീവിത സാഹചര്യങ്ങൾ ഓരോരുത്തർക്കും വരുന്ന വഴി കണ്ടോ. ജോലി കഴിഞ്ഞു പോകാൻ നേരം അവനെ അമ്പതിനായിരം രൂപ ഞാൻ കൊടുത്തു പക്ഷേ അവരത് വാങ്ങിയില്ല. ചേട്ടാ ഇത് എനിക്ക് വേണ്ട ചേട്ടന് പരിചയമുള്ള ആർക്കെങ്കിലും എന്നെ സജസ്റ്റ് ചെയ്താൽ മാത്രം മതി. ഞാൻ കൂടുതൽ പൈസ വാങ്ങിയത് അറിഞ്ഞാൽ പിന്നെ എനിക്ക് ജോലി ഒന്നും കിട്ടില്ല. ഈ ചെറുപ്രായത്തിലും ഇത്രയും പക്വതയോടെ അവൻ സംസാരിക്കുന്നുണ്ടല്ലോ വളരെ അത്ഭുതപ്പെട്ടുപോയി.