ഈ അമ്മയ്ക്ക് ലൈക്ക് കൊടുത്തില്ലെങ്കിൽ പിന്നെ ആർക്കുകൊടുക്കും. കുട്ടികൾ ഉള്ളതുകൊണ്ട് പലപ്പോഴും സ്വന്തം ഇഷ്ടങ്ങൾ മാറ്റിവയ്ക്കുന്ന അമ്മമാർ ഇത് കാണൂ.

നമ്മുടെ കേരളത്തിൽ പലപ്പോഴും കുട്ടികളുള്ള അമ്മമാർ അതും ചെറിയ കുട്ടികളുള്ള അമ്മമാർ എല്ലാവരും പലപ്പോഴും സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ചുകൊണ്ട് തന്റെ കുഞ്ഞുങ്ങളെ നോക്കാനും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്യുവാനും ശ്രദ്ധ കൊടുക്കും പലപ്പോഴും അവരുടെ ഇഷ്ടങ്ങൾ പകുതിയിൽ മാറ്റിവയ്ക്കുമ്പോൾ പിന്നീട് അത് നടക്കാതെ പോവുകയാണ് ചെയ്യാറുള്ളത് .

കുറച്ചുപേർ മാത്രമാണ് കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ കൂടിയും തന്റെ ആഗ്രഹങ്ങൾ അതിനോടൊപ്പം തന്നെ നടത്തിക്കൊണ്ടുപോകുന്നത് അത്തരത്തിൽ ഒരു അമ്മയാണ് ഇവിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കയ്യിൽ ഒരു ക്യാമറയും തന്റെ നെഞ്ചോട് ചേർത്ത് കുഞ്ഞിനെയും ചേർത്തുപിടിച്ചുകൊണ്ട് അധ്വാനിക്കുന്ന ഒരമ്മ. സോഷ്യൽ മീഡിയ എല്ലാവരും ഇപ്പോൾ ഈ അമ്മയുടെ കൂടെയാണ്.

തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് തന്റെ ഇഷ്ട ജോലി ആയിട്ടുള്ള ഫോട്ടോഗ്രാഫി ചെയ്യുകയാണ് അമ്മ രാത്രിയോ പകൽ എന്നോ ഇല്ലാത്ത ജോലിയാണ് ഫോട്ടോഗ്രാഫേസിന്റെത്. എങ്കിലും തന്റെ കുഞ്ഞിന് വേണ്ടിയും അതുപോലെ തന്റെ ഇഷ്ട ജോലി ആയതുകൊണ്ട് തന്നെ അമ്മ യാതൊരു പ്രശ്നവും ഇല്ലാതെയാണ് ഈ ജോലി തുടരുന്നത്. പല സ്ഥലങ്ങളിൽ നിന്നും പലതരത്തിലുള്ള വിമർശനങ്ങളും കേട്ടിട്ടുണ്ടാകും എന്നാൽ അതൊന്നും തന്നെ ഈ അമ്മയെ ബാധിക്കില്ലായിരുന്നു.

താൻ ജോലി ചെയ്യുന്നത് തന്റെ കുഞ്ഞിന്റെ ഭാവിക്കു വേണ്ടിയാണ് മാത്രമല്ല ഇഷ്ടമുള്ള ജോലിയാകുമ്പോൾ അത് ചെയ്യാൻ അവർക്ക് ഒന്നും തന്നെ ഒരു തടസ്സമാകില്ല. കൈക്കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ എല്ലാവരും ഈ അമ്മയെ കണ്ടു പഠിക്കുക നിങ്ങൾക്ക് ഇഷ്ടമുള്ള തൊഴിൽ ഏതാണെങ്കിലും നിങ്ങളുടെ കുഞ്ഞിനെയും ചേർത്തുപിടിച്ചുകൊണ്ട് അത് ചെയ്യാനുള്ള സമയവും സന്ദർഭവും ഉണ്ടാക്കേണ്ടത് നിങ്ങൾ തന്നെയാണ്.

×