ജീവിതത്തിൽ ഇതുപോലെയുള്ള സുഹൃത്തുക്കൾ അല്ലേ നമുക്ക് വേണ്ടത്. ഈ സുഹൃത്ത് ബന്ധത്തിന്റെ കഥ കേൾക്കാതെ പോകരുത്.

ലക്ഷ്മിയുടെ ക്ലാസ്സിൽ പഠിക്കുന്നവരെല്ലാം തന്നെ പൈസയുള്ളവർ ആയിരുന്നു എന്നാൽ ലക്ഷ്മിയുടെ ജീവിത സാഹചര്യങ്ങൾ ആകെ അറിയാവുന്നത് മീനാക്ഷിക്ക് മാത്രമാണ് താൻ ഒരു പാവപ്പെട്ട വീട്ടിലെ ആണെന്നും തനിക്ക് മറ്റുള്ളവരെ പോലെയുള്ള ജീവിത സാഹചര്യങ്ങൾ അല്ല എന്നും അവർക്കാർക്കും തന്നെ അറിയില്ലായിരുന്നു. ഒരു ദിവസം ക്ലാസിലെ കൂട്ടുകാരിയായ ആരതിയുടെ പിറന്നാളിന്റെ ദിവസം എല്ലാവരും ആരതിയുടെ വീട്ടിലേക്ക് പോയിരുന്നു അവളുടെ വലിയ വീട് കണ്ട് ലക്ഷ്മി കണ്ണുതുറന്നു പോയി.

അതിനിടയിൽ ആയിരുന്നു മീനാക്ഷി പറഞ്ഞത് അടുത്ത ആഴ്ച നമ്മുടെ ലക്ഷ്മിയുടെ പിറന്നാൾ ആണ് നമുക്കെല്ലാവർക്കും അവളുടെ വീട്ടിലേക്ക് പോകണമെന്ന്. അത് അവൾക്ക് ഒരു വലിയ അടിയായിരുന്നു. ശരിക്കും അവൾ പേടിച്ചു. വീട്ടിൽ വന്ന് അമ്മയോട് പറഞ്ഞപ്പോഴും അമ്മയ്ക്കും വളരെ സങ്കടമായി കാരണം ഇത്രയും ചെറിയ വീട്ടിൽ എങ്ങനെയാണ് ആ കുട്ടികളെ എല്ലാം ഉൾപ്പെടുത്തുക മാത്രമല്ല താൻ ഇത്രയും ദാരിദ്ര്യവസ്ഥയിലാണെന്ന് അറിഞ്ഞാൽ കൂട്ടുകാർ എന്ത് കരുതും എന്നൊക്കെയാണ് അവൾ ചിന്തിച്ചത്.

അവളുടെ പിറന്നാൾ ദിവസം അതുകൊണ്ടുതന്നെ കോളേജിലേക്ക് പോയില്ല പക്ഷേ അത്ഭുതമെന്നു പറയട്ടെ കൂട്ടുകാരികൾ എല്ലാവരും ചേർന്ന് അവളുടെ വീട്ടിലേക്ക് എത്തി അവൾക്ക് ഒരു വലിയ അത്ഭുതമായിരുന്നു. പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു കൂട്ടുകാർകളെല്ലാം തന്നെ ഈ അവസ്ഥയിൽ തന്നെ കണ്ടാൽ എന്ത് കരുതും. വന്ന പാടെ തന്നെ അവർ അവളോട് പെട്ടെന്ന് റെഡിയാകാൻ ആവശ്യപ്പെട്ടു അവൾ ഒന്നും മനസ്സിലാകാത്തത് പോലെ പെട്ടെന്ന് റെഡിയായി.

വണ്ടിയിൽ കയറ്റി അവളെ അവർ കൊണ്ടുപോയി കുറെ ദൂരെ ചെന്ന് ഒരു വലിയ പുതിയ വീടിന്റെ മുൻപിൽ അവൾ വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങിയപ്പോൾ ഉള്ളിലേക്ക് കടന്നപ്പോഴാണ് തന്റെ കോളേജിലെ എല്ലാവരും തന്റെ അമ്മയടക്കം ആ വീടിന്റെ മുൻപിൽ ഉണ്ടായിരുന്നു. പ്രിൻസിപ്പൽ അവളുടെ മുന്നിൽ വന്നുകൊണ്ട് പറഞ്ഞു പിറന്നാളാശംസകൾ ലക്ഷ്മി ഇത് നിന്റെ കൂട്ടുകാർ നിനക്ക് തന്ന പിറന്നാൾ സമ്മാനം നിന്റെ സ്വന്തം വീട് ലക്ഷ്മി ഭവനം.

അവളുടെ കണ്ണുകൾ നിറഞ്ഞു എല്ലാം കൂട്ടുകാർക്ക് അറിയാമായിരുന്നു അവർ ഒന്നുമറിയാത്തതുപോലെ നിന്നു. തന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത നിമിഷം സ്വന്തമായൊരു വീട്. നിറകണ്ണുകളോടെ ലക്ഷ്മി അവരെ നോക്കിയപ്പോൾ അവർക്കും ഒന്നും പറയാനില്ലായിരുന്നു. നിറകണ്ണുകളോടെ അവരും നിന്നു.