തന്റെ വീട്ടിലെ ദാരിദ്ര്യം കൂട്ടുകാർക്കും മുമ്പിൽ ഒളിച്ചുവെച്ചു ഒടുവിൽ അവൾക്കുവേണ്ടി കൂട്ടുകാർ ചെയ്തത് കണ്ടോ.

ബസ്സ് ഇറങ്ങിക്കോളേജിലേക്ക് നടന്നു പോവുകയായിരുന്നു ലക്ഷ്മി പകുതിക്ക് വെച്ച് തന്റെ കൂട്ടുകാരി മീനാക്ഷി വണ്ടിയും കൊണ്ടുവന്നു ഒടുവിൽ അവളുടെ കൂടെ വണ്ടിയിൽ കയറി കോളേജിലേക്ക് പോയി അപ്പോൾ അദ്ദേഹം നിൽക്കുന്നു കൂട്ടുകാർ എല്ലാവരും ക്ലാസിന്റെ മുൻപിൽ എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോഴാണ് ഇന്ന് അവരുടെ ക്ലാസിലെ ആരതിയുടെ പിറന്നാളാണ് ഉച്ചയ്ക്ക് അവളുടെ വീട്ടിലേക്ക് ഫുഡ് കഴിക്കാൻ വേണ്ടി പോകുന്നുണ്ട് മാത്രമല്ല അവൾക്ക് എന്തെങ്കിലും ഒരു പിറന്നാൾ സമ്മാനം വാങ്ങുകയും വേണമല്ലോ എല്ലാവരും പൈസ പിരിക്കുവാൻ തുടങ്ങുകയാണ് ലക്ഷ്മി തന്റെ കയ്യിലുള്ള പെൻസിലേക്ക് നോക്കി തിരിച്ചുപോകാനുള്ള 20 രൂപ മാത്രമേ കയ്യിലുള്ളൂ.

മറ്റു വീടുകളിൽ ജോലിചെയ്ത് വളരെ കഷ്ടപ്പെട്ടാണ് തന്റെ അമ്മ തനിക്ക് ഓരോ ദിവസവും പണം തരുന്നത് അതിന്റെ ബുദ്ധിമുട്ട് അവൾക്ക് നല്ലതുപോലെ അറിയാം പിന്നെ അവളുടെ വീട്ടിലെ സാഹചര്യങ്ങൾ എല്ലാം അറിയുന്നത് മീനാക്ഷിക്ക് മാത്രമായിരുന്നു അതുകൊണ്ട് അവൾ ഒന്നും പറഞ്ഞില്ല താൻ പൈസ കൊടുക്കേണ്ടതായി വന്നതുമില്ല. ഉച്ചയ്ക്ക് ആരതിയുടെ വീട്ടിലേക്ക് പോയപ്പോൾ ലക്ഷ്മി ഞെട്ടിപ്പോയി വലിയ വീട് ആദ്യമായിട്ടാണ് അത്തരം ഒരു വീട് അവൾ കാണുന്നതും അതിനകത്തേക്ക് കയറുന്നതും ആശ്ചര്യം കൊണ്ട് നിൽക്കുമ്പോൾ ആയിരുന്നു മീനാക്ഷി പറഞ്ഞത് അടുത്തത് നമ്മുടെ ലക്ഷ്മിക്കുട്ടിയുടെ പിറന്നാൾ ആണ് നമുക്ക് അവളുടെ വീട്ടിലേക്ക് പോകണം .

എല്ലാവരും അത് എന്ന് പറഞ്ഞു തന്റെ വീട്ടിലെ അവസ്ഥകൾ ആരോടും പറയാത്തത് കൊണ്ട് തന്നെ അവർക്കു വളരെയധികം ടെൻഷനായി. വീട്ടിലെത്തി അമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മയ്ക്കും ആകെ വിഷമമായി പിറന്നാള്‍ ദിവസം മനപ്പൂർവ്വം ലക്ഷ്മി കോളേജിലേക്ക് പോയില്ല അമ്മ നിർബന്ധിക്കുവാൻ പോയില്ല പക്ഷേ കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും തന്റെ കുടിലിന്റെ മുമ്പിൽ കൂട്ടുകാരുടെ വണ്ടി അവൾ ഞെട്ടി ഇനി ഒന്നും ചെയ്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി.

അവർ പറഞ്ഞു നീ എത്രയും പെട്ടെന്ന് ഡ്രസ്സ് മാറി ഞങ്ങടെ കൂടെ വരൂ. അവൾക്ക് ഒന്നും മനസ്സിലായില്ല ശരി എന്ന് പറഞ്ഞ് കാറിലേക്ക് അവരുടെ കൂടെ കയറി അവർ എങ്ങോട്ടോ അവളെ കൊണ്ടുപോവുകയാണ് ആരും അവളോട് ഒന്നും തന്നെ സംസാരിക്കുന്നില്ല അവൾക്ക് സങ്കടം സഹിക്കവയ്യാതെയായി ഒടുവിൽ ഒരു വലിയ വീടിന്റെ മുൻപിൽ വണ്ടി കൊണ്ടുവന്നു നിർത്തി അവളോട് ഇറങ്ങി നടന്നോളാൻ പറഞ്ഞു. അവൾ നടന്നപ്പോൾ തന്റെ കോളേജ് മുഴുവൻ അവിടെയുണ്ടായിരുന്നു .

ഒപ്പം തന്റെ അമ്മയും പിറന്നാൾ ആശംസകൾ ലക്ഷ്മി എന്നു പറഞ്ഞ് പ്രിൻസിപ്പൽ അവളെ ആശംസിച്ചു. അവൾക്കൊന്നും മനസ്സിലായില്ല. പ്രിൻസിപ്പൽ പറഞ്ഞു ഇത് നിന്റെ കൂട്ടുകാർ നിനക്ക് വേണ്ടി വഴി പണികഴിപ്പിച്ച നിന്റെ സ്വന്തം വീട്. താൻ പറയാതെ തന്നെ തന്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കി കൂട്ടുകാർ അവൾക്ക് വേണ്ടി ഒരു വലിയ വീട് തന്നെയാണ് ഒരുക്കി കൊടുത്തത് അവളുടെ കണ്ണുകൾ നിറഞ്ഞു ഒപ്പം തന്റെ കൂട്ടുകാർ അവളെ ചേർത്തു പിടിച്ചു.